സ്‌ക്കൂള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയ വിദ്യാര്‍ത്ഥിക്ക് ഗുരുതരം.

തളിപ്പറമ്പ്: സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന്റെ മുകള്‍നിലയില്‍ നിന്ന് താഴേക്ക് ചാടിയ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. ഇന്ന് വൈകുന്നേരത്തോടെയാണ് ആസാദ് നഗര്‍ സ്വദേശിയായ ഒന്‍പതാം ക്ലാസ്  വിദ്യാര്‍ത്ഥി സ്‌ക്കൂള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.    

യാത്രക്കാരി കയറും മുമ്പേ ബസ് വിട്ടു-വാതിലില്‍ വിരല്‍ കുടുങ്ങി പരിക്ക്, ഡ്രൈവറുടെ പേരില്‍ കേസെടുത്തു.

പരിയാരം: കയറും മുമ്പേ ബസ് വിട്ടു, ഡോര്‍ അടഞ്ഞപ്പോള്‍ വിരലുകള്‍ കുടുങ്ങി യുവതിക്ക് കൈക്ക് പരിക്കേറ്റു, ഡ്രൈവറുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു. ജൂണ്‍-15 ന് വൈകുന്നേരം 5.30-ന് മെഡിക്കല്‍ കോളേജ് ബസ്‌റ്റോപ്പിന് മുന്നിലായിരുന്നു സംഭവം. പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന കെ.എല്‍-13 … Read More

മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു.

തളിപ്പറമ്പ്: കൂറ്റന്‍ മരം റോഡിന് കുറുടെ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. കയ്യം നാഗം ക്ഷേത്രം റോഡിലാണ് ഇന്ന് രാവിലെ ഏഴോടെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടത്. ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഇരുമ്പൂന്നി എന്ന മരമാണ് റോഡിലേക്ക് വീണത്. തളിപ്പറമ്പില്‍ നിന്നും ഗ്രേഡ് … Read More

അധികൃതര്‍ ഉറങ്ങിയപ്പോള്‍ പ്രകൃതി തന്നെ പണി തീര്‍ത്തു, ആര്‍ക്കും അപകടമില്ലാതെ മരം വീണു.

മാതമംഗലം: അധികൃതരുടെ ഇടപെടലില്ലാതെ ഒടുവില്‍ പ്രകൃതി തന്നെ അപകടമരം വീഴ്ത്തി. ഒരു വര്‍ഷത്തിലേറെയായി അപകടാവസ്ഥയിലായ മരം ഇന്ന് രാവിലെ കടപുഴകി വീണു. മാതമംഗലം ഹരിത പച്ചക്കറി മാര്‍ക്കറ്റിന് സമീപം റോഡിരികില്‍ ഉണങ്ങി നിന്ന കാഞ്ഞിരമരമാണ് ഇന്ന് രാവിലെ ഒന്‍പതരയോടെ പൊട്ടിവീണത്, മരം … Read More

ട്രെയിനില്‍ നിന്ന് വീണ് റെയില്‍വേ ഉദ്യോഗസ്ഥന്‍ മരിച്ചു.

പയ്യന്നൂര്‍: പയ്യന്നൂര്‍ സ്റ്റേഷനില്‍ നിന്നും യാത്ര പുറപ്പെട്ട ട്രെയിനില്‍ ഓടിക്കയറവെ വീണ് പരിക്കേറ്റ ഛത്തീസ്ഗഡ് പാര്‍സഭാര്‍ സ്വദേശിയായ റെയില്‍വേ ഉദ്യോഗസ്ഥന്‍ മരിച്ചു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ ക്ലര്‍ക്ക് മംഗളുരുവില്‍ താമസിക്കുന്ന കുര്യാക്കോസ് എക്ക (48)യാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ … Read More

ട്രെയിനില്‍ നിന്ന് വീണ കൊല്ലം സ്വദേശി ഒരു രാത്രി മുഴുവന്‍ വയലില്‍.

പരിയാരം: ട്രെയിനില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൊല്ലം കരുനാഗപ്പള്ളിയിലെ തുണ്ടുവിള വീട്ടില്‍ ലിജോ (32)നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി മാവേലി എക്‌സ്പ്രസില്‍ മംഗലാപുരത്ത് നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യവെ ട്രെയിനിന്റെ ഡോറിന് സമീപം ഇരുന്ന് … Read More

തെങ്ങില്‍ നിന്ന് വീണ് ചെത്ത് തൊഴിലാളി മരണപ്പെട്ടു.

പരിയാരം: തേങ്ങ പറക്കുന്നതിനിടെ തെങ്ങില്‍ നിന്ന് വീണ് ചെത്ത് തൊഴിലാളി മരണപ്പെട്ടു. കുപ്പം പടവില്‍ സ്വദേശിയും ഇപ്പോള്‍ പരിയാരം ഏമ്പേറ്റ് കാപ്പുങ്കല്‍ റോഡില്‍ താമസക്കാരനുമായ കെ.സതീശന്‍ (55) ആണ് മരണപ്പെട്ടത്. ചുടല കള്ള് ഷാപ്പിലെ ചെത്ത് തൊഴിലാളിയായ സതീശന്‍ കള്ള് ചെത്തിന് … Read More

അടിതെറ്റി വീഴല്‍ പിലാത്തറയില്‍ നിത്യസംഭവമായി.

പിലാത്തറ: അടിതെറ്റലും വീഴലും പിലാത്തറയില്‍ നിത്യസംഭമായി. ദേശീയപാതയില്‍ പിലാത്തറ പീരക്കാംതടത്തില്‍ ലോറി കുഴിയിലേക്ക് വീണു, ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം നടന്നത്. കണ്ണൂര്‍ ഭാഗത്തേക്ക്‌ വരികയായിരുന്ന ലോറിയാണ് അടിതെറ്റി താഴെ കുഴിയിലേക്ക് പതിച്ചത്. കഴിഞ്ഞ ദിവസം … Read More

പശുവും കിണറും-പെരിങ്ങോം അഗ്നിരക്ഷാസേന പശുവിനെ രക്ഷപ്പെടുത്തി.

പെരിങ്ങോം: പൊട്ടക്കിണറില്‍ അകപ്പെട്ട പശുവിനെ പെരിങ്ങോം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വെസ്റ്റ് എളേരി പഞ്ചായത്ത് വാര്‍ഡ് 12 മാരൂരില്‍ റെജി തോമസ് എന്നയാളുടെ ഉപയോഗശൂന്യമായ 21 കോല്‍ താഴ്ചയുള്ള കിണറ്റില്‍ അകപ്പെട്ട ഒരു വയസ് പ്രായമായ പശുക്കിടാവിനെയാണ് അഗ്‌നിശമനസേന എത്തി രക്ഷപ്പെടുത്തിയത്. ആള്‍മറയില്ലാത്ത … Read More

ഏഴാം നിലയില്‍ നിന്ന് വീണു പക്ഷെ, രക്ഷപ്പെട്ടു.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ 7-ാം നിലയില്‍ നിന്ന് താഴെ വീണ മധ്യവയസ്‌ക്കന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂര്‍ മഞ്ചപ്പാലം സ്വദേശി വിനയന്‍(51) ആണ് ഇന്ന് രാവിലെ മെഡിക്കല്‍ കോളേജിന്റെ ഏഴാം നിലയില്‍ നിന്ന് വീണത്. ഇദ്ദേഹത്തിന്റെ ചികില്‍സയില്‍ കഴിയുന്ന മകളെ കാണാന്‍ … Read More