ദിലീപിന്റെ ഫോണുകള്‍ ഹൈദരാബാദിലേക്ക് ലാബ് പരിശോധനക്കയച്ചതായി സൂചന-

കൊച്ചി: ദിലീപ് തന്റെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയച്ചതായി വിവരം. ബാലചന്ദ്രകുമാറിന്റെ സന്ദേശങ്ങള്‍ വീണ്ടെടുക്കാനെന്നാണ് വിശദീകരണം. തന്റെ സ്വകാര്യത സംരക്ഷിക്കേണ്ടതിനാല്‍ ഫോണ്‍ കൈമാറാന്‍ സാധിക്കില്ലെന്ന് കോടതിയെ അറിയിക്കുമെന്നാണ് സൂചന. അതേസമയം കേസിനാവശ്യമായ വിവരങ്ങള്‍ അന്വേഷണ ഉദ്യാഗസ്ഥര്‍ക്ക് കൈമാറാന്‍ തയ്യാറാണെന്ന … Read More

ചിത്രകാരന്‍ എബി.എന്‍.ജോസഫിന്റെ ഭാര്യ നിര്യാതയായി-

ശ്രീകണ്ഠാപുരം: കേരള ലളിതകലാ അക്കാദമി വൈസ് ചെയര്‍മാനും പ്രശസ്ത ചിത്രകാരനുമായ എബി എന്‍ ജോസഫിന്റെ ഭാര്യ മഗളമഠത്തില്‍ ലില്ലി വര്‍ഗീസ് (59)നിര്യാതയായി. മക്കള്‍: ഏയ്ഞ്ചല്‍,( ഇഗ്ലണ്ട്), ആല്‍ഫിന്‍(ഡെന്മാര്‍ക് ). മരുമകന്‍: റ്റോജോ ജോണ്‍.  സംസ്‌ക്കാരം വൈകുന്നേരം 4 മണിക്ക് ചെമ്പന്തൊട്ടി സെന്റ് … Read More

ചരസുമായി മലപ്പുറത്തെ രണ്ടു യുവാക്കള്‍ അറസ്റ്റില്‍-

കണ്ണൂര്‍: മാരക മയക്കുമരുന്നായ ചരസുമായി മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. എക്‌സൈസ് കണ്ണൂര്‍ റേഞ്ച് ഓഫീസും കണ്ണൂര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും സംയുക്തമായി നടത്തിയ പരിശോധനയിലാണ്   പിടികൂടിയത്. പ്രിവന്റ്റീവ് ഓഫീസര്‍ എം.കെ.സന്തോഷ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സബ് ഇന്‍സ്‌പെക്ടര്‍ ടി.എം.ധന്യ … Read More

സംഗീത് ആന്റ് ഗൗതംകൃഷ്ണ-ദി ഗുഡ് ബോയ്‌സ്-

തളിപ്പറമ്പ്: നഗരസഭാ ബസ്റ്റാന്റില്‍ നിന്ന് വീണുകിട്ടിയ കാല്‍ലക്ഷം രൂപ വിദ്യാര്‍ത്ഥികള്‍ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചു. തളിപ്പരമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ പരിയാരത്തെ വി. സുരേന്ദ്രന്റെ മകന്‍ ഇ.എന്‍.സംഗീതും മോറാഴയിലെ മാടവളപ്പില്‍ സന്തോഷിന്റെ മകന്‍ എം.വി.ഗൗതംകൃഷ്ണയുമാണ് സത്യസന്ധത തെളിയിച്ച വിദ്യാര്‍ത്ഥികള്‍. … Read More

കള്ളുഷാപ്പിന് അജ്ഞാതര്‍ തീയിട്ടു-

തളിപ്പറമ്പ്: മന്നയിലെ കള്ള് ഷാപ്പിന് അജ്ഞാതര്‍ തീയിട്ടു. ദിലീപന്‍ കണ്ടന്‍, എം.കെ.ഗോവിന്ദന്‍ എന്നിവരുടെ  മന്ന സഹകരണ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഷാപ്പിനാണ് തീവെച്ചത്. മുന്‍ഭാഗത്ത് കെട്ടിയ പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ കത്തിപ്പടര്‍ന്ന് അകത്തേക്ക് തീ വ്യാപിക്കുന്നതിനിടയിലാണ് വിവരറിഞ്ഞെത്തിയ അഗ്നിശമനസേന തീയണച്ചത്. അസി.സ്റ്റേഷന്‍ ഓഫീസര്‍ … Read More

തളിപ്പറമ്പ് പോലീസിന്റെ ഈ കരുതലിന് നല്‍കാം ഒരു ബിഗ് സല്യൂട്ട്.

തളിപ്പറമ്പ്: അഞ്ച് യുവാക്കളെ നല്ല ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള തളിപ്പറമ്പ് പോലീസിന്റെ നിശ്ചയദാര്‍ഢ്യത്തിന് നല്‍കാം ഒരു ബിഗ് സല്യൂട്ട്. കഴിഞ്ഞ 26 ന് രാത്രിയില്‍ നടന്ന ചില പ്രശ്‌നങ്ങള്‍ പുളിമ്പറമ്പിലെ അഞ്ച് ചെറുപ്പക്കാരുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു. മയക്കുമരുന്ന് മാഫിയാസംഘം എന്ന് മുദ്രകുത്തപ്പെടുമായിരുന്ന … Read More

കിണറ്റില്‍ വീണ സ്ത്രീയെ അഗ്നിശമനസേന രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: കിണറ്റില്‍ വീണ മധ്യവയസ്‌ക്കയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. സയ്യിദ്‌നഗര്‍ കാര്യാമ്പലത്തെ വൈദ്യക്കാരകത്ത് ആമിന(50)യാണ് വീട്ടുകിണറില്‍ വീണത്. 25 അടി താഴ്ചയുള്ള കിണറില്‍ 15 അടിയോളം വെള്ളമുണ്ടായിരുന്നു. ഇന്ന് വൈകീട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം. വിവരമറിഞ്ഞ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ടി.അജയന്റെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-(28-1-2022)

ആറളം ഫാം നവീകരണ പദ്ധതി: ആദ്യഘട്ട പൂര്‍ത്തീകരണ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു-   ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 14.56 കോടി രൂപയുടെ ആറളം ഫാം നവീകരണ പദ്ധതിയുടെ ആദ്യഘട്ട പൂര്‍ത്തീകരണ റിപ്പോര്‍ട്ട് ആറളം ഫാമിങ് കോര്‍പ്പറേഷന്‍ ചെയര്‍മാനും ജില്ലാ … Read More

ഒമിക്രോണ്‍വ്യാപനം: ജാഗ്രത കൈവിടരുതെന്ന് മന്ത്രി എം വി ഗോവിന്ദന്‍മാസ്റ്റര്‍

കൊവിഡ് ഐ സി യു കിടക്കകള്‍ വര്‍ധിപ്പിക്കും കണ്ണൂര്‍: ഒമിക്രോണിനെ നിസ്സാരമായി കാണരുതെന്നും ജാഗ്രത്തായിരിക്കണമെന്നും തദ്ദേശ സ്വയംഭരണഎക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കലക്ടറേറ്റില്‍ കൊവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമിക്രോണ്‍ വലിയ പ്രശ്‌നമില്ലെന്ന ഉദാസീന … Read More

കേന്ദ്ര-സംസ്ഥാന പോര് തളിപ്പറമ്പ് നഗരസഭാ കൗണ്‍സിലിലും-ഒടുവില്‍ എല്ലാം ശുഭം

ഒരു കോടി നാല്‍പ്പത്തിയേഴ് ലക്ഷത്തി ഏഴായിരം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. തളിപ്പറമ്പ്: നഗരസഭകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെയും കേന്ദ്ര-സംസ്ഥാന പോര്- ഒടുവില്‍ എല്ലാവരും യോജിച്ച് ഫണ്ട് വകമാറ്റാന്‍ അനുമതിയും നല്‍കി. ഇന്ന് ഉച്ചക്ക് ശേഷം നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് … Read More