ഡ്യൂക്ക് ബൈക്കിന്റെ എയര്‍ ഫില്‍റ്ററിനുള്ളില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ പിടികൂടി, നിടിയേങ്ങ സ്വദേശിയായ യുവാവ് അറസ്റ്റില്‍.

ഇരിട്ടി: ഡ്യൂക്ക് ബൈക്കിന്റെ എയര്‍ ഫില്‍റ്ററിനുള്ളില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ പിടികൂടി, നിടിയേങ്ങ സ്വദേശിയായ യുവാവ് അറസ്റ്റില്‍. ശ്രീകണ്ഠാപുരം നിടിയേങ്ങ വല്യത്തറയില്‍ വീട്ടില്‍ ശിവദാസന്റെ മകന്‍ വി.എസ്.അമൃത്(28)നെയാണ് ഇരിട്ടി എസ്.ഐ എം.ജെ.ബെന്നിയും റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമും … Read More

മുയ്യത്തെ കെ.സുനില്‍കുമാര്‍(51) നിര്യാതനായി.

മുയ്യം: മുയ്യത്തെ കെ.സുനില്‍കുമാര്‍(51) നിര്യാതനായി. പരേതനായ ജനാര്‍ദ്ദനന്‍-സാവിത്രി ( മുന്‍ അംഗന്‍വാടി ടീച്ചര്‍) ദമ്പതികളുടെ മകനാണ്. ഭാര്യ: ജയശ്രീ (കൂട്ടുംമുഖം). (സര്‍വ്വീസ് സഹകരണ ബേങ്ക് കൂട്ടും മുഖം), മക്കള്‍: ദേവിക, ആത്മിക(വിദ്യാര്‍ത്ഥിനികള്‍). ശവസംസ്‌കാരം ഇന്ന് (1/8/25) വെളളിയാഴ്ച്ച രാവിലെ 11 മണിക്ക് … Read More

ഹൈബ്രീഡ് കഞ്ചാവുമായി കടമ്പേരിയിലെ യുവാവ് എക്‌സൈസ് പിടിയില്‍

തളിപ്പറമ്പ്: ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍. മൊറാഴ കാനൂല്‍ സ്വദേശിയും കടമ്പേരി താമസക്കാരനുമായ പുതിയ പുരയില്‍ വീട്ടില്‍ അന്‍വറിന്റെ മകന്‍ പി.പി.മുഹമ്മദ് ജാസി(23) നെയാണ് പിടികൂടിയത്. ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് കേസെടുത്തു. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.സതീഷും സംഘവുംം മൊറാഴ … Read More

ക്ഷേത്രഭണ്ഡാരം എണ്ണുന്നതിനിടെ മോഷണം; സിഐടിയു ദേവസ്വം എംപ്ലോയീസ് യൂണിയന്‍ ഏരിയാ പ്രസിഡന്റ് മുല്ലപ്പള്ളി നാരായണന് സസ്‌പെന്‍ഷന്‍

തളിപ്പറമ്പ്: തൃച്ചംമ്പരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ തുറന്നെണ്ണുന്ന സമയത്ത് പണം മോഷ്ടിച്ചതായുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ കുറ്റാരോപിതനായ ദേവസ്വം ക്ലര്‍ക്കിനെ സസ്‌പെന്റ് ചെയ്തു. ജൂലായ്-25 ന് ഭണ്ഡാരം എണ്ണുന്ന സമയത്താണ് പണം മോഷ്ടിച്ചത്. ശ്രീകൃഷ്ണസേവാസമിതി പ്രസിഡന്റ് എ.പി.ഗംഗാധരന്‍ നല്ഡകിയ പരാതിയെ തുടര്‍ന്ന് സി.സി … Read More

നാടോടിബാലികയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 8 വര്‍ഷം കഠിനതടവും ഒരു ലക്ഷം രുപ പിഴയും ശിക്ഷ.

തളിപ്പറമ്പ്: രക്ഷകര്‍ത്താക്കളോടൊപ്പം ഉറങ്ങുകയായിരുന്ന ഏഴുവയസുകാരിയായ നാടോടിബാലികയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 8 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പയ്യന്നൂര്‍ കേളോത്തെ വടക്കേവീട്ടില്‍ പി.ടി.ബേബിരാജിനയൊണ്(33) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. 2018 മെയ്-9 ന് പുലര്‍ച്ചെ … Read More

ബക്കളം കാനൂലില്‍ യുവാവ് വീട്ടുവരാന്തയില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: ഗുഡ്‌സ് കാരിയര്‍ ഡ്രൈവര്‍ വീട്ടുവരാന്തയില്‍ സാരിയില്‍ തൂങ്ങിമരിച്ചു. ബക്കളം കാനൂല്‍ ചെഗുവേര നഗറില്‍ ലക്ഷംവീട് കോളനിയിലെ അന്തിക്കാട്ട് പറമ്പില്‍ എ.കെ.വിജേഷിനെയാണ്(38)ഇന്നലെ രാത്രി11.30 ന് താമസിക്കുന്ന വീടിന്റെ വരാന്തയല്‍ തൂങ്ങിയ നിലയില്‍ കണ്ടത്. അമിതമദ്യപാനം മൂലമുള്ള മാനസികവിഷമമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. … Read More

ഡോ.ഡി.സുരേന്ദ്രനാഥ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിന്റെ വീട് സന്ദര്‍ശിച്ചു.

തളിപ്പറമ്പ്: മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്ന ഉദയഗിരിയിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിന്റെ വീട് ഡോ.ഡി സുരേന്ദ്രനാഥിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. എസ്.യു.സി.ഐ ജില്ലാകമ്മിറ്റി അംഗങ്ങളായ അഡ്വ.വിവേക് വേണുഗോപാല്‍, മേരി എബ്രഹാം, ആലക്കോട് ലോക്കല്‍ കമ്മിറ്റി അംഗം വി. രാമചന്ദ്രന്‍ എന്നിവരും … Read More

ലസാരോ അക്കാദമി ഡയറക്ടര്‍ കെ.പി.ജോബിക്ക് ഈഗിള്‍ ഗ്ലോബല്‍ എക്‌സലന്‍സ് അവാര്‍ഡ്-2025

ദുബായ്:ലസാരോ അക്കാദമി ഡയറക്ടര്‍ കെ.പി.ജോബിക്ക് ഈഗിള്‍ ഗ്ലോബല്‍ എക്‌സലന്‍സ് അവാര്‍ഡ്-2025. പ്രമുഖ ബിസിനസ് സംഘടനയായ ഈഗിള്‍ ബിസിനസ് ഓര്‍ഗനൈസേഷന്‍സ് സംഘടിപ്പിച്ച ഈഗിള്‍ ഗ്ലോബല്‍ മീറ്റ് ആന്റ് അവാര്‍ഡ്-2025 ദുബായ് & ബാക്കു ആഗോള സമ്മേളനത്തില്‍ വെച്ച് ലസാരോ അക്കാദമി ഡയറക്ടര്‍ കെ.പി.ജോബി … Read More

അടുക്കളയില്‍ കയറിയ മൂര്‍ഖനെ പിടികൂടി.

പട്ടുവം: അടുക്കളയില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പാമ്പ് സംരക്ഷകന്‍ പിടികൂടി. പട്ടുവം കാവുങ്കലിലെ പി.എം.ബാലകൃഷ്ണന്റെ വീടിന്റെ അടുക്കളയില്‍ കാണപ്പെട്ട മൂര്‍ഖന്‍ പാമ്പിനെ മാര്‍ക്ക്(മലബാര്‍ അവേര്‍നെസ് ആന്റ് റെസ്‌ക്യൂ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ്) പ്രവര്‍ത്തകനായ അനില്‍ തൃച്ചംബരം സ്ഥലത്തെത്തിയാണ് പിടികൂടിയത്. പാമ്പിനെ … Read More

തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റില്‍ അനധികൃത കച്ചവടങ്ങള്‍ വ്യാപകം.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റില്‍ യാത്രക്കാര്‍ക്ക് നിന്നുതിരിയാന്‍ ഇടമില്ലെങ്കിലും കയ്യേറ്റക്കച്ചവടങ്ങള്‍ വ്യാപകം. ബസ്റ്റാന്റ് കോംപ്ലക്‌സിലെ ചില കച്ചവടക്കാര്‍ തങ്ങളുടെ കടയിലെ സാധനങ്ങള്‍ യാത്രക്കാര്‍ക്ക് ബസ് കാത്തുനില്‍ക്കാനുള്ള സ്ഥലത്തേക്ക് നീക്കിവെക്കുന്നത് നിത്യസംഭവമാണ്. ബസ്റ്റാന്റ് യാത്രക്കാര്‍ക്ക് സുഗമമായി ബസ് കയറുന്നതിന് വേണ്ടിയാണോ അതോ കച്ചവടം … Read More