കഞ്ചാവ് ബീഡിവലിച്ചതിന് പൂമംഗലം സ്വദേശിക്കെതിരെ കേസ്.
തളിപ്പറമ്പ്: കഞ്ചാവ് ബീഡിവലിച്ച യുവാവിന്റെ പേരില്‍ പോലീസ് കേസെടുത്തു. പൂമംഗലത്തെ പുത്തന്‍പുരക്കല്‍ പി.പി.മുഹമ്മദ് സഫ്‌വാന്റെ(28)പേരിലാണ് കേസ്. ഇന്നലെ രാത്രി 7 ന് മുണ്ടേരി റോഡില്‍ സ്ട്രീറ്റ് നമ്പര്‍ മൂന്നിന് മുന്‍വശത്ത് വെച്ചാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ഷാജിപട്ടേരി പട്രോളിംഗ് ഡ്യൂട്ടിക്കിടെ സഫ്‌വാനെ പിടികൂടിയത്.