തളിപ്പറമ്പില്‍ യു.ഡി.എഫ് വിജയാരവം സംഘടിപ്പിച്ചു.

 തളിപ്പറമ്പ് നഗരസഭയിലേക്ക് വിജയിച്ച യു.ഡി.എഫ് കൗണ്‍സിലര്‍മാരെ പങ്കെടുപ്പിച്ച് പുതുവല്‍സര ദിനത്തില്‍ യു.ഡി.എഫ് തളിപ്പറമ്പില്‍ വിജയാരവം സംഘടിപ്പിച്ചു. ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ദീപ രഞ്ജിത്ത്, അള്ളാംകുളം മഹമ്മൂദ്, യു.ഡി.എഫ് ചെയര്‍മാന്‍ പി.മുഹമ്മദ് ഇക്ബാല്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ.ടി.ആര്‍.മോഹന്‍ദാസ് എന്നിവര്‍ … Read More

സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്നും (മന്നം ജയന്തി) അവധി. ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ( ശനിയാഴ്ച്ച) ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്നും (മന്നം ജയന്തി) അവധി. ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ( ശനിയാഴ്ച്ച) ആരംഭിക്കും. സംസ്ഥാനത്തെ മുന്‍ഗണനേതര വിഭാഗത്തിലെ വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് ജനുവരി മാസത്തെ റേഷനൊപ്പം അധികം അരി ലഭിക്കില്ല. അതേസമയം വെള്ള, … Read More

ജനുവരി രണ്ട്-നിങ്ങള്‍ക്ക് എങ്ങനെ-ദിവസഫലം അറിയാം-ആചാര്യ വിക്രമന്‍

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼) യാത്രകള്‍ കൊണ്ട് സാമ്പത്തിക നേട്ടം ഉണ്ടാകും. മാധ്യമപ്രവര്‍ത്തകര്‍ക്കും സാഹിത്യകാരന്മാര്‍ക്കും മികച്ച ദിവസമാണ്. പഠനം തുടരാന്‍ കഴിയും. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക. ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½) പൊതുവേ ഉത്സാഹം തോന്നുന്ന … Read More

പിലാത്തറ അമേയ ഇലക്ട്രോണിക്‌സ്-തീവെച്ചതോ-പിടിച്ചതോ-

ജേഴ്‌സി സ്റ്റിച്ചിംഗ് സെന്റര്‍ നടത്തുന്ന സുഭാഷ്, ഓട്ടോഡ്രൈവര്‍ രാജേഷ് എന്നിവരെ സംശയം പിലാത്തറ അമേയ ഇലക്ട്രോണിക്‌സിലെ തീപിടുത്തം, തീവെച്ചതാണെന്ന് പരാതി. അമയേ ഇലക്ട്രോണിക്‌സ് ഷോപ്പിന് മുകളില്‍ ജേഴ്‌സി സ്റ്റിച്ചിംഗ് സെന്റര്‍ നടത്തുന്ന സുഭാഷ്, ഓട്ടോഡ്രൈവര്‍ രാജേഷ് എന്നിവരെ സംശയിക്കുന്നതായി കാണിച്ച് ഉടമ … Read More

സിഗിരറ്റ് വലിച്ചാല്‍ ഇനി കൈപൊള്ളും-സൂക്ഷിക്കുക.

ദില്ലി: പുകവലി പ്രേമികള്‍ക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി. പുതുവര്‍ഷത്തില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂടും. ഫെബ്രുവരി 1 മുതല്‍ പുകയില ഉത്പന്നങ്ങള്‍ക്ക് അധിക എക്‌സൈസ് തീരുവയും പാന്‍ മസാലയ്ക്ക് പുതിയ സെസും നിലവില്‍ വരും. ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ജി.എസ്.ടി … Read More

30 ലക്ഷത്തിന്റെ ബസ് വെയിറ്റിംഗ് ഷെല്‍ട്ടറില്‍ കയറിനില്‍ക്കാന്‍ തളിപ്പറമ്പുകാര്‍ക്ക് ഭാഗ്യമില്ല.

തളിപ്പറമ്പ്: നാല് മാസം പിന്നിട്ടിട്ടും 30 ലക്ഷത്തിന്റെ ബസ് വെയിറ്റിംഗ് ഷെല്‍ട്ടറില്‍ കയറിനില്‍ക്കാന്‍ തളിപ്പറമ്പുകാര്‍ക്ക് ഭാഗ്യമില്ല. തളിപ്പറമ്പ് ദേശീയപാതയോരത്താണ് എം.വി.ഗോവിന്ദന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ച് പുതിയ ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ പണിഞ്ഞുകൊണ്ടിരിക്കുന്നത്. … Read More

അസാം സ്വദേശി പിറന്നാള്‍ദിവസം തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: യുവാവിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അസം ചിരങ്ക് ഫഗുനഗാവോണിലെ ബ്രോജന്‍ റായി (25) ആണ് മരിച്ചത്. നിര്‍മ്മാണത്തൊഴിലാളിയായ യുവാവ് പൂമംഗലം മഴൂരിലെ ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചുവരുന്നത്. ശുചിമുറിയിലെ കമ്പിയില്‍ തോര്‍ത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. യുവാവിന്റെ 25-ാം … Read More

തോട്ടാറമ്പിലെ കെ.ജോയ്(85)നിര്യാതനായി

തോട്ടാറമ്പിലെ കെ.ജോയ്(85)നിര്യാതനായി. ഭാര്യ: പരേതയായ സില്‍വിയ. മക്കള്‍: യേശുദാസന്‍, ആഷ്ലി, സിസ്റ്റര്‍ സുനിമേരി, ദീപ, അനീഷ്. മരുമക്കള്‍: സുശീല, സാബുമോന്‍(സി.പി.എം തോട്ടാറമ്പ് ബ്രാഞ്ച് അംഗം), ക്രിസ്റ്റി, വിദ്യ(തോട്ടറമ്പ സാംസ്‌ക്കാരികവേദി അംഗം). ശവസംസ്‌കാരം നാളെ വെള്ളിയാഴ്ച രാവിലെ 10.30 ന് വെള്ളിക്കീല്‍ സെന്റ് … Read More

ഗ്ലോബല്‍ ഇന്ത്യന്‍ ഡിജിറ്റല്‍ ഫെസ്റ്റ് 2026 ന് കവ്വായി സ്‌കൂളില്‍ ശനിയാഴ്ച്ച തുടക്കം

പയ്യന്നൂര്‍: കവ്വായി ഖായിദെ മില്ലത്ത് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സൈബര്‍ സ്‌ക്വയറുമായി സഹകരിച്ച് നടത്തുന്ന അഞ്ചാമത് ഗ്ലോബല്‍ ഇന്ത്യന്‍ ഡിജിറ്റല്‍ ഫെസ്റ്റ് 2026 ശനിയാഴ്ച കവ്വായിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. യു.കെ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍സ്‌ക്വയര്‍ യു.എസ്.എ, … Read More

ആവലാതിക്കാരല്ല-വരൂ-ഇനി നിങ്ങള്‍ ഞങ്ങളുടെ അതിഥികളാണ്‌

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ എത്തുന്ന എല്ലാവരും ഇനി അതിഥികള്‍. സംസ്ഥാനത്തിന് തന്നെ മാതൃകയായി വെല്‍ക്കം ഡ്രിങ്ക് നല്‍കി നഗരസഭയില്‍ എത്തുന്നവരെ സ്വീകരിക്കുന്ന പരിപാടിക്ക് ഇന്ന് പുതുവല്‍സര ദിനത്തില്‍ തളിപ്പറമ്പ് നഗരസഭയില്‍ തുടക്കംകുറിച്ചു. കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തിലാണ് ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ … Read More