പുകക്കുഴല്‍ കാറ്റില്‍ തകര്‍ന്നു, ആയുര്‍വേദ കോളേജിലെ മാലിന്യ നിര്‍മാര്‍ജനം അവതാളത്തില്‍.

പരിയാരം: പുകക്കുഴല്‍ കാറ്റില്‍ നിലംപതിച്ചു, കണ്ണൂര്‍ ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ മാലിന്യസംസ്‌കരണ ഇന്‍സിനറേറ്റര്‍ ഉപയോഗശൂന്യമായി. ഇന്‍സിനറേറ്റര്‍ സ്ഥാപിച്ച കമ്പനി അറ്റകുറ്റപ്പണിക്ക് 1,47,000 രൂപ ചെലവ് വരുമെന്നറിയിച്ചതോടെ ടെണ്ടര്‍ നടപടികള്‍ക്കായി ഡയരക്ട്രേറ്റിലേക്ക് എഴുതി അനുമതി കാക്കുകയാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍. ഇപ്പോള്‍ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് എന്നാണിനി ജനങ്ങളുടേതായി മാറുകയെന്ന് ഡോ.ഡി.സുരേന്ദ്രനാഥ്-

പരിയാരം: ഇനിയെന്നാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജനങ്ങളുടേതായി മാറുകയെന്ന് ജനകീയാരോഗ്യ പ്രവര്‍ത്തകന്‍ ഡോ.ഡി.സുരേന്ദ്രനാഥ്. വടക്കേമലബാറുകാര്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച ഒരു സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുത്തതോടെ അതിന്റെ കടമകള്‍ മറക്കുന്ന വിധത്തില്‍ മാറിപ്പോയെന്നും, ഇതിനെതിരെ ജനകീയ ചെറുത്തുനില്‍പ്പ് ആവശ്യമായി വന്നിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി … Read More

കെ.പി. .ശോഭനക്ക് യാത്രയയപ്പ് നല്‍കി-

പരിയാരം: കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിലെ സഹകരണ കാന്റീനില്‍ (കേരള ഫുഡ് ഹൌസ് സഹകരണ സംഘം)നിന്നും ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന കെ.പി.ശോഭനയ്ക്ക് സംഘം ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി. ജീവനക്കാരുടെ ഉപഹാരം യൂണിയന്‍ ഭാരവാഹികളും. ഐന്‍ടിയുസി യൂണിയന്റെ ഉപഹാരം കല്യാശ്ശേരി നിയോജക … Read More

അയ്യായിരം കാട്ടുതെച്ചിചെടികള്‍ പരിയാരത്ത് വളര്‍ത്തി ഔഷധിയുടെ വമ്പന്‍ പരീക്ഷണം

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: പ്രകൃതിദത്തമായ രീതിയില്‍ 5000 കാട്ടുചെത്തിചെടികള്‍ വിജയകരമായി വളര്‍ത്തിയെടുത്ത് പരിയാരം ഔഷധി ഗാര്‍ഡന്‍ വിജയം കൊയ്തു. ചര്‍മ്മരോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആയുര്‍വേദ ഔഷധങ്ങളില്‍ പ്രധാന ചേരുവയാണ് ചെത്തിപ്പൂവ്. മുന്‍കാലങ്ങളില്‍ ഇതിന് കാട്ടുചെത്തിയാണ് ഉപയോഗിച്ചിരുന്നതെങ്കിലും ഇത് ലഭിക്കാത്തതിനാല്‍ വലിയപൂക്കുലകളായി നില്‍ക്കുന്ന നാടന്‍തെച്ചിപ്പൂവുകളാണ് ഉപയോഗിക്കുന്നത്. … Read More

പുഴാതിക്കാരന്‍ നവാസ് കുടുങ്ങി–മെഡിക്കല്‍ കോളേജിലെ സ്ഥിരം മൊബൈല്‍ മോഷ്ടാവ് അറസ്റ്റില്‍-

പരിയാരം: മെഡിക്കല്‍ കോളേജില്‍ വെച്ച് രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച  കേസിലെ  പ്രതി അറസ്റ്റില്‍. കക്കാട് പുഴാതിയിലെ മംഗരതൊടിയില്‍ ഹൗസില്‍ എം.നവാസ്(42)നെയാണ് ഇന്നലെ രാത്രി കണ്ണൂരില്‍ വെച്ച് പരിയാരം എസ്.ഐ കെ.വി.സതീശന്‍ അറസ്റ്റ് ചെയ്തത്. സ്ഥിരം മൊബൈല്‍ മോഷ്ടാവായ പ്രതി … Read More

മുടിക്കാനം കുഞ്ഞിരാമന്‍ അനുസ്മരണം

പരിയാരം:കോണ്‍ഗ്രസ് നേതാവ് മുടിക്കാനം കുഞ്ഞിരാമന്റെ ഇരുപത്തിയൊന്നാം ചരമ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി എമ്പേറ്റ് ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്മാരക സ്തൂപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി.സജീവന്‍ അധ്യക്ഷതവഹിച്ചു ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി പി.ആനന്ദ്കുമാര്‍ … Read More

സിനിമാ തിയേറ്റര്‍ പദ്ധതി ഉപേക്ഷിച്ചു, ബസ്റ്റാന്റ് നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍-

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: സിനിമാ തിയേറ്റര്‍ ഉപേക്ഷിച്ചു, ബസ്റ്റാന്റ് വേണമെന്ന ആവശ്യം ശക്തമായി. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന പരിയാരം പ്രദേശത്ത് ബസ്റ്റാന്റ് വേണമെന്ന ആവശ്യത്തിന് കാല്‍ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. രണ്ട് മെഡിക്കല്‍ കോളേജ്, ഔഷധി മേഖലാകേന്ദ്രം എന്നിവ പ്രവര്‍ത്തിക്കുന്ന ഇവിടെ പ്രതിദിനം ആറായിരത്തിലേറെ ആളുകള്‍ … Read More

ചിറകുകള്‍ സമ്മര്‍ക്യാമ്പ് സംഘടിപ്പിച്ചു-സദാശിവന്‍ ഇരിങ്ങല്‍ ഉദ്ഘാടനം ചെയ്തു.

പരിയാരം: പരിയാരത്തെ നവമാധ്യമക്കൂട്ടായ്മയായ ‘ചിറകുകള്‍ ‘ സംഘടിപ്പിച്ച കുട്ടികളുടെ സമ്മര്‍ക്യാമ്പ് എഴുത്തുകാരന്‍ സദാശിവന്‍ ഇരിങ്ങല്‍ ഉദ്ഘാടനം ചെയ്തു. പി.ധനേഷ് അധ്യക്ഷത വഹിച്ചു. വി.ഗോപിനാഥന്‍ മാസ്റ്റര്‍, ജീവാനന്ദ് മാസ്റ്റര്‍, ശോഭിത്ത് പരിയാരം തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇ.സി.മല്ലിക … Read More

മകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അമ്മക്ക് അയച്ച കേസിലെ പ്രതി അറസ്റ്റില്‍.

പരിയാരം: പതിനാലുകാരിയായ മകളുടെ ഫോട്ടോ അശ്ലീലമാക്കി മോര്‍ഫ് ചെയ്ത് അമ്മക്കും അടുത്ത ബന്ധുക്കള്‍ക്കും അയച്ചുകൊടുത്ത യുവാവിനെ പരിയാരം പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പരിയാരം പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ ശ്രീസ്ഥ സ്വദേശി ഇട്ടമ്മല്‍ വീട്ടില്‍ ചന്ദ്രന്റെ മകന്‍ സച്ചിന്‍(28)നെയാണ് പരിയാരം … Read More

കോഴിക്കൂട് തപ്പി, പോലീസ് കൂട്ടിലായി-

പരിയാരം: കോഴിക്കൂട് തേടിയിറങ്ങി, പോലീസ് കൂട്ടില്‍ അകപ്പെട്ടു. ആസാം സ്വദേശിയായ രമര്യൂഷ് (22) നെയാണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസിലേല്‍പ്പിച്ചത്. ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. വിളയാംകോട് കുളപ്പുറം മാന്തോട്ടം റോഡിലെ ജാസ്മിന്റെ വീട്ടില്‍ വെച്ചാണ് മോഷ്ടാവ് പിടിയിലായത്. കൂടെയുണ്ടായിരുന്ന രണ്ടു … Read More