താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂറും ഫാര്‍മസിസ്റ്റിന്റെ സേവനം വേണം-തളിപ്പറമ്പ് താലൂക്ക് വികസന സമിതി

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ 24 മണിക്കൂറും ഫാര്‍മസിസ്റ്റിന്റെ സേവനം അനുവദിക്കാന്‍ താലൂക്ക് വികസനസമിതി യോഗം ഡി.എം.ഒയോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ 24 മണിക്കൂറും അത്യാഹിതവിഭാഗം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അസമയത്ത് രോഗവുമായി എത്തുന്നവര്‍ക്ക് പിറ്റേദിവസം രാവിലെ 8 ന് ഫാര്‍മസി തുറക്കുന്നതുവരെ … Read More

തളിപ്പറമ്പ് നഗരം ഇരുട്ടില്‍-ഒരുകോടിചെലവഴിച്ച തെരുവ് വിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങള്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ ദേശീയപാതയില്‍ വഴിവിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങളായിട്ടും നടപടികള്‍ സ്വീകരിക്കാതെ അധികൃതര്‍. ഏറ്റവും തിരക്കേറിയ ദേശീയപാതയില്‍ പൂക്കോത്ത് നടമുതല്‍ ചിറവക്ക് വരെയുള്ള ഭാഗത്താണ് വഴിവിളക്കുകള്‍ പൂര്‍ണമായും കണ്ണടച്ചത്. കടകളിലെ വെളിച്ചം മാത്രമാണ് ഇപ്പോള്‍ നഗരത്തിലുള്ളത്. കടകളടച്ചുകഴിഞ്ഞാല്‍ വാഹനങ്ങളില്‍ നിന്നുള്ള വെളിച്ചം … Read More

പൊതുബോധവും പൗരധര്‍മ്മവും പഠിപ്പിക്കണം-സാക്ഷരകേരളത്തെ.

        ഇന്നലെ ഉച്ചക്ക് തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റില്‍ കണ്ണൂരിലേക്കുള്ള ബസ് കാത്ത് നില്‍ക്കുമ്പോള്‍ കണ്ട ഒരു ദൃശ്യമാണിത്. നിരവധിയാളുകള്‍ ഈ സമയത്ത് കണ്ണൂര്‍ ബസിനായി ഈ പരിസരത്ത് ബസ് കാത്തുനില്‍ക്കുന്നുണ്ട്. ഈ ഭാഗത്ത് പാര്‍ക്ക് ചെയ്ത ഒരു ബസിന്റെ പിറകിലെ … Read More

സഹകരണ വകുപ്പിന്റെ ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക്

തളിപ്പറമ്പ്: സഹകരണ വകുപ്പിന്റെ ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് നിയമനടപടികളുമായി തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് മുന്നോട്ട്. രണ്ട് നൈറ്റ് വാച്ച്മാന്‍ തസ്തികകളിലേക്ക് നിയമനം നടത്താന്‍ 2024 ജനുവരി 17 ന് ബാങ്ക് പത്രപരസ്യം നല്‍കുകയും നിയമന നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ … Read More

സപ്തംബര്‍ മാസത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം 16 ന് ചൊവ്വാഴ്ച്ച

തളിപ്പറമ്പ്: സപ്തംബര്‍ മാസത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതിയോഗം 16 ന് ചൊവ്വാഴ്ച്ച നടക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. രാവിലെ 10.30 ന് താലൂക്ക് ഓഫീസ് സമ്മേളന ഹാളില്‍ നടക്കുന്ന യോഗത്തിന്റെ പരിഗണനക്കായി പൊതുജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. ഉദ്യോഗസ്ഥ മേധാവികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ … Read More

മുക്കാല്‍ കിലോ കഞ്ചാവുമായി ഒഡീഷാ സ്വദേശി യായ യുവാവ് പിടിയില്‍

തളിപ്പറമ്പ്: മുക്കാല്‍ കിലോ കഞ്ചാവുമായി ഒഡീഷാ സ്വദേശി യായ യുവാവ് പിടിയില്‍. ഒഡീഷാ സ്വദേശിയായ സുര്‍ജയ ബലയാര്‍ സിങ്ങ് (25)നെയാണ് പിടികൂടിയത്. എക്‌സൈസ് റേഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷറഫ് മലപ്പട്ടവും സംഘവും തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ … Read More

കേരള സംഗീത നാടക അക്കാദമി ഉത്തരമേഖലാ ദേശീയ നൃത്തോത്സവം ശനിയാഴ്ച തളിപ്പറമ്പില്‍

തളിപ്പറമ്പ്: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ‘ത്രിഭംഗി’ ഉത്തരമേഖലാ ദേശീയ നൃത്തോത്സവം സെപ്റ്റംബര്‍ 13 ന് വൈകുന്നേരം അഞ്ചിന് തളിപ്പറമ്പ് കെ.കെ.എന്‍. പരിയാരം ഹാളില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി … Read More

സ്ത്രീകള്‍ക്ക് നേരെ ലൈംഗിക-അശ്ലീല ചേഷ്ട. യുവാവ് പിടിയില്‍

തളിപ്പറമ്പ്: സ്ത്രീകള്‍ക്ക് നേരെ അശ്ലീല-ലൈംഗിക ചേഷ്ടകള്‍ കാണിച്ച യുവാവ് പിടിയില്‍. കാസര്‍ഗോഡ് പരപ്പ മുലപ്പാറയിലെ ലൈന്‍കിലകത്ത് വീട്ടില്‍ അബ്ദുള്‍റഹ്മാന്റെ മകന്‍ കെ.സഫാദിനെയാണ്(25)തളിപ്പറമ്പ്എസ്.ഐ എന്‍.വി.പ്രകാശനും എ.എസ്.ഐ ജയശ്രീയും ചേര്‍ന്ന് പിടികൂടിയത്. ഇന്നലെ വൈകുന്നേരം നാലരയോടെ ആന്തൂര്‍ വിസ്മയ പാര്‍ക്കിന് സമീപത്തായിരുന്നു സംഭവം. ഇയാളുടെ … Read More

തളിപ്പറമ്പുകാര്‍ക്ക് വായിക്കാന്‍ പുതിയ ബുക്ക് നാളെ തുറക്കും

തളിപ്പറമ്പ്: കഴിഞ്ഞ 60 വര്‍ഷത്തിലേറെയായി തളിപ്പറമ്പ്‌നഗരത്തിനൊപ്പം വളര്‍ന്ന് വായനയുടെ അടയാളവാക്യമായി മാറിയ ന്യൂസ് കോര്‍ണര്‍ പുതിയ സംരംഭവുമായി എത്തുന്നു. പുതിയ കാലഘട്ടത്തിനും പുതിയ തലമുറകള്‍ക്കുമായി THE BOOK SHOP എന്ന പുതിയ സംരംഭം ആരംഭിക്കുകയാണ്. മെയിന്‍ റോഡിലെ ഫര്‍സാ കോംപ്ലക്‌സില്‍ നാളെ … Read More

ധര്‍മ്മസന്ദേശയാത്ര-പ്രചാരണ സത്സംഗം-സപ്തംബര്‍-16 ന് തളിപ്പറമ്പില്‍

തളിപ്പറമ്പ്: കേരളത്തിന്റെ സാംസ്‌ക്കാരിക തനിമയെ വീണ്ടെടുക്കുന്നതിനായി സന്യാസിമാര്‍ നയിക്കുന്ന ധര്‍മ്മ സന്ദേശയാത്ര ഒക്ടോബര്‍ 7-ന് കാസര്‍കോട് നിന്നും ആരംഭിച്ച് 21-ന് തിരുവനന്തപുരത്ത് സമാപിക്കും. യാത്രക്ക് തളിപ്പറമ്പില്‍ വിപുലമായ സ്വീകരണം സംഘടിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍ സപ്തംബര്‍-16 ന് തളിപ്പറമ്പില്‍ വിപുലമായ പ്രചാരണ സത്സംഗം സംഘടിപ്പിക്കുന്നു. … Read More