അഞ്ചിടത്ത് തീ, ഒരിടത്ത് ഓയില്‍-തളിപ്പറമ്പ് അഗ്നിശമനസേനക്ക് ഇന്നലെ വിശ്രമമില്ല.

തളിപ്പറമ്പ്: തളിപ്പറമ്പ് അഗ്നിശമനസേനക്ക് ഇന്നലെ വിശ്രമമില്ലാത്ത ദിവസം. അഞ്ചിടത്ത് തീപിടുത്തവും ഒരിടത്ത് ഓയില്‍ലീക്കും. രാവിലെ 10.25 ന് ശ്രീകണ്ഠാപുരം കണിയാര്‍വയലില്‍ റോസമ്മയുടെ ഉടമസ്ഥതയിലുള്ള പഴയവീട്ടിലെ റബ്ബര്‍പുകപ്പുരക്ക് തീപിടിച്ച് ഭാഗികമായി കത്തിനശിച്ചു. 80 റബ്ബര്‍ഷീറ്റുകളും പുകപ്പുരയുടെ മേല്‍പ്പുര ഭാഗങ്ങളുമാണ് കത്തിയത്. ഉച്ചക്ക് 12 … Read More

കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് മൗനം-വിടാതെ പ്രതിരോധിക്കാന്‍ കല്ലിങ്കീല്‍ മാത്രം.

തളിപ്പറമ്പ്: കോണ്‍ഗ്രസിനുവേണ്ടി പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ ഒന്നരവര്‍ഷമായി കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത കല്ലിങ്കീല്‍ മാത്രം. ഇന്ന് ഉച്ചക്ക് ശേഷം നടന്ന തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസ് മന്ദിരം വളപ്പില്‍ അനുമതിയില്ലാതെ മതില്‍ കെട്ടി പേ പാര്‍ക്കിംഗ് കേന്ദ്രം ആരംഭിച്ചതിനും ഒരുലക്ഷം … Read More

തളിപ്പറമ്പ് വഖഫ് ഭൂമി പ്രശ്നം-നോട്ടീസ് കിട്ടിയത് മുപ്പതോളം പേര്‍ക്ക് മാത്രം- ഭീതി ഉയര്‍ത്തി വ്യാജ പ്രചാരണങ്ങള്‍.

  തളിപ്പറമ്പ്: തളിപ്പറമ്പ മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി നല്‍കിയ പരാതിയെ തുടര്‍ന്ന് വഖഫ് ബോര്‍ഡ് നിയമിച്ച എക്സികുട്ടീവ് ഓഫീസര്‍ ഷംസുദ്ദീന്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അന്യാധീനപ്പെട്ട സ്വത്തുക്കള്‍ കണ്ടെത്തുന്നതിനായി ജുമാഅത് പള്ളിയുടെ ജന്മത്തില്‍ ഉണ്ടായിരുന്ന ഭൂസ്വത്തുക്കളുടെ സര്‍വേ നമ്പര്‍ … Read More

വീണ്ടും തീപടര്‍ന്നു-കത്തിയമര്‍ന്നത് അഞ്ഞൂറ് വാഹനങ്ങള്‍-സമൂഹവിരുദ്ധര്‍ക്ക് പങ്കെന്ന് സൂചന-പോലീസന്വേഷണം തുടങ്ങി.

തളിപ്പറമ്പ്: പോലീസ് ഡംപിംഗ് യാര്‍ഡില്‍ വീണ്ടും തീപിടുത്തം, ഇന്ന് സന്ധ്യക്ക് ഏഴോടെയാണ് കത്തിയമര്‍ന്ന വാഹനങ്ങള്‍ക്കിടയില്‍ നിന്ന് വീണ്ടും തീ പടര്‍ന്നത്. സാമൂഹ്യവിരുദ്ധര്‍ തീവെച്ചതാണെന്ന് സൂചന ലഭിച്ചതിനാല്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വന്‍ തീപിടുത്തത്തില്‍ അഞ്ഞൂറിലേറെ വാഹനങ്ങള്‍ കത്തിനശിച്ചു. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിലെ … Read More

സേവാഭാരതി തളിപ്പറമ്പിലെ എല്ലാവരും ആശ്രയിക്കുന്ന സേവനകേന്ദ്രമാകും-അഡ്വ.വി.എം.ബി നമ്പീശന്‍-

തളിപ്പറമ്പ്: തളിപ്പറമ്പ് മുനിസിപ്പല്‍ ഏരിയയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ആശ്രയിക്കുന്ന സേവാകേന്ദ്രമായി സേവാഭാരതി ഓഫീസ് മാറുമെന്ന് ആര്‍.എസ്.എസ്. മുന്‍ താലൂക്ക് സംഘചാലക് അഡ്വ.വി.എം ബാലകൃഷ്ണന്‍ നമ്പീശന്‍. തളിപ്പറമ്പ് യൂനിറ്റ് ഓഫിസ് ഉദ്ഘാടനം ഡ്രീം പാലസ് ഓഡിറ്റോറിയത്തിന് സമീപം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവാഭാരതി … Read More

താലൂക്ക് വികസന സമിതി തീരുമാനം നാട്ടുകാര്‍ മാത്രം അനുസരിച്ചാല്‍ മതി- ബ്ലോക്ക് ഓഫീസിന് ബാധകമല്ല. പ്രതികാരമതിലിന് പ്ലാസ്റ്ററിംഗ് തുടങ്ങി.

തളിപ്പറമ്പ്: താലൂക്ക് വികസന സമിതിയുടെ ഏകകണ്ഠമായ നിര്‍ദ്ദേശം ലംഘിച്ച് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പ്രതികാരമതിലിന്റെ പ്ലാസ്റ്ററിങ്ങ് തുടങ്ങി. വീടിന് സമീപം അമിതമായ ഉയരത്തില്‍ സുരക്ഷ പാലിക്കാതെ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ നിര്‍മ്മിച്ച മതിലിന്റെ ഒരു വരി കല്ല് എടുത്തു മാറ്റി … Read More

ബസില്‍ പീഡനം-മധ്യവയസ്‌ക്കന്‍ പിടിയില്‍-

തളിപ്പറമ്പ്:സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബസില്‍ അപമാനിച്ച സംഭവത്തില്‍ ആലക്കോട് സ്വദേശിയായ മധ്യവയസ്‌ക്കന്‍ പോലീസ് പിടിയില്‍. ഇന്ന് രാവിലെയായിരുന്നു സംഭവം. ആലക്കോട് നിന്നും തളിപ്പറമ്പിലേക്ക് വരുന്ന ബസില്‍ വെച്ചാണ് സംഭവം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി എത്താത്തതിനാല്‍ ഇയാള്‍ക്കെതിരെ പോക്‌സോ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.  

ഈ നാല്‍ക്കവല അപകടക്കവല ആകരുത്-പോലീസ് ശ്രദ്ധിക്കണം

തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ പുതിയ അപകട കവല രൂപംകൊണ്ടു. അനുദിനം വികസിച്ചുവരുന്ന കേരളാ ആയുര്‍വേദ വൈദ്യശാല-വാട്ടര്‍ അതോറിറ്റി-ബദരിയാനഗര്‍ റോഡാണ് പുതിയ അപകടമേഖലയായി മാറിയിരിക്കുന്നത്. നാല് റോഡുകള്‍ കൂടിച്ചേരുന്ന ഇവിടെ അപകടങ്ങള്‍ പതിവാകുകയാണ്. ഇന്നും അവിടെ അപകടം ഉണ്ടായി. നാലുഭാഗത്തു നിന്നും മത്സരിച്ചു … Read More

നാളെ കമ്പികുത്തുമെന്ന് ആര്‍.ടി.ഒ-തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്

തളിപ്പറമ്പ്: നിര്‍ത്തിവെച്ച കമ്പികുത്തല്‍ നാളെപരീക്ഷ നാളെ നടത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ഉടമകളെ അറിയിച്ചു. കമ്പികുത്തി ടെസ്റ്റ് നടത്തിയാല്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം രാഹുല്‍ ദാമോദരന്‍ അറിയിച്ചു. കഴിഞ്ഞ നവംബറില്‍ സമരം ചെയ്ത … Read More

ജോര്‍ജ്‌ വടകര-സമാനതകളില്ലാത്ത മനുഷ്യസ്‌നേഹിയും രാഷ്ട്രീയക്കാരനും

തളിപ്പറമ്പ്‌: വലതുകൈ കൊണ്ട്‌ കൊടുക്കുന്നത്‌ ഇടതുകൈ അറിയരുതെന്ന നിലപാട്‌ സ്വീകരിച്ച വ്യക്തിത്വമായിരുന്നു ഇന്ന്‌ രാവിലെ നിര്യാതനായ ജോര്‍ജ്‌ വടകര. സമാനതകളില്ലാത്ത രാഷ്ട്രീയക്കാരനും പകരംവെക്കാനില്ലാത്ത സാമൂഹ്യജനസേവന പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. ചെമ്പന്‍തൊട്ടി എന്ന മലയോരഗ്രാമത്തില്‍ നിന്നും കലാലയപഠനത്തിനായി തളിപ്പറമ്പിലെത്തിയ അദ്ദേഹം പിന്നീട്‌ തളിപ്പറമ്പിന്റെ എല്ലാ … Read More