തളിപ്പറമ്പ് ബസ്റ്റാന്റിന് മുന്നിലെ ബൈക്ക് വേലിയില്‍ പൊറുതിമുട്ടി യാത്രക്കാര്‍

തളിപ്പറമ്പ്: ഇരുചക്രവാഹനവേലി കൊണ്ട് പൊറുതിമുട്ടി തളിപ്പറമ്പുകാര്‍. നഗരസഭാ ബസ്റ്റാന്റിലെ ഷോപ്പിംഗ് കോംപ്ലക്സിന് മുന്നിലാണ് ഈ വാഹനവേലി. ദീര്‍ഘദൂര ബസുകള്‍ നിര്‍ത്തുന്ന ഇവിടെ ബസിറങ്ങുന്നവരും കയറുന്നവരും ഈ വേലിയില്‍ കുരുങ്ങി ഒരുപോലെ ബുദ്ധിമുട്ടുകയാണ്. രാവിലെ ഇവിടെ പാര്‍ക്ക് ചെയ്തുപോകുന്ന ഇരുചക്രവാഹനങ്ങള്‍ പലതും തിരിച്ചെടുത്തുകൊണ്ടുപോകുന്നത് … Read More

ഷാഹിദ ഭാര്യയെന്ന് ആസിഡ് അക്രമക്കേസിലെ പ്രതി അഷ്‌ക്കര്‍ പോലീസിനോട് പറഞ്ഞു.

തളിപ്പറമ്പ്: ആസിഡ് ഒഴിച്ചത് ഭാര്യയുടെ നേര്‍ക്കെന്ന് പിടിയിലായ അഷ്‌ക്കര്‍ പോലീസിനോട് പറഞ്ഞു. ആസിഡ് ആക്രമണത്തെ തുടര്‍ന്ന് നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇയാളെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: നടുവില്‍ സ്വദേശിയും ബഷീര്‍ എന്നയാളുടെ ഭാര്യയുമായ … Read More

പൂക്കോത്ത്‌നടയിലെ അപൂര്‍വ്വ കാഴ്ച്ച-ബാരിക്കേഡിന് നടുവിലൂടെ വാഹനം കടത്തിവിട്ടു.

തളിപ്പറമ്പ്: ഇത്തരത്തിലൊരു കാഴ്ച്ച ഇതിന് മുമ്പ് കണ്ടവര്‍ ഉണ്ടാകുമോ എന്ന് പറയാനാവില്ല. പൂക്കോത്ത്‌നടയില്‍ തൃച്ചംബരം ഉല്‍സവകാലത്ത് ദേശീയപാതയിലൂടെ വാഹനം കടന്നുപോകുന്ന അപൂര്‍വ്വ കാഴ്ച്ചക്ക് ഇന്നത്തെ രാത്രി സാക്ഷിയായി. പൂക്കോത്ത്‌നടയിലൂടെ വാഹനഗതാഗതത്തിന് തടസം സൃഷ്ടിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ റോഡിന് ഇരുവശത്തും ബാരിക്കേഡുകള്‍ … Read More

ശ്രീരാമനവമി രഥയാത്രക്ക് തളിപ്പറമ്പില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം,

തളിപ്പറമ്പ്:  ശ്രീരാമനവമി രഥയാത്രക്ക് തളിപ്പറമ്പില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം. വൈകുന്നേരം തളിപ്പറമ്പ് തൃച്ചംബരത്തെ കുഞ്ഞരയാലിന് സമീപം നല്‍കിയ സ്വീകരണത്തില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. രഥയാത്ര കോ-ഓര്‍ഡിനേറ്റര്‍ സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ ഭക്തജനങ്ങള്‍ക്ക് പസാദം നല്‍കി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രന്‍ സ്വീകരണപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. … Read More

തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കമ്മറ്റിയിലെ 19 പേര്‍ ഭാരവാഹിത്വം രാജിവെച്ചു, മണ്ഡലം കമ്മറ്റി തന്നെ പിരിച്ചുവിട്ട് ഡി.സി.സി.

തളിപ്പറമ്പ്: തളിപ്പറമ്പിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് സി.സി.ശ്രീധരന്‍ ഉള്‍പ്പെടെ 19 പേര്‍ പാര്‍ട്ടി ഭാരവാഹിത്വം രാജിവെച്ച് ഡി.സി.സി പ്രസിഡന്റിന് കത്ത് നല്‍കി. മുന്‍ മണ്ഡലം പ്രസിഡന്റും നിലവില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റുമാണ് ശ്രീധരന്‍. തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കമ്മറ്റിയിലെ പ്രവര്‍ത്തകരാണ് രാജി … Read More

താലൂക്ക് വികസനസമിതിക്ക് തെറ്റായവിവരം നല്‍കിയ ബ്ലോക്ക് പഞ്ചായത്ത് പ്രദേശവാസികളെ മോശക്കാരാക്കാന്‍ ശ്രമിക്കുന്നതായും പരാതി.

തളിപ്പറമ്പ്: താലൂക്ക് വികസനസമിതിക്ക് തെറ്റായ വിവരം സമര്‍പ്പിച്ച തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്, പ്രദേശവാസികളെ സമൂഹത്തിന് മുന്നില്‍ മോശക്കാരാക്കാനും ശ്രമിക്കുന്നതായി ആരോപണം. അമിതമായ ഉയരത്തില്‍ നിര്‍മ്മിച്ച പതികാരമതിലിന്റെ ഒരു കല്ല് എടുത്തുമാറ്റി ഉയരം കുറക്കണമെന്ന 2022 ഡിസംബര്‍ മാസത്തെ താലൂക്ക് വികസനസമിതി തീരുമാനം … Read More

തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയിലെ ഭാരവാഹികള്‍ രാജിവെക്കാന്‍ തീരുമാനം.

തളിപ്പറമ്പ്: തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയിലെ അംഗങ്ങള്‍ നിലവിലുള്ള ഭാരവാഹി സ്ഥാനങ്ങള്‍ രാജിവെച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ടൗണ്‍-ഈസ്റ്റ് കമ്മറ്റി വിഭജനത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി എടുത്ത തീരുമാനത്തിന് വിപരീതമായി ടൗണ്‍ കമ്മിറ്റി പ്രവര്‍ത്തനം നടത്തുന്നതുമായി ബന്ധപ്പെട്ടാണ് തീരുമാനം. ഇത് … Read More

തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി യോഗം-വിമര്‍ശനം രൂക്ഷം-പ്രസിഡന്റ് ഒറ്റപ്പെട്ടു.

തളിപ്പറമ്പ്: അനുവാദമില്ലാതെ തുടങ്ങിയ കോണ്‍ഗ്രസ് മന്ദിരം വളപ്പിലെ പേ പാര്‍ക്കിംഗ് കേന്ദ്രത്തിന് നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കിയ കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി യോഗത്തില്‍ കനത്ത വിമര്‍ശനങ്ങള്‍ക്കിടയില്‍ പ്രസിഡന്റ് ഒറ്റപ്പെട്ടു. ഇന്നലെ വൈകുന്നേരം ചേര്‍ന്ന യോഗത്തില്‍ … Read More

രോഗികള്‍ക്ക് ക്യൂ തെറാപ്പി-നാസി തടവറപോലെ ദുതിതം പെയ്ത് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ഒ.പി ബ്ലോക്ക്.

തളിപ്പറമ്പ്: ആശുപത്രി നവീകരിച്ചപ്പോള്‍ ജീവനക്കാര്‍ക്ക് സുഖവും, രോഗികള്‍ക്ക് ദുരിതവും. തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലാണ് ഈ ദുരവസ്ഥ. അശാസ്ത്രീയമായ ക്യൂവില്‍ മണിക്കൂറുകള്‍ കാത്തുനിന്ന് തളരുകയാണ് വൃദ്ധരും കുട്ടികളുമുള്‍പ്പെടെയുള്ള രോഗികള്‍. പുതിയ നവീകരിച്ച ഒ.പി കെട്ടിടം ഉദ്ഘാടനം ചെയ്തപ്പോള്‍ രോഗികളുടെ ദുരവസ്ഥക്ക് ഒരു … Read More

വീണുകിട്ടിയ സ്വര്‍ണ്ണവള തിരിച്ചുനല്‍കി- സൈബുന്നീസയും രജിതയും മാതൃകയായി.

തളിപ്പറമ്പ്: വീണു കിട്ടിയ സ്വര്‍ണ്ണവള തിരിച്ചു നല്‍കി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാതൃകയായി. തളിയില്‍ താമസിക്കുന്ന ഷിബുവിന്റെ ഭാര്യ ലിജിയുടെ രണ്ടേകാല്‍ പവന്റെ സ്വര്‍ണ്ണവളയാണ് തളിപ്പറമ്പില്‍ വെച്ച് നഷ്ടപ്പെട്ടത്. ഇന്നലെ വൈകുന്നേരം ഓഫീസില്‍ നിന്നും തിരിച്ചു വരുന്ന വഴി കണ്ണൂര്‍ സഹകരണ ജോയിന്റ് … Read More