കണികാണാന്‍ കിട്ടുമോ തൃച്ചംബരം കലങ്ങള്‍-മണ്ണിടങ്ങള്‍ റോഡിന് വേണ്ടി മൂടിയതോടെ തൃച്ചംബരം കലങ്ങള്‍ക്ക് ക്ഷാമം.

  കരിമ്പം.കെ.പി.രാജീവന്‍. തളിപ്പറമ്പ്: ഇക്കൊല്ലം കണികാണാന്‍ തൃച്ചംബരം കലങ്ങള്‍ക്ക് ക്ഷാമം. ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും ഉല്‍പ്പാദകര്‍ കേവലം രണ്ടുപേര്‍ മാത്രമായതോടെ തൃച്ചംബരം കലങ്ങള്‍ കിട്ടാനില്ലാത്ത സ്ഥിതിയായി. ഒരു കാലഘട്ടത്തില്‍ വടക്കന്‍ കേരളത്തിലെ ഹൈന്ദവഗൃഹങ്ങളില്‍ വിഷുക്കണിവെക്കാന്‍ തൃച്ചംബരത്തെ കഞ്ഞാറ്റിയും കലവും നിര്‍ബന്ധമായിരുന്നു. (കണിക്കളത്തില്‍ അരി … Read More

പെട്രോള്‍ ആക്രമണത്തില്‍ പരിക്കേറ്റ തളിപ്പറമ്പ് സ്വദേശികളുടെ പരിക്ക് സാരമുള്ളതല്ലെന്ന് പോലീസ് അറിയിച്ചു.

തളിപ്പറമ്പ്: എക്‌സിക്യുട്ടീവ് എക്‌സപ്രസില്‍ ഇന്നലെ രാത്രി നടന്ന പെട്രോള്‍ ആക്രമണത്തില്‍ പരിക്കേറ്റ തളിപ്പറമ്പ് സ്വദേശികളുടെ പരിക്ക് സാരമുള്ളതല്ലെന്ന് പോലീസ് അറിയിച്ചു. കണ്ണൂര്‍ സര്‍വകലാശാല പരീക്ഷ വിഭാഗത്തിലെ ഉദ്യോഗസ്ഥ പട്ടുവം നീലിമ വീട്ടില്‍ റൂബി(52) കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ബേണ്‍ വാര്‍ഡില്‍ ചികില്‍സയിലാണ്. … Read More

തളിപ്പറമ്പ് മാർക്കറ്റിലെ വ്യാപാരി- ചുമട്ടുതൊഴിലാളി തർക്കത്തിൽ കോടതി നിർദ്ദേശപ്രകാരം പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് മാർക്കറ്റിലെ വ്യാപാരി- ചുമട്ടുതൊഴിലാളി തർക്കത്തിൽ കോടതി നിർദ്ദേശപ്രകാരം പോലീസ് കേസെടുത്തു. എടക്കോം കണ്ണങ്കൈ പുളിക്കൽ വീട്ടിൽ സൈഫുദ്ദീൻ്റെ (35) പരാതിയിൽ കെ.ഇഷാക്കിനെതിരെയാണ് കേസ്. ഫിബ്രവരി ഒന്നിന് ഉച്ചക്ക് ശേഷം രണ്ടോടെ തളിപ്പറമ്പ് മെയിൻ റോഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. … Read More

പ്രതികാരമതില്‍-പരാതി കളക്ടര്‍ക്ക് അയക്കാന്‍ താലൂക്ക് വികസനസമിതി തീരുമാനിച്ചു-

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രതികാരമതിലിനെതിരെയുള്ള പരാതി ജില്ലാ കളക്ടര്‍ക്ക് കൈമാറാന്‍ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം തീരുമാനിച്ചു. പരാതിയില്‍ തളിപ്പറമ്പ് ആര്‍.ഡി.ഒ നേരിട്ട് സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. 40 വര്‍ഷം മുമ്പ് 1980-81 കാലത്ത് നിര്‍മ്മിച്ച മതില്‍ അപകടാവസ്ഥയിലായത് പൊളിച്ചുപണിയാന്‍ … Read More

തളിപ്പറമ്പ് നഗരസഭാ ഓഫീസിന് മുന്നില്‍ യുഡി.എഫ് കൗണ്‍സിലര്‍മാര്‍ കുത്തിയിരിപ്പ് സമരം നടത്തി.

തളിപ്പറമ്പ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് തളിപ്പറമ്പ് നഗരസഭ ഓഫീസിനു മുന്നില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കുത്തിയിരിപ്പ് സമരം നടത്തി. മുസ്ലിംലീഗ് നേതാവ് പി.മുഹമ്മദ് ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സന്‍ … Read More

ദേശാഭിമാനിയില്‍ നിന്ന് നഗരസഭ ഈടാക്കുന്നത് പ്രതിമാസം വെറും 598 രൂപ വാടക—സൗജന്യമായി കൊടുത്തൂടെയെന്ന് ബി.ജെ.പി കൗണ്‍സിലര്‍ കെ.വല്‍സരാജന്‍

തളിപ്പറമ്പ്:ദേശാഭിമാനിക്ക് മുറി സൗജന്യമായി കൊടുത്തുകൂടേയെന്ന് ബി.ജെ.പി കൗണ്‍സിലര്‍ കെ.വല്‍സരാജന്‍. പരിഹാസമായിട്ടാണ് അദ്ദേഹം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഈ ചോദ്യം ഉന്നയിച്ചത്. തളിപ്പറമ്പ് നഗരസഭ ദേശാഭിമാനിക്ക് ചതുരശ്രയടിക്ക് വെറും അഞ്ച് രൂപ മാത്രം ഈടാക്കി വാടകക്ക് മുറി നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചയില്‍ ഇടപെട്ട് … Read More

നീയോ ഞാനോ ആദ്യം ആദ്യം–കൗണ്‍സിലര്‍മാരുടെ കാര്യക്ഷമത അതിര്‍ത്തി കടന്നു-തര്‍ക്കവും പരിഭവവും.

തളിപ്പറമ്പ്: കൗണ്‍സിലര്‍മാര്‍ തമ്മില്‍ നടന്ന അതിര്‍ത്തിതര്‍ക്കം ഇന്ന് നടന്ന തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ രസകരമായ ചര്‍ച്ചകള്‍ക്കൊപ്പം ഗൗരവത്തിലുള്ള അഭിപ്രായങ്ങള്‍ക്കും വഴിയൊരുക്കി. സാമൂഹ്യക്ഷേമ പെന്‍ഷന്‍ സംബന്ധിച്ച ചര്‍ച്ചകളാണ് ഇതിന് വഴിമരുന്നിട്ടത്. കുപ്പം ഒന്നാംവാര്‍ഡ് കൗണ്‍സിലര്‍ മുസ്ലിംലീഗിലെ കെ.എം.മുഹമ്മദ്കുഞ്ഞിയാണ് തുടക്കംകുറിച്ചത്. പൊതുവെ സൗമ്യനും … Read More

ബജറ്റിനെ അനുകൂലിച്ചു; എന്നാല്‍ ജനവികാരം അറിയിച്ച് കെ.വല്‍സരാജന്‍.

തളിപ്പറമ്പ്: ഇന്ന് അവതരിപ്പിച്ച തളിപ്പറമ്പ് നഗരസഭാ ബജറ്റിന്‍മേലുള്ള ചര്‍ച്ചകള്‍ക്കിടെ ജനവികാരം ശക്തമായി പ്രതിഫലിപ്പിച്ച് ബി.ജെ.പി.കക്ഷിനേതാവ് കെ.വല്‍സരാജന്‍. വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അവതരിപ്പിച്ച ബജറ്റിനെ ഇഴകീറി പരിസോധിച്ച വല്‍സരാജന്‍ ബജറ്റിനെ പൂര്‍ണമായി പിന്തുണച്ചെങ്കിലും ജനവികാരം പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് കൗണ്‍സില്‍ യോഗത്തില്‍ പ്രസംഗിച്ചത്. … Read More

അടിസ്ഥാന സൗകര്യ വികസനത്തിനും കൃഷിക്കും പ്രാധാന്യം നല്‍കി തളിപ്പറമ്പ് നഗരസഭാ ബജറ്റ്—.മൂന്നാം ബജറ്റിലും ജനകീയത നിലനിര്‍ത്തി കല്ലിങ്കീല്‍ പത്മനാഭന്‍.

  തളിപ്പറമ്പ്: അടിസ്ഥാന സൗകര്യ വികസനത്തിനും കൃഷിക്കും പ്രാധാന്യം നല്‍കി തളിപ്പറമ്പ് നഗരസഭാ ബജറ്റ്. തളിപ്പറമ്പ് നഗരസഭ ഓഫീസ് കോമ്പൗണ്ടിനകത്ത് പുതിയ അത്യാധുനിക ഓഡിറ്റോറിയവും ഷോപ്പിംഗ് കോംപ്ലക്‌സും കോണ്‍ഫറന്‍സ് ഹാളും നിര്‍മ്മിക്കാന്‍ 5 കോടി രൂപ വകയിരുത്തി. കാക്കാത്തോട് മലയോര ബസ്റ്റാന്റില്‍ … Read More

കേരളത്തിലെ അവശേഷിക്കുന്ന ഏക ജനാധിപത്യഫലകവും പിഴുതുമാറ്റി.

  തളിപ്പറമ്പ്: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ സന്ദേശം ആലേഖനം ചെയ്ത ജനാധിപത്യഫലകം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പിഴുതുമാറ്റി. പുതിയ കെട്ടിടം നിര്‍മ്മിക്കാനെന്ന പേരിലാണ് ഫലകം പിഴുതുമാറ്റിയത്. എന്നാല്‍ ഇത് പുന:സ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ ഇതേവരെ തയ്യാറായിട്ടില്ല. കേരളത്തില്‍ ഈ … Read More