തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത കുട്ടി ഡ്രൈവര്‍ സ്ക്കൂട്ടര്‍ ഓടിച്ചതിന് കസ്റ്റോഡിയന്റെ പേരില്‍ പോലീസ് കേസെടുത്തു.
കെ.എല്‍-59 ടി-4651 സ്ക്കൂട്ടര്‍ സംരക്ഷകയായ വളക്കൈയിലെ റുബീനുടെ പേരിലാണ് കേസ്.
തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന് ഇന്ന് ഉച്ചക്ക് 12 നാണ് വാഹനപരിശോധനക്കിടയില്‍ കുറുമാത്തൂര്‍ സ്ക്കൂളിന് സമീപത്തുവെച്ചാണ് പൊക്കുണ്ട് ഭാഗത്തുനിന്നും ചൊറുക്കള ഭാഗത്തേക്ക് സ്ക്കൂട്ടര്‍ ഓടിച്ചുവന്ന കുട്ടിയെ പിടികൂടിയത്.