ഡോ.കെ.ടി.മാധവന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, തിങ്കളാഴ്ച്ച ചുമതലയേല്‍ക്കും.

പരിയാരം: ഡോ.കെ.ടി.മാധവന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സൂപ്രണ്ട്.

ഇന്ന് രാവിലെയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

മെഡിക്കല്‍ കോളേജ് അസോസിയേറ്റഡ് പ്രഫസറും എമര്‍ജന്‍സി വിഭാഗം തലവനുമാണ്.

 തളിപ്പറമ്പ ഐ.എം.എയുടെ എക്‌സിക്യൂട്ടീവ് അംഗവും പരിയാരം ലയണ്‍സ് അസ്പയര്‍ ക്ലബ്ബിന്റെ വൈസ് പ്രസിഡന്റുമാണ്.

ഐ.എം.എയുടെ കമ്മ്യൂണിക്കേഷന്‍ ആന്റ് ലീഡര്‍ഷിപ്പിന്റെ മാസ്റ്റര്‍ ട്രെയിനറാണ്.

ജൂണ്‍- 22 ന് തിങ്കളാഴ്ച ചാര്‍ജെടുക്കും.

കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്നുവെന്നും പാവപ്പെട്ടവര്‍ക്ക് പരമാവധി സേവനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും ഡോ.കെ.ടി.മാധവന്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.

തളിപ്പറമ്പ് മന്ന സ്വദേശിയാണ്. കഴിഞ്ഞ 7 വര്‍ഷമായി സൂപ്രണ്ടായി പ്രവര്‍ത്തിച്ചിരുന്ന ഡോ.കെ.സുദീപ് ചുമതലകള്‍ ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് ഡോ.കെ.ടി.മാധവനെ നിയമിച്ചുകൊണ്ട് ആരോഗ്യ വകുപ്പ് ഉത്തരവായത്.