ബസ് മറിഞ്ഞ് മരിച്ച കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍
അപകടത്തിന്റെ വീഡിയോ ദൃശ്യം.
വളക്കൈ: കുറുമാത്തൂര്‍ ചിന്‍മയ വിദ്യാലയത്തിന്റെ ബസ് മറിഞ്ഞ് മരിച്ച വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
ഇന്ന് വൈകുന്നേരം നാലരയോടെ വളക്കൈപാലത്തിന് സമീപത്തായിരുന്നു അപകടം.
ചൊറുക്കള സ്വദേശിയായ നേദ്യ എസ്.രാജേഷ് ആണ് മരിച്ചത്.
ചിന്‍മയ വിദ്യാലയത്തിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
സീനയാണ് അമ്മ.
വേദ(കേന്ദ്രീയ വിദ്യാലയം ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനി) സഹോദരിയാണ്.
പരിക്കേറ്റ ശ്രീനായ് സഹാനി എന്ന കുട്ടിയെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മൂന്ന് കുട്ടികളെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.