പശയില്‍ ഒട്ടിപ്പോയ അണലികുഞ്ഞിനെ രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: മൊബൈല്‍ഷോപ്പില്‍ നിന്ന് ഇളക്കിമാറ്റിയ സ്‌ക്രീന്‍ഗാര്‍ഡിന്റെ പശയില്‍ ഒട്ടിപ്പോയ അണലികുഞ്ഞിനെ രക്ഷപ്പെടുത്തി. തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ സി.പി.റയീസിന്റെ ഫ്‌ളോന്‍സ് എന്ന മൊബൈല്‍ കടയില്‍ നിന്നും ഇളക്കിമാറ്റിയ സ്‌ക്രീന്‍ഗാര്‍ഡിലാണ് അണലികുഞ്ഞ് ഒട്ടിപ്പോയത്. ഇത്ശ്രദ്ധയില്‍പെട്ട കടയിലെ ജീവനക്കാരന്‍ തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ വിവരമറിയിക്കുകയായിരുന്നു. … Read More

കരിപ്പത്ത് കോവിലകത്തിന്റെ ആസ്ഥാനകുളം മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം നവീകരിക്കുന്നു.

തളിപ്പറമ്പ്: കരിപ്പത്ത് കോവിലകത്തിന്റെ ചരിത്രമുറങ്ങുന്ന ആസ്ഥാനകുളം മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം നവീകരിക്കുന്നു. 1904 ല്‍ മലബാര്‍ ജില്ലയിലെ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ മദ്രാസ് പ്രസിഡന്‍സി മുന്‍കൈയെടുത്ത് കരിമ്പം ജില്ലാ കൃഷിഫാം ആരംഭിച്ചകാലത്ത് കൃഷിയാവശ്യങ്ങള്‍ക്കുള്ള ജലം ശേഖരിക്കാനാണ് ഈ കുളം ഉപയോഗിച്ചിരുന്നത്. എന്നാല്‍ പിന്നീട് … Read More

ഡോന്‍സി മോളെ കാണാതായി കമ്പല്ലൂരിലെ ജിജോയോടൊപ്പം പോയതായി പരാതി.

ആലക്കോട്: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ ആലക്കോട് പോലീസ് കേസെടുത്തു. ഉദയഗിരി താളിപ്പാറയിലെ കാട്ടിവീട്ടില്‍ ജിജോ മാത്യുവിന്റെ ഭാര്യ കാരോട്ടുപാറയില്‍ വീട്ടില്‍ ഡോന്‍സി മോള്‍ ഫ്രാന്‍സീസ്(32)നെയാണ് കാണാതായത്. ഫിബ്രവരി അഞ്ചിന് രാവിലെ ഒന്‍പതരയോടെ വീട്ടില്‍ നിന്നും പോയ ഡോന്‍സിമോള്‍ തിരിച്ചുവന്നില്ലെന്നും കമ്പല്ലൂരിലെ ജിത്തു … Read More

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, സഹയാത്രികന് പരിക്ക്

പയ്യന്നൂർ : കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു സഹയാത്രികന് പരിക്കേറ്റു. പേരൂൽ പാറത്തോട് സ്വദേശി വി.ജിഷ്ണു നാരായണൻ(27) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4 മണിയോടെ കൂർക്കര കല്ലിട പാലത്തിനു സമീപത്തായിരുന്നു അപകടം. പരിക്കേറ്റ ജിഷ്ണുവിനെയും സഹയാത്രികൻ പാണപ്പുഴച്ചാലിലെ നിഥിനെ … Read More

വിജയന്‍ തെരുവത്ത് മാധ്യമപ്രതിഭ പുരസ്‌ക്കാരം ഏറ്റുവാങ്ങി.

പയ്യന്നൂര്‍: വോയ്‌സ് ഓഫ് പയ്യന്നൂരിന്റെയും തഞ്ചാവൂര്‍ സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന ശിശിരോത്സവത്തില്‍ വെച്ച് 2026-ലെ മാധ്യമപ്രതിഭാ പുരസ്‌കാരവും ആദരവും പയ്യന്നൂര്‍നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ.സരിന്‍ ശശിയില്‍ നിന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിജയന്‍ തെരുവത്ത് ഏറ്റുവാങ്ങി. വോയ്‌സ് … Read More

ജനപ്രതിനിധികള്‍ക്ക് മാകൃകയായി വരഡൂല്‍ വാര്‍ഡംഗം നജ്മ മുസ്തഫ.

തളിപ്പറമ്പ്: വര്‍ഷങ്ങള്‍ നീണ്ട ദുരിതത്തിന് പരിഹാരം കണ്ട് വരഡൂല്‍ വാര്‍ഡംഗം നജ്മ മുസ്തഫ ജനപ്രതിനിധികള്‍ക്ക് മാതൃകയായി. തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ് തെക്കുഭാഗത്ത ഗേറ്റില്‍ നിന്നും ഭ്രാന്തന്‍കുന്ന് ഭാഗത്തേക്ക് പോകുന്ന റോഡിന്റെ പ്രശ്‌നങ്ങളാണ് വാര്‍ഡംഗം ഇടപെട്ട് പരിഹരിച്ചത്. വര്‍ഷങ്ങളായി തളിപ്പറമ്പ് താലൂക്ക് വികസനസമിതിയുടെ … Read More

ഇല്ലാത്ത ജ്വല്ലറിയുടെ പേരില്‍ വല്ലാത്ത തട്ടിപ്പ് നടത്തിയ വിരുതന്‍ അറസ്റ്റിലായി.

തളിപ്പറമ്പ്: ഇല്ലാത്ത ജ്വല്ലറിയുടെ പേരില്‍ വല്ലാത്ത തട്ടിപ്പ് നടത്തിയ വിരുതന്‍ അറസ്റ്റിലായി. തളിപ്പറമ്പ് കുപ്പം സ്വദേശി പി.ടി.പി മുഹമ്മദ് അഷ്‌റഫിനെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. തളിപ്പറമ്പ് ചിറവക്കില്‍ മെലോറ ജ്വല്ലറിയുടെ പേരില്‍ സ്വര്‍ണം … Read More

തോക്കും തിരയും കാട്ടുപന്നിയുടെ ജഡവുമായി നായാട്ട് സംഘത്തെ പിടികൂടി.

കാഞ്ഞങ്ങാട്: തോക്കും തിരയും കാട്ടുപന്നിയുടെ ജഡവുമായി നായാട്ട് സംഘത്തെ പിടികൂടി. കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്‌ററ് ഓഫീസര്‍ കെ.രാഹുലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ഒ.സുരേന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം ഭീമനടി സെക്ഷന്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് നായാട്ട് സംഘം പിടിയിലായത്. … Read More

കാര്യാമ്പലത്ത് ഫോണില്‍ സംസാരിച്ച് നടക്കവെ കിണറില്‍ വീണ് യുവാവിന് പരിക്കേറ്റു.

തളിപ്പറമ്പ്: ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ കിണറില്‍ വീണ യുവാവിന് പരിക്കേറ്റു. പട്ടുവം സ്വദേശിയായ ആകാശ്(20)ആണ് ഇന്നലെ രാത്രി ഒന്‍പതരയോടെ കാര്യാമ്പലം അമ്പാടിറോഡിലെ കിണറില്‍ വീണത്. അഗ്നിരക്ഷാസേന എത്തി സാഹസികമായിട്ടാണ് ഇയാളെ പുറത്തെടുത്തത്. സുഹൃത്തിന്റെ വീട്ടിലെത്തിയ ആകാശ് ഫോണില്‍ സംസാരിച്ച് നടക്കവെ നിര്‍മ്മാണം നട … Read More

മൊറാഴ ശിവക്ഷേത്രം ശിവരാത്രി ഉത്സവം ഫിബ്രവരി 9 മുതല്‍

മൊറാഴ: മൊറാഴ ശിവക്ഷേത്രം ശിവരാത്രി ഉത്സവം ഫിബ്രവരി 9 മുതല്‍ 16 വരെ നടക്കുമെന്ന് ഭാഗവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 9-ന് രാത്രി 7-ന് മൊറാഴ കൂവ്വപ്രത്ത് കാ വില്‍നിന്ന് കാഴ്ചവരവ്, തുടര്‍ന്ന് കലാപരിപാടികള്‍. രാത്രി 12-ന് പൂന്തോട്ടത്തില്ലത്ത് പാണ്ഡുരംഗന്‍ നമ്പൂതിരിപ്പാടിന്റെ … Read More