ട്രെയിന്‍ തട്ടി മരിച്ച പത്മനാഭന്റെ സംസ്‌ക്കാരം നാളെ(ചൊവ്വ)

തളിപ്പറമ്പ്: ഇരിണാവ് യോഗശാലക്ക് സമീപം ഇന്ന് വൈകുന്നേരം ട്രെയിന്‍ തട്ടി മരിച്ച കടമ്പേരി സി.ആര്‍.സി. വായനശാലക്ക് സമീപത്തെ ആ ശ്രമത്തില്‍ പത്മനാഭന്റെ(68) മൃതദേഹം നാളെ(9-07-24) ചൊവ്വാഴ്ച്ച സംസ്‌ക്കരിക്കും. ഉച്ച കഴിഞ്ഞ് 2 ന് കടമ്പേരി പൊതു ശ്മശാനത്തിലാണ് സംസ്‌ക്കാരം. ഭാര്യ: ഓമന(പാലക്കാട്). … Read More

എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ നാളെ(ജൂലായ്-9) കീഴാറ്റൂര്‍ സന്ദര്‍ശിക്കും.

തളിപ്പറമ്പ്: എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ നാളെ(ചൊവ്വ) രാവിലെ കീഴാറ്റൂര്‍ സന്ദര്‍ശിക്കും. ദേശീയപാത പ്രവൃത്തികളുടെ പുരോഗതി വിയിരുത്തുന്നതിന്റെ ഭാഗമായിട്ടാണ് രാവിലെ 10 ന് പ്രവൃത്തി നടക്കുന്ന കീഴാറ്റൂരിലെത്തുന്നത്. 10.30 ന് താലൂക്ക് ഓഫീസില്‍ വെച്ച് കുറുമാത്തൂരിലെ ഭൂപ്രശ്‌നം സംബന്ധിച്ച അവലോകനയോഗത്തില്‍ … Read More

ബൈക്കിനകത്ത് കുടുങ്ങിയ പാമ്പിനെ രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: ബൈക്കിന്റെ ഹെഡ്ലാമ്പിനകത്ത് കുടുങ്ങിയ പെരുമ്പാമ്പിന്റെ കുഞ്ഞിനെ രക്ഷപ്പെടുത്തി. തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപം മെയിന്‍ റോഡിലാണ് സംഭവം. അരിയിലെ മുട്ടുക്കാരന്‍ കുന്നുവന്‍ വളപ്പില്‍ റഷീദിന്റെ ബൈക്കിനകത്താണ് പാമ്പ് കയറിയത്. പകല്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത പള്‍സര്‍ ബൈക്ക് എടുക്കാനായി … Read More

കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനമന്ദിര നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം: കെ.പി.ഒ.എ കണ്ണൂര്‍ റൂറല്‍ സമ്മേളനം.

കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനമന്ദിര നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം: കെ.പി.ഒ.എ കണ്ണൂര്‍ റൂറല്‍ സമ്മേളനം. തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്തിന് കെഎപി നാലാം ബറ്റാലിയനില്‍ അനുവദിച്ചു കിട്ടിയ സ്ഥലത്ത് എത്രയും പെട്ടെന്ന് ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ … Read More

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കണം: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യ.

തളിപ്പറമ്പ്: പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കൂടുതല്‍ ശമ്പളം  നല്‍കേണ്ടതെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്പി.പി.ദിവ്യ. ഹയര്‍സെക്കണ്ടറി അധ്യാപകര്‍ ലക്ഷങ്ങള്‍ ശമ്പളമായി വാങ്ങുമ്പോള്‍ 24 മണിക്കൂറും കര്‍മ്മനിരതരായി നില്‍ക്കുന്ന പോലീസുകാര്‍ക്ക് കുറഞ്ഞ ശമ്പളം  മാത്രമേ ലഭിക്കുന്നുള്ളൂവെന്നും അവര്‍ പറഞ്ഞു. കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ … Read More

ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത് ലോട്ടറി തൊഴിലാളി.

കണ്ണപുരം: ലോട്ടറി തൊഴിലാളി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. ബക്കളത്ത് ലോട്ടറി വില്‍പ്പന നടത്തുന്ന പാലക്കാട് നെന്‍മാറ പല്ലശ്ശനയിലെ കുളത്തിങ്കല്‍ വീട്ടില്‍ പത്മനാഭന്‍(68)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നോടെയാണ് ചെറുകുന്നില്‍ വെച്ച് ഇയാള്‍ ട്രെയിനിന് മുന്നിലേക്ക് ചാടിയത്. തളിപ്പറമ്പില്‍ താമസിച്ചുവരികയായിരുന്നു.

ക്രിപ്‌റ്റോ കറന്‍സി ട്രേഡിംഗ്-പാണപ്പുഴ സ്വദേശിക്ക് 3,92,500 രൂപ നഷ്ടമായി.

പരിയാരം: ക്രിപ്‌റ്റോ കറന്‍സി ട്രേഡിംഗില്‍ കുടുങ്ങി യുവാവിനെ 3,92,500 രൂപ നഷ്ടപ്പെട്ടതായി പരാതി. പാണപ്പുഴയിലെ പാറക്കാട്ട്ചാലില്‍ പി.സി.സുധീഷിനാണ്(41) പണം നഷ്ടപ്പെട്ടത്. 2024 ഏപ്രില്‍ 7 മുതല്‍ ജൂലൈ 2 വരെയുള്ള ദിവസങ്ങളിലാണ് ഈസ്റ്റഅ ഡെല്‍ഹിയിലെ ഫൈനാന്‍സ് അക്കാദമി ഡയരക്ടര്‍ രാഹുല്‍ ശര്‍മ്മ … Read More

ഗായകന്‍ വിശ്വനാഥന്‍ തളിപ്പറമ്പ്(55)നിര്യാതനായി.

ഒരു കുറി കാണാന്‍ ഇനി വിശ്വനില്ല. തളിപ്പറമ്പ്: യുവ സിനിമാപിന്നണി ഗായകനും പാരലല്‍ കോളേജ് അധ്യാപകനുമായ കീഴാറ്റൂരിലെ പി.വി.വിശ്വനാഥന്‍(55) നിര്യാതനായി. മില്‍ട്ടണ്‍സ് കോളേജിലെ മുന്‍ അധ്യാപകനായിരുന്ന വിശ്വനാഥന്‍ മുളി കുന്നുംപുറത്ത് നിര്‍മ്മിച്ച വെള്ളം എന്ന സിനിമയിലൂടെയാണ് പിന്നണി ഗായകനായത്. ബി.കെ.ഹരിനാരായണന്‍ എഴുതി … Read More

പെറ്റ്‌സ്റ്റേഷന്‍ പ്രഥമ മാധ്യമപുരസ്‌ക്കാരം കരിമ്പം.കെ.പി.രാജീവന് സമ്മാനിച്ചു.

മാട്ടൂല്‍: പെറ്റ്‌സ്റ്റേഷന്‍ പ്രഥമ മാധ്യമപുരസ്‌ക്കാരം സമ്മാനിച്ചു. പെറ്റ്‌സ്റ്റേഷനില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മംഗളം ദിനപത്രം തളിപ്പറമ്പ് ലേഖകന്‍ കരിമ്പം.കെ.പി.രാജീവന്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി. പെറ്റ് സ്റ്റേഷന്‍ ഉടമ എ.പി.അബ്ദുല്‍ഖാദര്‍ ഹാജി അവാര്‍ഡ് സമ്മാനിച്ചു. മൊമന്റോയും പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡും അടങ്ങിയതാണ് പുരസ്‌ക്കാരം. അരുമമൃഗങ്ങളേക്കുറിച്ചുള്ള … Read More

ശുനകപ്രണയത്തിന്റെ 10 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി കൃഷ്ണപൊതുവാള്‍

കരിമ്പം.കെ.പി.രാജീവന്‍. തളിപ്പറമ്പ്: ശുനകപ്രണയത്തിന്റെ 10 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി കൃഷ്ണപൊതുവാള്‍. തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരത്തെ തെരുവ്നായകളുടെ അന്നദാതാവാണ് ഈ 70 കാരന്‍. ശാരീരിക അവശതകള്‍ ഏറെയുണ്ടെങ്കിലും എട്ട് തെരുവ്നായകള്‍ക്കും അവരുടെ രണ്ട് കുഞ്ഞുനായകള്‍ക്കും കൂട്ടായി 24 മണിക്കൂറും ഇദ്ദേഹം തളിപ്പറമ്പ് ബസ്റ്റാന്റ് … Read More