സൂക്ഷിക്കുക-പണംപോകുന്ന വഴികള്‍ ഞെട്ടിപ്പിക്കുന്നത്-1,0,1860 രൂപ നഷ്ടപ്പെട്ടു.

തളിപ്പറമ്പ്: Any Desk ഡൗണ്‍ലോഡ് ചെയ്യിച്ച് വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്തതായി പരാതി, മൂന്നുപേര്‍ക്കെതിരെ കേസ്. ഒടുവള്ളിത്തട്ടിലെ നെല്ലിക്കുന്നേല്‍ വീട്ടില്‍ എന്‍.കെ.ബിന്ദുമോളാണ്(49)ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. യുട്യൂബില്‍ ക്രോക്കറി സാധനങ്ങളുടെ പരസ്യം കണ്ട് Jannathvilla എന്ന സൈറ്റില്‍ കയറി 1964 … Read More

മോഹന്‍ലാലും ശോഭനയും കൈകൊടുത്ത് ആരംഭിച്ചു-ലാലിന്റെ 360-ാം സിനിമ.

ഒന്നര പതിറ്റാണ്ടിനു ശേഷം മലയാളത്തിന്റെ സൂപ്പര്‍ താരജോഡികള്‍ വീണ്ടും ഒന്നിച്ചു. മോഹന്‍ ലാലും ശോഭനയും ഒരുമിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിച്ചത്. പുതിയ ചിത്രത്തിന്റെ പൂജ അടക്കമുള്ള ഷൂട്ടിങ് … Read More

തളിപ്പറമ്പ് ചെറുകുന്ന് റൂട്ടില്‍ സ്വകാര്യ ബസ് പണിമുടക്ക്-യാത്രക്കാര്‍ വലഞ്ഞു.

തളിപ്പറമ്പ്: ഗതാഗതത്തിന് ധര്‍മ്മശാലയില്‍ അടിപ്പാത സൗകര്യം ഇല്ലാത്തതിനാല്‍ പ്രതിഷേധിച്ച് തളിപ്പറമ്പ്-  ചെറുകുന്ന് തറ റൂട്ടില്‍ സ്വകാര്യബസ് ജീവനക്കാര്‍ പണിമുടക്കി. ചുറ്റി വളഞ്ഞ് സര്‍വീസ് നടത്തുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് ആരോപിച്ചാണ് തളിപ്പറമ്പ് ചെറുകുന്ന് തറ റൂട്ടില്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തി … Read More

‘എന്റെ മോനേ, ഇതാടാ കേരള പൊലീസ്’; ജോഷിയുടെ വീട്ടില്‍ കയറിയ മോഷ്ടാവിനെ പിടിച്ച പൊലീസിന് ഷാജി കൈലാസിന്റെ അഭിനന്ദനം

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ നടന്ന മോഷണക്കേസില്‍ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടിയ കേരള പൊലീസിനെ അഭിനന്ദിച്ച് സംവിധായകന്‍ ഷാജി കൈലാസ്. കേരള പൊലീസ് കള്ളനെ പിടിച്ചെന്ന വാര്‍ത്തയടക്കം പങ്കുവെച്ചാണ് ഷാജി കൈലാസിന്റെ അഭിനന്ദനക്കുറിപ്പ്. ”എന്റെ മോനേ, ഇതാടാ കേരള പൊലീസ്, കേരളം പൊലീസിന് … Read More

അളിയനെ മര്‍ദ്ദിച്ച അളിയന്റെയും സുഹൃത്തിന്റെയും പേരില്‍ കേസ്.

പഴയങ്ങാടി: സഹോദരിയെ വിവാഹം കഴിച്ച പോണ്ടിച്ചേരി സ്വദേശിക്ക് മര്‍ദ്ദനം, അളിയനും സുഹൃത്തിനുമെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം 5.15 നായിരുന്നു സംഭവം. പോണ്ടിച്ചേരി സ്വദേശി ജെ. രഞ്ജിത്തിനാണ്(35) മര്‍ദ്ദനമേറ്റത്. ഭാര്യാ സഹോദരന്‍ സുമേഷ്, സുഹൃത്ത് വിക്കി എന്നിവരുടെ പേരിലാണ് കേസ്. … Read More

യുവാവിനെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പയ്യന്നൂര്‍: യുവാവിനെ കിടപ്പുമുറിയിലെ സീലിംഗ്ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കവ്വായി കോട്ടക്കുന്ന് ബലക്രിയന്‍ വീട്ടില്‍ പ്രസൂല്‍(28)ആണ് മരിച്ചത്. ബന്ധുക്കള്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍പോയി തിരിച്ചെത്തിയപ്പോഴാണ് ഇന്നലെ രാത്രി 11 മണിയോടെ മരിച്ച നിലയില്‍ കണ്ടത്.  

പ്രചാരണത്തിനിടയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അശ്വിനിയെ തടഞ്ഞ രണ്ട് .പി.എമ്മുകാര്‍ക്കെതിരെ കേസ്.

വലിയപറമ്പ്: എന്‍.ഡി.എ കാസര്‍ഗോഡ് ലോകസഭാ മണ്ഡലം സ്ഥാനാര്‍ത്ഥി എം.എല്‍.അശ്വിനിയുടെ പ്രചാരണം സി.പി.എമ്മുകാര്‍ തടഞ്ഞതായി പരാതി, അശ്വിനിയുടെ പരാതിയില്‍ പടന്നക്കടപ്പുറത്തെ പി.പി.രതീഷ്, അരുണ്‍ എന്നിവര്‍ക്കെതിരെ ചന്ദേര പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചക്ക് 1.15-നായിരുന്നു സംഭവം. അശ്വിനി നേരിട്ട് പോലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു.

ഫ്‌ളാറ്റ് അസോസിയേഷന്‍ യോഗത്തില്‍ പരാതി പറഞ്ഞതിന് ദമ്പതികളെ മര്‍ദ്ദിച്ചു.

കണ്ണൂര്‍: ഫ്‌ളാറ്റ് ജനറല്‍ബോഡി യോഗത്തില്‍ സെക്യൂരിറ്റിക്കാരനെക്കുറിച്ച് പരാതി പറഞ്ഞതിന് ദമ്പതികളെ ഫ്‌ളാറ്റ് അസോസിയേഷന്‍ പ്രസിഡന്റ് മര്‍ദ്ദിച്ചതായി പരാതി. കസാനക്കോട്ട പേരത്ത് വീട്ടില്‍  .പി.പ്രീകലക്കും(44)ഭര്‍ത്താവിനുമാണ് മര്‍ദ്ദനമേറ്റത്. ഏപ്രില്‍ 7 ന് രാവിലെ 10.30-നായിരുന്നു സംഭവം. താണയിലെ വെസ്റ്റേണ്‍കാസില്‍ നാലാംനില, ബി-1 ഫ്‌ളാറ്റില്‍ താമസക്കാരിയായ … Read More

നവീകരിച്ച മദ്രസയും സ്മാര്‍ട്ട് ക്ലാസ് റൂമും ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ്: കാര്യാമ്പലത്തെ നവീകരിച്ച സൈനുല്‍ അബിദീന്‍ മദ്രസയും പുതുതായി നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ് റൂമും കേരള മുസ്ലിം ജമാഅത് സംസ്ഥാന ഉപാധ്യാക്ഷന്‍ കെ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു. സദര്‍ മുഅല്ലിം മൂസല്‍ ഹിശാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ കെ.പി അബ്ദുല്‍ … Read More

ബൂത്ത് സ്ലിപ്പ് ഇനി SMS ആയി മൊബൈലില്‍ ലഭിക്കും:

  1950 എന്ന നമ്പറിലേക്ക് ECI <space> (your voter ID) എന്ന് SMS അയക്കുക 15 സെക്കന്റിനുള്ളില്‍ നിങ്ങളുടെ പേരും പാര്‍ട്ട് നമ്പരും സീരിയല്‍ നമ്പരും മൊബൈലില്‍ ലഭിക്കും. Thank you for contacting ECI. We shall be … Read More