വല്ലാത്തൊരു കൊടിലായി കൊടിലേരിപ്പാലം-പൂമംഗലക്കാരുടെ ക്ഷമകെട്ടു.

പൂമംഗലം: പൂമംഗലം കൊടിലേരി പാലം അടച്ചതോടെ ജനം ദുരിതത്തില്‍. റോഡടച്ചതു കാരണം ചൊറുക്കളയില്‍ എത്തിചേരാനുള്ള എളുപ്പ വഴിയും അടഞ്ഞു. എത്രയും പെട്ടെന്ന് അടിയന്തിര നടപടി സ്വീകരിച്ച് വാഹനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യു.ഡി.എഫ് പൂമംഗലം ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. … Read More

ഏഴാം ക്ലാസ് വിദ്യാര്‍ഥി സത്യനാരായണന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

പാലക്കാട്: കൂറ്റനാട് ഏഴാം ക്ലാസ് വിദ്യാര്‍ഥി സത്യനാരായണന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. നെല്ലിക്കാട്ടിരി പെട്ടിക്കട സ്വദേശി മണികണ്ഠനെ (38) ആണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഐപിസി 305 വകുപ്പ് പ്രകാരം വധശിക്ഷയോ ജീവപര്യന്തം ശിക്ഷയോ ലഭിക്കാവുന്ന … Read More

പരവൂരില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.

കൊല്ലം: പരവൂരില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പരവൂര്‍ കോടതിയിലെ ഡിഡിപി അബ്ദുള്‍ ജലീല്‍, എപിപി ശ്യാം കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പരവൂര്‍ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു. ആത്മഹത്യാ പ്രേരണാക്കുറ്റമാണ് പ്രതികള്‍ക്കെതിരെ … Read More

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടില്‍ നെസ്ലെക്കെതിരെ അന്വേഷണം.

ന്യൂഡല്‍ഹി: ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടില്‍ നെസ്ലെക്കെതിരെ അന്വേഷണം. റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്താന്‍ ഉപഭോക്തൃ സംരക്ഷണ റെഗുലേറ്ററി അതോറിറ്റി (സിസിപിഎ) ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയോട് (എഫ്എസ്എസ്എഐ) ഉത്തരവിട്ടു. സ്വിസ് ഇന്‍വെസ്റ്റിഗേറ്റീവ് ഓര്‍ഗനൈസേഷനായ പബ്ലിക് ഐയും … Read More

എം.ഡി.എച്ച്, എവറസ്റ്റ് മസാലകള്‍ ഹോംകോങ്ങില്‍ നിരോധിച്ചു.

ന്യൂഡല്‍ഹി: കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രമുഖ ഇന്ത്യന്‍ ബ്രാന്‍ഡുകളായ എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ നാല് സുഗന്ധവ്യഞ്ജന ഉല്‍പ്പന്നങ്ങള്‍ ഹോങ്കോങ്ങിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. എംഡിഎച്ചിന്റെ മദ്രാസ് കറി പൗഡര്‍, മിക്സഡ് മസാല പൗഡര്‍, സാമ്പാര്‍ മസാല, എവറസ്റ്റിന്റെ ഫിഷ് … Read More

പോക്‌സോ കേസിലെ പ്രതി അറസ്റ്റില്‍.

പഴയങ്ങാടി: പ്രായപൂര്‍ത്തിയാകാത്ത പത്താം ക്ലാസ്സുകാരിയെ പിഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ പഴയങ്ങാടി ഐ.പി. എ.ആനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തതു. കേസിലെ പ്രതി ചെങ്ങല്‍ കൊവ്വപ്പുറം സ്വദേശി കെ.പി. രാജനെയാണ്(65) പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെ പാടത്ത് … Read More

വ്യാപരോത്സവ് ബംമ്പര്‍ മെഗാ നറുക്കെടുപ്പും ഇശലിംബം പ്രോഗ്രാമും നടത്തി

തളിപ്പറമ്പ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ നടത്തിയ തളിപ്പറമ്പ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ‘വ്യാപരോത്സവ്’ മെഗാ ബമ്പര്‍ നറുക്കെടുപ്പും കൂത്തുപറമ്പ് തന്‍സീര്‍ നയിക്കുന്ന ഇശലിംബം പ്രോഗ്രാമും മറീന ഷോപ്പിംഗ് കോംപ്ലെക്‌സില്‍ പ്രത്യേകം സജ്ജമാക്കിയ ‘നോബിള്‍ പൈക്കട … Read More

എ.ബി.സി ഗ്രൂപ്പ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്തേക്കും-ഇനീഷിയോ ബ്രാന്റ് പ്രകാശനവും ലോഗോ ലോഞ്ചും നടന്നു.

തളിപ്പറമ്പ്: അന്താരാഷ്ട്ര വ്യവസായ-വാണിജ്യ രംഗത്തെ പ്രഗല്‍ഭരായ എ.ബി.സി ഗ്രൂപ്പ് വിദ്യാഭ്യാസ മേഖലയിലും സജീവമാകുന്നു. കേരളത്തിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലയുടെ മുഖഛായ മാറ്റാന്‍ ഒരുങ്ങുകയാണ് തളിപ്പറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എബിസി ഗ്രൂപ്പ്. സംരംഭക രംഗത്തെ വളര്‍ച്ചയുടെ ഭാഗമാവുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി, വര്‍ദ്ധിച്ചു … Read More

രണ്ട് മക്കളോടൊപ്പം യുവതിയെ കാണാതായി.

മലപ്പട്ടം: രണ്ട് മക്കളോടൊപ്പം യുവതിയെ കാണാതായി. മലപ്പട്ടം ചൂളിയാട് തലക്കോട്ടെ പുതിയപുരയില്‍ വീട്ടില്‍ ബൈജുവിന്റെ ഭാര്യ സി.കെ.ദിവ്യ(32)മക്കളായ ഷാരോണ്‍(13)ഷിവര്‍ഷ്(ഏഴ്)എന്നിവരെയാണ് ഇന്നലെ 22 ന് മലപ്പട്ടം തേക്കിന്‍കൂട്ടത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് കാണാതായത്. ഭര്‍ത്താവ് ബൈജുവിന്റെ പരാതിയില്‍ മയ്യില്‍ പോലീസ്‌കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇവരുടെ … Read More

വന്ദേഭാരതിന് മുന്നില്‍ചാടി യുവതി ജീവനൊടുക്കി.

നീലേശ്വരം: വന്ദേഭാരത് ട്രെയിനിന് മുന്നില്‍ ചാടി യുവതി ജീവനൊടുക്കി. കാഞ്ഞങ്ങാട് കിഴക്കുംകര മുച്ചിലോട് സ്വദേശി നന്ദന (22) ആണ് മരിച്ചത്. നീലേശ്വരം പള്ളിക്കരയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് യുവതി ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടേകാലോടെ മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയിരുന്ന വന്ദേഭാരത് … Read More