സുധാകരന്റെ പരാതിയില്‍ കൈരളി ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ കേസ്.

കണ്ണൂര്‍: തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിന് കൈരളി ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. കണ്ണൂരിലെ റിപ്പോര്‍ട്ടര്‍ സന്തോഷിന്റെ പേരിലാണ് കേസ്. കണ്ണൂര്‍ ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്റെ മുന്‍ പി.എ ബി.ജെ.പിയില്‍ ചേര്‍ന്നതായി തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതായി സുധാകരന്‍ … Read More

എല്‍.ഡി.എഫ് പ്രകടനത്തിനെതിരെ കോണ്‍ഗ്രസുകാരന്‍ കാറോടിച്ചു കയറ്റിയതായി പരാതി.

മയ്യില്‍: തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രകടനത്തിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കാറോടിച്ചുകയറ്റിയതായി പരാതി. ഇന്നലെ വൈകുന്നേരം 5.45 ന് മലപ്പട്ടം അനുഗ്രഹ ഫര്‍ണിച്ചറിന് സമീപത്തായിരുന്നു സംഭവം. പ്രകടനം നടക്കവെ കെ.എല്‍-59 ഡി-5936 നമ്പര്‍ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മലപ്പട്ടത്തെ സനീഷ് … Read More

വിവാഹവീട്ടില്‍ ഗാനമേളക്കിടെ കൂട്ടയടി, ആറുപേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍പോലീസ് കേസെടുത്തു.

പള്ളിക്കുന്ന്: വിവാഹവീട്ടില്‍ ഗാനമേളക്കിടെ കൂട്ടയടി, ആറുപേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍പോലീസ് കേസെടുത്തു. പള്ളിക്കുന്ന് കാഞ്ഞിരത്താന്‍വയല്‍ ചെറുമണല്‍ റോഡിവെ വീട്ടില്‍ വിവാഹദിനത്തില്‍ നടത്തിയ ഗാനമേളക്കിടെ ചാലോട് സി.കെ.പുരത്തെ വര്‍ണയില്‍ സി.എച്ച്.വൈഷ്ണവ്(25), സുഹൃത്തുക്കളായ പ്രനോഷ്(26) പ്രജോഷ്(24) എന്നിവരെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതിന് മൃദുല്‍, പ്രത്യുഷ്, അര്‍ജുന്‍, … Read More

പ്രധാനമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

ന്യൂഡല്‍ഹി: യുപിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മാതൃക പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് തീരുമാനം. അഫ്ഗാനിസ്ഥാനില്‍ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് … Read More

മാരക മയക്കുമരുന്നായ എം.ഡി.എം.എ സഹിതം യുവാവ് അറസ്റ്റില്‍

തളിപ്പറമ്പ്: മാരക മയക്കുമരുന്നായ എം.ഡി.എം.എ സഹിതം യുവാവ് അറസ്റ്റില്‍. പാപ്പിനിശ്ശേരി മാങ്കടവ് ചാലില്‍ ഹയാത്തുല്‍ ഇസ്ലാം മദ്രസയ്ക്ക് സമീപത്തെ കെ.കെ ഹൗസില്‍ പി.ശരീഫിന്റെ മകന്‍ കെ.കെ.മുഹമ്മദ് ആസിഫ് (26)നെയാണ് 5.096 ഗ്രാം എം.ഡി.എം.എ സഹിതം തളിപ്പറമ്പ് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ പി.സുരേഷിന്റെ … Read More

പൂക്കോത്ത് കൊട്ടാരം ദേവസ്വം സ്ഥാനികന്‍ എം.ലക്ഷ്മണന്‍(62) നിര്യാതനായി.

ശവസംസ്‌ക്കാരം നാളെ വ്യാഴാഴ്ച്ച(25.04.2024) രാവിലെ 10 മണിക്ക് ശേഷം പൂക്കോത്ത്‌തെരു സമുദായ ശ്മശാനത്തില്‍. തളിപ്പറമ്പ് : തളിപ്പറമ്പ് നഗരസഭ മുന്‍ കണ്ടിജന്റ് ജീവനക്കാരനും സംസ്ഥാനത്തെ അറിയപ്പെടുന്ന പാചക വിദഗ്ദ്ധനുമായ പൂക്കോത്ത് തെരുവിലെ മന്ദോട്ടി ലക്ഷ്മണന്‍ (62) നിര്യാതനായി. ശ്രീ പൂക്കോത്ത് കൊട്ടാരം … Read More

എല്‍.ഡി.എഫ് പ്രചാരണ വാഹനം ആലക്കോട് എസ്.ഐ പിടിച്ചെടുത്തു. 2 പേര്‍ക്കെതിരെ കേസെടുത്തു.

ആലക്കോട്: അനുമതിയില്ലാതെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയ വാഹനം ആലക്കോട് എസ്.ഐ എം.വി.ശരണ്യയുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. ഇന്നലെ രാത്രി 7 ന് അരിവിളഞ്ഞപൊയിലില്‍ വെച്ചാണ് പ്രചാരണ ജീപ്പും മൈക്കും ജനറേറ്ററും ഉള്‍പ്പടെ പിടിച്ചെടുത്തത്. ജീപ്പിലുണ്ടായിരുന്ന ഉദയഗിരി അരിവിളഞ്ഞപൊയില്‍ കിഴക്കേല്‍ വീട്ടില്‍ … Read More

വിദ്യാഭ്യാസ മേഖലയില്‍ പുതിയ ചുവടുവെപ്പുമായി എബിസി ഗ്രൂപ്പ് abcademy ലോഗോ പ്രകാശനം ചെയ്തു.

പരിയാരം: കേരളത്തിലെ തൊഴില്‍ വിദ്യാഭ്യാസ മേഖലയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ എബിസി ഗ്രൂപ്പ് ആരംഭിച്ച abcademy യുടെ ഉദ്ഘാടനം തളിപ്പറമ്പ് എബിസി ഹൗസില്‍ നടന്ന ചടങ്ങില്‍ എബിസി ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് മദനി നിര്‍വഹിച്ചു. … Read More

സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ് തൂങ്ങിമരിച്ചു.

പരിയാരം: സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ് തൂങ്ങിമരിച്ചു. ഇന്ന് രാവിലെ 9 ന് അരിപ്പാമ്പ്ര പറയന്‍കുളത്താണ് സംഭവം. അരിപ്പാമ്പ്ര പറയന്‍കുളത്തെ സുഭാഷാണ്(30) രാവിലെ പത്തോടെ വീട്ടിനടുത്തുള്ള മരത്തില്‍ തൂങ്ങിമരിച്ചത്. സുഹൃത്ത് പ്രിയേഷുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സുഭാഷ് കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ പ്രിയേഷിനെ തളിപ്പറമ്പിലെ … Read More

കൃഷ്ണ ജ്വല്ലേഴ്‌സ് ഉടമക്കും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനും  എതിരെ കോടതി നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.

കണ്ണൂര്‍: കൃഷ്ണ ജ്വല്ലേഴ്‌സ് ഉടമക്കും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനും എതിരെ കോടതി നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. ചിറക്കല്‍ ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപത്തെ കൃഷ്ണഞ്ജലി വീട്ടില്‍ കെ.സിന്ധുവിന്റെ(42)പരാതിയിലാണ് കേസ്. കൃഷ്ണ ജ്വല്ലേഴ്‌സ് ഉടമ അലവില്‍ പള്ളഇയാംമൂലയിലെ റെഡ്‌സണ്‍ ഹൗസില്‍ ഡോ.സി.വി.രവീന്ദ്രനാഥ്(69), തളാപ്പിലെ സുരേഷ് … Read More