എം.ആര്‍.എയുടെ മലിനജലം നാട്ടുകാരുടെ നെഞ്ചത്ത്-നടപടി കര്‍ശനമാക്കണമെന്ന് നാട്ടുകാര്‍.

തളിപ്പറമ്പ്: നഗരമധ്യത്തിലെ ജനവാസകേന്ദ്രത്തില്‍ മലിനജലമൊഴുക്കിയ വാഹനവും ജീവനക്കാരും പിടിയില്‍. തളിപ്പറമ്പ് ഏഴാംമൈലിലെ എം.ആര്‍.എ റസ്‌റ്റോറന്റിലെ മലിനജലമാണ് ഇന്നലെ അര്‍ദ്ധരാത്രി 12 മണിയോടെ മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് പിറകില്‍ പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസിന് സമീപത്തായി ഒഴുക്കിവിട്ടത്. രാത്രി പട്രോള്‍ ഡ്യൂട്ടി ചെയ്യുന്നതിനിടിയില്‍ തളിപ്പറമ്പ് പോലീസ് … Read More

വിളിച്ചുവരുത്തി കുത്തിക്കൊന്നു സുഹൃത്ത് അറസ്റ്റില്‍.

ആലക്കോട്: വിളിച്ചുവരുത്തി കുത്തിക്കൊന്നു, ആലക്കോട് അരംഗം വട്ടക്കയത്തെ വടക്കയില്‍ മാത്യുവിന്റെയും പരേതയായ വല്‍സമ്മയുടെയും മകന്‍ ജോഷി(35)നെയാണ് സുഹൃത്ത് ജയേഷ് ഇന്നലെ രാത്രി 11 മണിയോടെ കുത്തിക്കൊന്നത്. ഇരുവരും തമ്മിലുള്ള ചില പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞാണ് സുഹൃത്തുക്കള്‍ ജോഷിയെ ദീപാ ഹോസ്പിറ്റലിന് സമീപമുള്ള … Read More

മധുപകര്‍ന്ന് മലര്‍ചൊരിഞ്ഞിട്ട് 53 വര്‍ഷം-മൂടല്‍മഞ്ഞ്@53

.1937-ല്‍ തൃശൂരില്‍ ഗോവിന്ദമേനോന്റേയും അമ്മുക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ച സുദിന്‍മേനോന്‍ കഥാകൃത്തും നടനും സംവിധായകനുമാണ്. വിദ്യാഭാസാനന്തരം സിനിമയേക്കുറിച്ച് പഠിക്കാനായി വളരെക്കാലം മുംബൈയിലായിരുന്നു. രണ്ടു ഹിന്ദിചിത്രങ്ങളില്‍ നായകനായി അഭിനയിച്ചു. മൂടല്‍മഞ്ഞ്, നാഴികക്കല്ല്, പ്രപഞ്ചം എന്നീ മലയാളം സിനിമകളുടെ കഥയും തിരക്കഥയും എഴുതിയതിനു പുറമെ നിര്‍മ്മാണവും … Read More

സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് വന്‍വിജയമാക്കും: സെറ്റോ തളിപ്പറമ്പ് താലൂക്ക് കമ്മറ്റി.

തളിപ്പറമ്പ്: ജനുവരി 24 ന് സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് വിജയപ്പിക്കാന്‍ വിപുലമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സെറ്റോ തളിപ്പറമ്പ് താലുക്ക് കമ്മിറ്റി തീരുമാനിച്ചു. നവംബര്‍ 25-ന് തളിപ്പറമ്പ് ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെറ്റോ താലുക്ക് കണ്‍വെഷന്‍ എന്‍.ജി.ഒ അസോസിയേഷന്‍ … Read More

നവംബര്‍-29 മുതല്‍ അനിശ്ചിതകാല സമരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍.

പരിയാരം: സ്റ്റൈപ്പന്റ് നല്‍കാന്‍ തയ്യാറാകാത്തപക്ഷം 29 മുതല്‍ അനിശ്ചിതകാല സമരംആരംഭിക്കുമെന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. സ്റ്റൈപ്പന്റ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍മാര്‍ ഇന്നലെ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. കണ്ണൂര്‍ ഗവ.മെഡിക്കല്‍ … Read More

ഇ.പി.ജയരാജന്റെ സഹോദരി ഇ.പി.ദേവകി(87)നിര്യാതയായി.

തളിപ്പറമ്പ്: മുന്‍മന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജന്റെ സഹോദരി കപാലികുളങ്ങര ക്ഷേത്രത്തിന് സമീപത്തെ ഇ.പി. ദേവകി.( 87)നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍ നമ്പ്യാര്‍. മകള്‍: പുഷ്പവല്ലി. മരുമകന്‍: ഇ.കെ.നരേന്ദ്രന്‍. മറ്റ് സഹോദരങ്ങള്‍: ഇ.പി.ജനാര്‍ദ്ദനന്‍ (ഇരിണാവ്), ഓമന (ഇരിണാവ്), ഭാര്‍ഗ്ഗവി (കാവുമ്പായി), തങ്കമണി  (ഇരിണാവ്), … Read More

എട്ടാമത് കേസരി നായനാര്‍ പുരസ്‌കാരം മാധ്യമ പ്രവര്‍ത്തക കെ.കെ.ഷാഹിനക്ക്

കണ്ണൂര്‍: ആദ്യമലയാള ചെറുകഥാകൃത്തും അന്വേഷണാത്മക പത്രപ്രവര്‍ത്തകനുമായ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ പേരില്‍ ഏര്‍പ്പെടുത്തിയ കേസരി നായനാര്‍ പുരസ്‌കാരത്തിന് മാധ്യമ പ്രവര്‍ത്തക കെ.കെ.ഷാഹിനെയെ തെരഞ്ഞെടുത്തു. കലാ-സാംസ്‌കാരിക സംഘടനയായ ഫെയ്‌സ് മാതമംഗലം 2014 മുതലാണ് കേസരി നായനാര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ജോണ്‍ബ്രിട്ടാസ് എം.പി, ഇ.പി.രാജഗോപാലന്‍, … Read More

നേതാജി നാടക്കോത്സവത്തിന് നാളെ തുടക്കം.

പരിയാരം: നേതാജി കടന്നപ്പള്ളിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പത്മശ്രീ തിലകന്‍ സ്മാരക മൂന്നാമത് നാടകോത്സവം നാളെ വൈകുന്നേരം ആരംഭിക്കും. ഏഴു മണിക്ക് കടന്നപ്പള്ളി യു.പി.സ്‌കൂള്‍ പരിസരത്ത് എ.ശ്രീധരന്‍ അടിയോടി നഗറില്‍ പ്രശസ്ത എഴുത്തുകാരന്‍ സി.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അമ്പലപ്പുഴ അക്ഷരജ്വാല അവതരിപ്പിക്കുന്നു … Read More

കോട്ടക്കീല്‍ പാലത്തില്‍ അപകടക്കെണിയൊരുക്കി പി.ഡബ്ല്യു.ഡി

പരിയാരം:വാഹനയാത്രികര്‍ക്ക് അപകടകെണിയൊരുക്കി പി.ഡബ്ല്യു.ഡി പാലം വിഭാഗം. പട്ടുവംകടവ്-കോട്ടക്കീല്‍ പാലത്തിന്റെ ഇരുവവശങ്ങളിലും പാലവും റോഡും തമ്മില്‍ ചേരുന്ന ഭാഗത്താണ് ഈ കെണിയൊരുക്കിയിരിക്കുന്നത്. രണ്ടു വശങ്ങളിലും റോഡുമായി ചേരുന്ന ഭാഗം താഴ്ന്നിട്ടാതിനാല്‍ പരിചയമില്ലാതെ വാഹനമോടിക്കുന്നവര്‍ ഇവിടെ അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്. നൂറുകണക്കിനാളുകള്‍ വാഹനവുമായി കടന്നുപോകുന്ന … Read More

ബസിലിടിച്ച കാര്‍ കത്തിനശിച്ചു, രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു, സംഭവം പുഷ്പഗിരിയില്‍.

തളിപ്പറമ്പ്: നിര്‍ത്തിയിട്ട ബസിലിടിച്ച കാര്‍ കത്തിനശിച്ചു, രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം ആറരയോടെ പുഷ്പഗിരി അണ്ടിക്കളത്താണ് സംഭവം. നടുവിലേക്ക് പോകുകയായിരുന്ന കെ.എല്‍-13 വൈ-5677 ബസിന് പിറകില്‍ കെ.എല്‍.13 എ.കെ.9462 റിനോള്‍ട്ട് ക്വിഡ് കാര്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു. കാപ്പിമലയില്‍ നിന്നും കോയ്യോടേക്ക് … Read More