സി പി എം പാര്‍ട്ടിക്ക് തടിച്ചു കൊഴുക്കാനുള്ള ഇടമാക്കി കണ്ണൂര്‍ ഗവര്‍മെന്റ് മെഡിക്കല്‍ കോളേജിനെ മാറ്റി-അഡ്വ അബ്ദുല്‍ കരീം ചേലേരി

പരിയാരം: ഉത്തര മലബാറിലെ പാവപെട്ട രോഗികളുടെ ആശ്രയ കേന്ദ്രമായ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് വികസന സമിതിയെ നോക്കുകുത്തിയാക്കി സി പി എം പാര്‍ട്ടിക്ക് തടിച്ചു കൊഴക്കാനുള്ള ഇടത്താവളമാക്കിയെന്നും ബി പി എല്‍ കുടുംബങ്ങള്‍ക്ക് അടക്കം സൗജന്യ ചികിത്സ നിഷേധിച്ച് പാവപ്പെട്ട രോഗികളെ … Read More

പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന് സ്വന്തം-36,454 വോട്ടിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷം.

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷം മറികടന്ന് മകന്‍ ചാണ്ടി ഉമ്മന്റെ ജൈത്രയാത്ര. 36,454 വോട്ടിന്റെഭൂരിപക്ഷത്തിനാണ് വിജയം. 2011-ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സൂജ സൂസന്‍ ജോര്‍ജിനെ 33,255 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയതാണ് ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷം. ഇതാണ് ചാണ്ടി … Read More

അമ്മയുടെയും മകളുടെയും മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിന് പോക്‌സോ കേസ്.

പരിയാരം: അമ്മയുടെയും മകളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് പരിധിയിലെ 39 കാരിയുടെ പരാതി പ്രകാരമാണ് കേസ്. ഇവരുടെയും 13 കാരിയായ മകളുടെയും ചിത്രങ്ങല്‍ മോര്‍ഫ് ചെയ്ത് … Read More

അതുല്‍ ജോര്‍ജിന്റെ മൃതദേഹം സപ്തംബര്‍ 14 ന് എത്തിയേക്കും, മൃതദേഹം ഇന്ന് രാവിലെ ബന്ധുക്കള്‍ ഏറ്റുവാങ്ങി.

തളിപ്പറമ്പ്: കാനഡയില്‍ സപ്തംബര്‍ നാലിന് മരണപ്പെട്ട പുഷ്പഗിരി ചാച്ചാജി റോഡിലെ അതുല്‍ ജോര്‍ജിന്റെ മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകിട്ടി. മൃതദേഹം സപ്തംബര്‍ 14 ന് പുഷ്പഗിരി ചാച്ചാജി റോഡിലെ വീട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. ഭാര്യ … Read More

നിന്ന നില്‍പ്പില്‍ പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് ഇനി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കാം.

തളിപ്പറമ്പ്: പോലീസ് മേധാവിക്ക് നിന്ന നില്‍പ്പില്‍ പരാതി നല്‍കാന്‍ ഇനി ക്യൂ.ആര്‍ കോഡും. കേരളത്തില്‍ ആദ്യമായി ക്യു.ആര്‍ കോഡ് വഴി ജില്ലാ പോലീസ് മേധാവിക്ക് പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം. പോലീസ് സ്റ്റേഷനുകളില്‍ നല്‍കിയ പരാതികളില്‍ അന്വേഷണം തൃപ്തികരമല്ലെങ്കിലോ, പോലീസ് ഉദ്യോഗസ്ഥരുടെ … Read More

കൃഷ്ണപക്ഷക്കിളി ചിലച്ചിട്ട് ഇന്നേക്ക് 50 വര്‍ഷം-നഖങ്ങള്‍@50.

പ്രമുഖ എഴുത്തുകാരനും നോവലിസ്റ്റുമായ പരേതനായ വൈക്കം ചന്ദ്രശേഖരന്‍ നായരുടെ 5 നോവലുകളാണ് ചലച്ചിത്രങ്ങളാക്കിയിട്ടുള്ളത്. 1963 ല്‍ എം.എസ്.മണി സംവിധാനം ചെയ്ത ഡോക്ടര്‍, 68 ല്‍ പി.ബി.ഉണ്ണി സംവിധാനം ചെയ്ത രാഗിണി,(ഈ രണ്ട് സിനിമകള്‍ക്കും തിരക്കഥ, സംഭാഷണങ്ങള്‍ എഴുതിയതും വൈക്കം തന്നെ) 71 … Read More

മാറിപ്പോയ്‌ക്കോ വീണുപോയേക്കും, കോര്‍ട്ട് റോഡിലേക്ക് കല്ലുകള്‍ ഒഴുകുന്നു.

തളിപ്പറമ്പ്: ഇത് കോര്‍ട്ട്‌റോഡല്ല, അപകടറോഡ്. തളിപ്പറമ്പിലെ സുപ്രധാന റോഡുകളിലൊന്നായ കോര്‍ട്ട് റോഡില്‍ ഒഴുകിയെത്തിയ കല്ലുകള്‍ അപകടഭീഷണിയായി മാറി. ഉണ്ടപ്പറമ്പ് ഭാഗത്തുനിന്നും കനത്ത മഴയില്‍ റോഡിലേക്ക് ഒഴുകിയെത്തിയ കല്ലുകള്‍ വാഹനയാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും വലിയ അപകട ഭീഷണി സൃഷ്ടിക്കുകയാണ്. ഇരുചക്ര വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍ … Read More

കെ.രാഘവന്‍ മാസ്റ്റര്‍ പുരസ്‌കാരം എം.ജഗന്നിവാസിന് സമര്‍പ്പിച്ചു.

പയ്യന്നൂര്‍:മാതൃഭൂമി പയ്യന്നൂര്‍ ലേഖകനും സാംസ്‌കാരിക സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന കെ.രാഘവന്‍ മാസ്റ്ററുടെ പേരില്‍ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കുള്ള കെ.രാഘവന്‍ മാസ്റ്റര്‍ പുരസ്‌കാരം കേരള കൗമുദി പയ്യന്നൂര്‍ ലേഖകന്‍ എം.ജഗന്നിവാസ് ഏറ്റുവാങ്ങി. മാതൃഭൂമി ഡല്‍ഹി ബ്യൂറോ ചീഫ് ഡോ:പ്രകാശന്‍ പുതിയേട്ടി അവാര്‍ഡ് സമര്‍പ്പിച്ചു. … Read More

ആര്‍.എസ്.എസ് കൊടിമരം സി.പി.എം നശിപ്പിച്ചതായി പരാതി.

തളിപ്പറമ്പ്:വരഡൂല്‍ ശ്രീലക്ഷ്മി നാരായണ ക്ഷേത്രത്തിന് സമീപം ആര്‍എസ്എസ് അധീനതയിലുള്ള സ്ഥലത്ത് സ്ഥാപിച്ച കൊടിമരവും കൊടിയും ഇരുട്ടിന്റെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. പതിനഞ്ച് മീറ്റര്‍ നീളമുള്ള ഇരുമ്പു കൊടിമരം അറുത്തെടുത്ത് കടത്തി കൊണ്ട് പോകുകയായിരുന്നു. ഗണേശോത്സവം വളരെ വിജയകരമായി നടത്തിയ വരഡൂലില്‍ സമാധാന … Read More

വില കുത്തനെ കുറഞ്ഞതിന് പിന്നാലെ തക്കാളി റോഡില്‍ തള്ളി കര്‍ഷകര്‍

ഹൈദരാബാദ്: വില കുത്തനെ കുറഞ്ഞതിന് പിന്നാലെ തക്കാളി റോഡില്‍ തള്ളി കര്‍ഷകര്‍. ആന്ധ്ര പ്രദേശിലെ കുര്‍ണൂലിലാണ് സംഭവം. ഇപ്പോള്‍ തക്കാളി കിലോയ്ക്ക് വെറും നാല് രൂപയാണ് വില. കഴിഞ്ഞ മാസം തക്കാളി കിലോയ്ക്ക് 200 രൂപ വരെ എത്തിയിരുന്നതായി കര്‍ഷകര്‍ പറയുന്നു. … Read More