തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ സമ്മേളനം-

തളിപ്പറമ്പ്: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ (MGNREU) തളിപ്പറമ്പ് രണ്ടാം വാര്‍ഡ് യൂണിറ്റ് സമ്മേളനം വൈര്യാം കോട്ടം വായനശാലയില്‍ നടന്നു. യൂണിയന്‍ ഏരിയ പ്രസിഡണ്ട് വിനോദിനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രോഹിണി അദ്ധ്യക്ഷത വഹിച്ചു. സിപിഎം തളിപ്പറമ്പ് ഏരിയ കമ്മറ്റി … Read More

കയരളം മഠം ശ്രീകൃഷ്ണക്ഷേത്രം നവീകരിക്കും. ടി.ടി.കെ.ദേവസ്വം നവീകരണകമ്മറ്റി രൂപീകരിച്ചു.

കയരളം: ടി.ടി.കെ. ദേവസ്വം ഉപക്ഷേത്രമായ കയരളം മഠം ശ്രീകൃഷ്ണക്ഷേത്രത്തിന്റെ ജീര്‍ണ്ണാവസ്ഥ പരിഹരിക്കുന്നതിന്ന് നാട്ടുകാരുടെ വിപുലമായ യോഗം ചേര്‍ന്ന് പുനരുദ്ധാരണ കമ്മറ്റി രൂപീകരിച്ചു. ടി.ടി.കെ.ദേവസ്വം പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരി ക്ഷേത്ര നവീകരണം സംബന്ധിച്ച് വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍ എം.രവി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. … Read More

അള്ളാംകുളം വാര്‍ഡില്‍ സ്‌നേഹസംഗമം

തളിപ്പറമ്പ്: അള്ളാംകുളം വാര്‍ഡില്‍ ഇഫ്താര്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു. ഐ.എം.എ ഹാളില്‍ നടന്ന പരിപാടി മുന്‍ നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എം.കെ.ഷബിത അധ്യക്ഷത വഹിച്ചു. നജീബ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ സെക്രട്ടെറി കെ.പി.സുബൈര്‍, വിനോദ് … Read More

പോലീസിന്റെ വക തളിപ്പറമ്പ് ബസ്റ്റാന്റില്‍ തണ്ണീര്‍പന്തല്‍.

തളിപ്പറമ്പ്: വേനല്‍ ചൂടില്‍ ദാഹജലവുമായി കണ്ണൂര്‍ റൂറല്‍ പോലീസ്. കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് ബസ്റ്റാന്റ് പരിസരത്താണ് തണ്ണീര്‍ പന്തല്‍ സ്ഥാപിക്കുന്നത്. ഉദ്ഘാടനം നാളെ (ഏപ്രില്‍-11-ചൊവ്വ) റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ.പി.എസ് … Read More

കണികാണാന്‍ കിട്ടുമോ തൃച്ചംബരം കലങ്ങള്‍-മണ്ണിടങ്ങള്‍ റോഡിന് വേണ്ടി മൂടിയതോടെ തൃച്ചംബരം കലങ്ങള്‍ക്ക് ക്ഷാമം.

  കരിമ്പം.കെ.പി.രാജീവന്‍. തളിപ്പറമ്പ്: ഇക്കൊല്ലം കണികാണാന്‍ തൃച്ചംബരം കലങ്ങള്‍ക്ക് ക്ഷാമം. ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും ഉല്‍പ്പാദകര്‍ കേവലം രണ്ടുപേര്‍ മാത്രമായതോടെ തൃച്ചംബരം കലങ്ങള്‍ കിട്ടാനില്ലാത്ത സ്ഥിതിയായി. ഒരു കാലഘട്ടത്തില്‍ വടക്കന്‍ കേരളത്തിലെ ഹൈന്ദവഗൃഹങ്ങളില്‍ വിഷുക്കണിവെക്കാന്‍ തൃച്ചംബരത്തെ കഞ്ഞാറ്റിയും കലവും നിര്‍ബന്ധമായിരുന്നു. (കണിക്കളത്തില്‍ അരി … Read More

എം.ദര്‍ശനക്ക് സമ്മര്‍ റിസര്‍ച്ച് ഫെലോഷിപ്പ്.

പയ്യന്നൂര്‍: ദര്‍ശനക്ക് ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ സമ്മര്‍ റിസര്‍ച്ച് ഫെലോഷിപ്പ്. ഡല്‍ഹി ആസ്ഥാനമായുള്ള ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി കെമിക്കല്‍ സയന്‍സില്‍ പ്രഖ്യാപിച്ച ഫലോഷിപ്പിനാണ് തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് വിദ്യാര്‍ത്ഥിനിയായ എം.ദര്‍ശന അര്‍ഹയായത്. പേരൂലിലെ എന്‍.കെ.കുഞ്ഞിക്കണ്ണന്റെയും (റിട്ട. സി. … Read More

പെരുഞ്ചെല്ലൂരില്‍ ശുദ്ധസംഗീതത്തിന്റെ നാദബ്രഹ്‌മം തീര്‍ത്ത് സിക്കില്‍ ഗുരുചരന്‍

തളിപ്പറമ്പ്: സിക്കില്‍ ഗുരുചരന്‍ സംഗീത മാധുരി ചൊരിഞ്ഞപ്പോള്‍ പെരുഞ്ചെല്ലൂര്‍ സംഗീത സഭയുടെ 64-ാമത്തെ കച്ചേരി അക്ഷരാര്‍ത്ഥത്തില്‍ ശുദ്ധസംഗീത ആസ്വാദകര്‍ക്ക് ഒരു അപൂര്‍വ വിരുന്നായി. മുതിര്‍ന്ന പക്കമേള കലാകാരന്മാരായ വയലനില്‍ ട്രിവാന്‍ഡ്രം ആര്‍.സമ്പത് നാരായണനും മൃദംഗത്തില്‍ തൃച്ചുര്‍ സി.നരേന്ദ്രനും കൂടി ഇതോടൊപ്പം ചേര്‍ന്നപ്പോള്‍ … Read More

ഇന്നത്തെ അവസ്ഥയില്‍ മാണിസാര്‍ ഉണ്ടായിരുന്നെങ്കിലെന്ന് ചിന്തിച്ചു പോകുന്നു-ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റം

കണ്ണൂര്‍: കര്‍ഷകരുടെയും പാവപ്പെട്ട സാധാരണക്കാരുടെയും ഇന്നത്തെ അവസ്ഥയില്‍ മാണിസാര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് കര്‍ഷക സമൂഹം ചിന്തിച്ചു ദുഃഖിക്കുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് എമിരിറ്റ്‌സ് മാര്‍ ജോര്‍ജ് വലിയമറ്റം. അധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളാകെ ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ വിവരണാതീതമാണ്. അവരുടെ … Read More

അള്ളാംകുളത്തില്‍ മാലിന്യനിക്ഷേപം പതിവാകുന്നു.

തളിപ്പറമ്പ്: അള്ളാംകുളത്തില്‍ മാലിന്യനിക്ഷേപം രൂക്ഷമായി. 50 വര്‍ഷത്തിലേറെ മണ്ണ് മൂടിക്കിടന്ന് അനാഥാവസ്ഥയിലായ അള്ളാംകുളം 5 വര്‍ഷം മുമ്പാണ് നവീകരിച്ചത്. കുളം ആഴംകൂട്ടുകയും പടവുകള്‍ കെട്ടി സുരക്ഷിതമാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും വെള്ളം താഴ്ന്നുതുടങ്ങിയ കുളത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയാന്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. കുളവും പരിസരവും … Read More

ആശ്രമ മാതൃകയില്‍ സോമയാഗത്തിന്റെ കാര്യാലയമൊരുങ്ങി.

കൈതപ്രം: ഏപ്രില്‍ 30 മുതല്‍ മെയ് 5 വരെ കൈതപ്രത്ത് നടക്കുന്ന അഗ്‌നിഷ്ടോമസോമയാഗത്തിന്റെ ആശ്രമ മാതൃകയില്‍ നിര്‍മിച്ച സ്വാഗത സംഘ കാര്യാലയം കാണികളില്‍ കൗതുകമുണര്‍ത്തുന്നു. പരമ്പരാഗത രീതിയില്‍ മുളകളും കമുകും കൊണ്ട് നിര്‍മ്മിച്ച അതിവിശാലമായ കാര്യാലയത്തിന്റെ മേല്‍ക്കൂര തീര്‍ത്തത് മടഞ്ഞ ഓലയും … Read More