ഫോണില്‍ സംസാരിക്കവെ ടെറസില്‍ നിന്ന് വീണുമരിച്ചു.

ആലക്കോട്: കെട്ടിടത്തില്‍ നിന്ന് താഴെവീണ് യുവാവ് മരിച്ചു. ആലക്കോട് ബസ്റ്റാന്റിനടുത്തുള്ള മെട്രോ സൂപ്പര്‍മാര്‍ക്കറ്റിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന രയരോം പള്ളിപ്പടിയിലെ മഞ്ചാടിക്കല്‍ വീട്ടില്‍ ജസ്റ്റിന്‍ (മുത്ത്-36) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതോടെയാണ് ഇയാള്‍ വീടിന്റെ ടെറസില്‍ നിന്ന് താഴേക്ക് വീണത്. ഗുരുതരമായി … Read More

പെട്രോള്‍ ആക്രമണത്തില്‍ പരിക്കേറ്റ തളിപ്പറമ്പ് സ്വദേശികളുടെ പരിക്ക് സാരമുള്ളതല്ലെന്ന് പോലീസ് അറിയിച്ചു.

തളിപ്പറമ്പ്: എക്‌സിക്യുട്ടീവ് എക്‌സപ്രസില്‍ ഇന്നലെ രാത്രി നടന്ന പെട്രോള്‍ ആക്രമണത്തില്‍ പരിക്കേറ്റ തളിപ്പറമ്പ് സ്വദേശികളുടെ പരിക്ക് സാരമുള്ളതല്ലെന്ന് പോലീസ് അറിയിച്ചു. കണ്ണൂര്‍ സര്‍വകലാശാല പരീക്ഷ വിഭാഗത്തിലെ ഉദ്യോഗസ്ഥ പട്ടുവം നീലിമ വീട്ടില്‍ റൂബി(52) കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ബേണ്‍ വാര്‍ഡില്‍ ചികില്‍സയിലാണ്. … Read More

പ്രകൃതിയുടെയും ലോകത്തിന്റെ നന്മക്കായി സോമയാഗം: ഡോ. ഉഷ അഗ്നിഹോത്രി.

കൈതപ്രം: പ്രകൃതിയെ ചൂഷണം ചെയ്യാതെ ദോഹനം ചെയ്യുന്ന, സമസ്ത ജീവജാലങ്ങൾക്കും നന്മ വരണമെന്നാഗ്രഹിക്കുന്ന ഒരു സംസ്കാരത്തിലേക്കുള്ള യാത്രയാണ് സോമയാഗത്തിൽ പങ്കെടുക്കുന്നതിലൂടെ നാം നേടിയെടുക്കുന്നതെന്ന് ഡോ. ഉഷ അഗ്നിഹോത്രി. കൈതപ്രം സോമയാഗത്തിന്റെ വിജയത്തിനായി നടത്തിയ വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. … Read More

കേരള ഫയര്‍ സര്‍വീസസ് അസോസിയേഷന്‍ കണ്ണൂര്‍ മേഖലാ സമ്മേളനം- ഏപ്രില്‍ 23 ന്-സ്വാഗതസംഘം രൂപീകരിച്ചു.

തളിപ്പറമ്പ്: കേരള ഫയര്‍ സര്‍വീസസ് അസോസിയേഷന്‍ കണ്ണൂര്‍ മേഖല സമ്മേളനം സ്വാഗത സംഘം രൂപീകരണ യോഗം തളിപ്പറമ്പ് ഫയര്‍ സ്റ്റേഷനില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് ഒ.കെ.രജീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സജിത്ത്, മേഖല സെക്രട്ടറി ബൈജു കോട്ടായി, പ്രസിഡന്റ് … Read More

സൗന്ദര്യവും സ്ത്രീധനവും കുറഞ്ഞു പോയതായി ആരോപിച്ച് ഗാർഹിക പീഡനം, ഭർത്താവിനെതിരെ കേസ്.

തളിപ്പറമ്പ്: സൗന്ദര്യവും സ്ത്രീധനവും കുറഞ്ഞു പോയതായി ആരോപിച്ച് ഗാർഹിക പീഡനം, ഭർത്താവിനെതിരെ കേസ്. കുപ്പത്തെ എസ്.ഹരികുമാർ, ശാന്ത എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കോടതി നിർദ്ദേശപ്രകാരം ഗാർഹിക പീഡനത്തിന് കേസെടുത്തത്. കുപ്പം ഭഗവതിവില്ല റോഡിന് സമീപത്തെ അയോദ്ധ്യാ ഭവനിൽ എ.ഷിജിയുടെ (41) പരാതിയിലാണ് … Read More

പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിനും സ്വർണം കുറഞ്ഞു പോയതിനും ശാരീരിക-മാനസിക പീഡനം, ഭർത്താവ് ഉൾപ്പെടെ മൂന്നു പേർക്കെതിരെ ഗാർഹിക പീഡനത്തിന് കേസ്.

തളിപ്പറമ്പ്: പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിനും സ്വർണം കുറഞ്ഞു പോയതിനും ശാരീരിക-മാനസിക പീഡനം, ഭർത്താവ് ഉൾപ്പെടെ മൂന്നു പേർക്കെതിരെ ഗാർഹിക പീഡനത്തിന് കേസ്. തളിപ്പറമ്പിലെ പി.വി.മുഹമ്മദ് റാഷിദ്, സുബൈദ, റക്കീബ എന്നിവർക്കെതിരെയാണ് കേസ്. പുഷ്പഗിരി ഒമാൻ മസ്ജിദിന് സമീപത്തെ സഫവഫ മൻസിലിലെ … Read More

ചപ്പാരപ്പടവില്‍ അതിഥി തൊഴിലാളി തുങ്ങിമരിച്ചു.

തളിപ്പറമ്പ്: അതിഥി തൊഴിലാളി തൂങ്ങി മരിച്ചു. പശ്ചിമ ബംഗാൾ വർദ്ധമാൻ ജില്ലയിലെ സൗരവ് സാൻട്ര(22) ആണ് മരിച്ചത്. ചപ്പാരപ്പടവ് മഠം തട്ടിൽ ഇന്നലെ രാവിലെ 10.45 ന് തേപ്പുപണിക്കിടയിൽ കാണാതായ സൗരവിനെ പിന്നീട് തൊട്ടടുത്ത പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ … Read More

തളിപ്പറമ്പ് മാർക്കറ്റിലെ വ്യാപാരി- ചുമട്ടുതൊഴിലാളി തർക്കത്തിൽ കോടതി നിർദ്ദേശപ്രകാരം പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് മാർക്കറ്റിലെ വ്യാപാരി- ചുമട്ടുതൊഴിലാളി തർക്കത്തിൽ കോടതി നിർദ്ദേശപ്രകാരം പോലീസ് കേസെടുത്തു. എടക്കോം കണ്ണങ്കൈ പുളിക്കൽ വീട്ടിൽ സൈഫുദ്ദീൻ്റെ (35) പരാതിയിൽ കെ.ഇഷാക്കിനെതിരെയാണ് കേസ്. ഫിബ്രവരി ഒന്നിന് ഉച്ചക്ക് ശേഷം രണ്ടോടെ തളിപ്പറമ്പ് മെയിൻ റോഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. … Read More

വയോധികനെ വീട്ടിൽ അതിക്രമിച്ച് കയറി തടഞ്ഞു നിർത്തുകയും കഴുത്തിന് കുത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ 5 പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: വയോധികനെ വീട്ടിൽ അതിക്രമിച്ച് കയറി തടഞ്ഞു നിർത്തുകയും കഴുത്തിന് കുത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ 5 പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കോക്കാടൻ വിജയൻ, യദു ദേവ്, വലിയ വീട്ടിൽ രമേശൻ, വിപിൻ, സന്തോഷ് എന്നിവർക്കെതിരെയാണ് കോടതി നിർദ്ദേശപ്രകാരം കേസെടുത്തത്. … Read More

പ്രതികാരമതില്‍-പരാതി കളക്ടര്‍ക്ക് അയക്കാന്‍ താലൂക്ക് വികസനസമിതി തീരുമാനിച്ചു-

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രതികാരമതിലിനെതിരെയുള്ള പരാതി ജില്ലാ കളക്ടര്‍ക്ക് കൈമാറാന്‍ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം തീരുമാനിച്ചു. പരാതിയില്‍ തളിപ്പറമ്പ് ആര്‍.ഡി.ഒ നേരിട്ട് സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. 40 വര്‍ഷം മുമ്പ് 1980-81 കാലത്ത് നിര്‍മ്മിച്ച മതില്‍ അപകടാവസ്ഥയിലായത് പൊളിച്ചുപണിയാന്‍ … Read More