ഡ്രൈവര്‍ കുട്ടി സ്‌കൂട്ടറോടിച്ചു–അമ്മാവന്‍ കുടുങ്ങി.

തളിപ്പറമ്പ്: കുട്ടിഡ്രൈവര്‍മാര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് നടപടികള്‍ തുടരുന്നു. 14 വയസുകാരന്‍ വാഹനമോടിച്ചതിന് ആര്‍.സി.ഉടമസ്ഥനായ അമ്മാവനെതിരൊണ് പോലീസ് കേസെടുത്തത്. വടക്കാഞ്ചേരി വട്ടക്കണ്ടി വീട്ടില്‍ വി.കെ.ഷമീമിനെതിരെയാണ്(30)കേസെടുത്തത്. തളിപ്പറമ്പ് ട്രാഫിക് വിഭാഗം എസ്.ഐ എം.രഘുനാഥിന്റെ നേതൃത്വത്തിലാണ് നടപടികള്‍ സ്വീകരിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ അഞ്ചോളം കേസുകളാണ് ഇത്തരത്തില്‍ … Read More

കുറ്റിക്കോലില്‍ കെട്ടിടാവശിഷ്ടങ്ങളിട്ട് വയല്‍ നികത്തല്‍-പരാതിയുമായി നാട്ടുകാര്‍ രംഗത്ത്.

തളിപ്പറമ്പ്: ദേശീയപാതയില്‍ കുറ്റിക്കോലില്‍ വയല്‍ പ്രദേശത്ത് തെങ്ങിന്‍തോപ്പ് എന്ന് പറഞ്ഞ് ദിവസങ്ങളായി ലോഡുകണക്കിന് കെട്ടിട അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്ത്. മണ്ണ് എന്നുപറഞ്ഞ് റവന്യൂ അധികാരികളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ബില്‍ഡിംഗ് വെയിസ്റ്റ് കരിങ്കല്ലുകളാണ് ഇവിടെ നിക്ഷേപിക്കുന്നത്. രണ്ട് ഏക്ര സ്ഥലത്താണ് ഇത്തരത്തില്‍ … Read More

പരാതി പരിഹാര അദാലത്തില്‍ സ്വീകരിക്കുന്ന പരാതികള്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് പരിഹാരം കാണാനാവുന്നവ മാത്രമെന്ന് താലൂക്ക് വികസനസമിതി യോഗത്തില്‍ വിമര്‍ശനം.

തളിപ്പറമ്പ്: തഹസില്‍ദാര്‍മാരും വില്ലേജ് ഓഫീസര്‍മാരും മാത്രം പരിഹരിക്കേണ്ട പരാതികള്‍ക്ക് തീര്‍പ്പാക്കാന്‍ മന്ത്രിമാര്‍ താലൂക്ക്തല അദാലത്ത് നടത്തുന്നതിനെതിരെ റിട്ട.എ.ഡി.എം താലൂക്ക് വികസനസമിതി യോഗത്തില്‍ രൂക്ഷമായ വിമര്‍ശനം നടത്തി. ഇന്ന് രാവിലെ തളിപ്പറമ്പില്‍ നടന്ന യോഗത്തിലാണ് തിരുവനന്തപുരത്തെ ഐ.എ.എസ് മേലാളന്‍മാരുടെ തലതിരിഞ്ഞ സമീപനത്തിനെതിരെ റിട്ട.കണ്ണൂര്‍ … Read More

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ശിക്ഷാ തടവുകാരന്‍ മരിച്ചു

പരിയാരം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ശിക്ഷാ തടവുകാരന്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു. കോഴിക്കോട് കാക്കവയല്‍ ഈങ്ങാപ്പുഴയിലെ തൊടുകയില്‍ പത്മനാഭന്‍(59) ആണ് ഇന്നലെ ഉച്ചയോടെ മരണപ്പെട്ടത്. മാര്‍ച്ച് 25നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയവെയാണ് മരണം. ഭാര്യ: പുഷ്പ. മക്കള്‍: നിധിന്‍,നിഷ. … Read More

മെഡിക്കല്‍ കോളേജ് ഹൃദയവിഭാഗത്തില്‍ ലൈബ്രറിയൊരുക്കി എന്‍.എസ്.എസ് യൂണിറ്റ്.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഹൃദയ വിഭാഗത്തില്‍ ലൈബ്രറി ഒരുക്കി പരിയാരം കെ.കെ.എന്‍.പരിയാരം എച്ച്.എസ്.എസ് എന്‍ എസ് എസ് യൂനിറ്റ് മാതൃകയായി. എന്‍ എസ് എസ് യൂനിറ്റിലെ വളണ്ടിയര്‍മാര്‍ ശേഖരിച്ച വ്യത്യസ്ഥ വിഷയങ്ങളടങ്ങിയ പുസ്തകങ്ങളാണ് ലൈബ്രറിയില്‍ സജ്ജീകരിച്ചത്. പ്രിന്‍സിപ്പാള്‍ കെ.അനില്‍ ഉദ്ഘാടനം … Read More

തളിപ്പറമ്പ് നഗരസഭാ ഓഫീസിന് മുന്നില്‍ യുഡി.എഫ് കൗണ്‍സിലര്‍മാര്‍ കുത്തിയിരിപ്പ് സമരം നടത്തി.

തളിപ്പറമ്പ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് തളിപ്പറമ്പ് നഗരസഭ ഓഫീസിനു മുന്നില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കുത്തിയിരിപ്പ് സമരം നടത്തി. മുസ്ലിംലീഗ് നേതാവ് പി.മുഹമ്മദ് ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സന്‍ … Read More

മാതമംഗലം നീലിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ ബാലാലയത്തിന്റെ കുറ്റിയടിക്കല്‍.

മാതമംഗലം: പുനിയങ്കോട് നീലിയാര്‍ ഭഗവതി ക്ഷേത്രം പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബാലാലയത്തിന്റെ കുറ്റിയിടിക്കല്‍ ചടങ്ങ് നടന്നു. കൊഴുമ്മല്‍ വിശ്വകര്‍മ്മന്‍ മേലാശാരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം പ്രസിഡന്റ് കെ.വി.പവിത്രന്‍ മാസ്റ്റര്‍, സെക്രട്ടറി എം.മോഹനന്‍, ട്രഷറര്‍ പി.ശ്രീധരന്‍, നവീകരണ കമ്മിറ്റി ചെയര്‍മാന്‍ എം.രാധാകൃഷ്ണന്‍ … Read More

അതിയടം ശ്രീ അയ്യപ്പന്‍കാവ് ഉത്രവിളക്ക് മഹോല്‍സവവും ഭഗവതിക്കാവില്‍ കളിയാട്ടവും ഏപ്രില്‍ 2 മുതല്‍ 8 വരെ

പരിയാരം: അതിയടം ശ്രീ അയ്യപ്പന്‍കാവ് ഉത്രവിളക്ക് മഹോല്‍സവവും ഭഗവതിക്കാവില്‍ കളിയാട്ടവും ഏപ്രില്‍ 2 മുതല്‍ 8 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പരിയാരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രണ്ടിന് രാത്രി 7 മണിക്ക് നടക്കുന്ന സാംസ്‌ക്കാരികസമ്മേളനം ക്ഷേത്രകലാ … Read More

ദേശാഭിമാനിയില്‍ നിന്ന് നഗരസഭ ഈടാക്കുന്നത് പ്രതിമാസം വെറും 598 രൂപ വാടക—സൗജന്യമായി കൊടുത്തൂടെയെന്ന് ബി.ജെ.പി കൗണ്‍സിലര്‍ കെ.വല്‍സരാജന്‍

തളിപ്പറമ്പ്:ദേശാഭിമാനിക്ക് മുറി സൗജന്യമായി കൊടുത്തുകൂടേയെന്ന് ബി.ജെ.പി കൗണ്‍സിലര്‍ കെ.വല്‍സരാജന്‍. പരിഹാസമായിട്ടാണ് അദ്ദേഹം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഈ ചോദ്യം ഉന്നയിച്ചത്. തളിപ്പറമ്പ് നഗരസഭ ദേശാഭിമാനിക്ക് ചതുരശ്രയടിക്ക് വെറും അഞ്ച് രൂപ മാത്രം ഈടാക്കി വാടകക്ക് മുറി നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചയില്‍ ഇടപെട്ട് … Read More

തളിപ്പറമ്പ് നഗരസഭാ ലൈബ്രറികെട്ടിടത്തില്‍ പൊട്ടിത്തെറി തുടരുന്നു.

കരിമ്പം.കെ.പി.രാജീവന്‍. തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ലൈബ്രറിയില്‍ തറയില്‍ പതിപ്പിച്ച ടൈലുകള്‍ പൊട്ടിത്തെറിക്കുന്നു. കഴിഞ്ഞ ദിവസമാണ് വലിയ ശബ്ദത്തോടെ ടൈലുകള്‍ ഉയര്‍ന്നുപൊങ്ങിയ ശേഷം പൊട്ടിത്തെറിച്ചത്. ഇതോടെ ലൈബ്രറി കെട്ടിടത്തിനകത്തെ ഏതാണ്ട് കാല്‍ഭാഗത്തോളമുള്ള സ്ഥലത്തേക്ക് വായനക്കാരെ പ്രവേശിപ്പിക്കാന്‍ സാധിക്കാത്ത നിലയിലാണ്. പൊങ്ങി നില്‍ക്കുന്ന ടൈലുകള്‍ … Read More