ദേവസ്യ കൊടയ്ക്കനാല്‍(72)നിര്യാതനായി.

കുറ്റിപ്പുഴ: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ദേവസ്യ കൊടയ്ക്കനാല്‍ (കുഞ്ഞ്-72) നിര്യാതനായി. സംസ്‌കാരം നാളെ (16-3-2023 വ്യാഴാഴ്ച്ച) രാവിലെ 9.30 ന് നെല്ലിപ്പാറ തിരുക്കുടുംബ ദേവാലയ സെമിത്തേരിയില്‍. ഭാര്യ: എരുവാട്ടി നായത്ത് കുടുംബാഗം ത്രേസ്യാമ്മ. മക്കള്‍: ജൂലിയ, ജൂബി, സിസ്റ്റര്‍ സാര്‍ലിറ്റ് (നസ്രത്ത് … Read More

സേവാസമിതിക്കെതിരെ ടി.ടി.കെ ദേവസ്വം നല്‍കിയ രണ്ടാമത്തെ റിട്ട് ഹരജിയും ഹൈക്കോടതി തള്ളി.

തളിപ്പറമ്പ്: ടി.ടി.കെ ദേവസ്വം തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതിക്ക് എതിരെ നല്‍കിയ രണ്ടാമത്തെ റിട്ട് ഹരജിയും ഹൈക്കോടതി തള്ളി. ഇന്നലെയാണ് ഇതുസംബന്ധിച്ച് ഉത്തരവായത്. അനധികൃതമായി സേവാസമിതി പണം പിരിക്കുന്നത് തടയണമെന്ന ഹരജിയാണ് തള്ളിയത്. നേരത്തെ സേവാസമിതിയുടെ പ്രവര്‍ത്തനം നിരോധിക്കണമെന്ന ഹരജിയും ഹൈക്കോടതി തള്ളിയിരുന്നു. ദേവസ്വം … Read More

60 കുപ്പി പുതുച്ചേരിമദ്യവുമായി റാണി പിടിയില്‍.

തലശ്ശേരി: 60 കുപ്പി പുതുച്ചേരി മദ്യവുമായി തമിഴ്‌നാട് സ്വദേശിനി പിടിയില്‍. തലശേരി എക്‌സൈസ് റെയ്ഞ്ച് പ്രിവന്റിവ് ഓഫീസര്‍ വി.സുധീറിന്റെ നേതൃത്വത്തില്‍ തലശ്ശേരി പുതിയ ബസ്റ്റാന്റില്‍ നടന്ന റെയിഡിലാണ് വില്ലുപുരം കള്ളക്കുറിച്ചിയിലെ താവടിപ്പട്ട് ഗ്രാമത്തിലെ വേശത്ത് പെരുമാളിന്റെ മകള്‍ റാണിയെ(58) 60 കുപ്പി … Read More

സ്ഫടികം പാളയത്തില്‍ നിന്ന് ചുരണ്ടിമാറ്റിയതെന്ന് നോവലിസ്റ്റ് ജോയ്‌സി.

         സ്ഫടികത്തിന്റെ തീം ഭദ്രന്‍ തന്റെ പാളയം എന്ന നോവലില്‍ നിന്ന് ചുരണ്ടി മാറ്റിയതാണെന്ന് നോവലിസ്റ്റ് ജോയ്‌സി. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന ആത്മകഥാപരമായ പരിപാടിയിലാണ് ജോയ്‌സി ഇക്കാര്യം ആരോപിച്ചത്. ജോസി വാഗമറ്റം എന്ന പേരില്‍ … Read More

നാടിനെ സംഗീതത്തില്‍ ആറാടിച്ച് കമ്പനി സ്വാമിയുടെ 129-ാം ജന്മവാര്‍ഷിക ദിനം

തളിപ്പറമ്പ്: ആധുനിക തളിപ്പറമ്പിന്റെ രാജശില്‍പ്പിയെന്നറിയപ്പെടുന്ന, നാട്ടുകാര്‍ ആദരവോടെ കമ്പനിസ്വാമി എന്ന് വിളിക്കുന്ന പി.നീലകണ്ഠ അയ്യരുടെ നൂറ്റി ഇരുപത്തി ഒമ്പതാം ജന്മവാര്‍ഷികാഘോഷം പെരുഞ്ചെല്ലൂര്‍ സംഗീതസഭയില്‍ കര്‍ണ്ണാടക സംഗീതത്തിന്റെ പെരുമഴപെയ്യിച്ചു. പ്രശസ്ത ഗായകരും സംഗീത സംവിധായകരുമായ എം.ജയചന്ദ്രനും, കാവാലം ശ്രീകുമാറും ചേര്‍ന്ന് നടത്തിയ കച്ചേരി … Read More

തളിപ്പറമ്പില്‍ ബസിന് നേരെ ആക്രമം

തളിപ്പറമ്പ്: സ്വകാര്യ ബസിന് നേരെ മദ്യപന്റെ പരാക്രമം. കല്ലേറില്‍ ബസിന്റെ പിന്‍ഭാഗത്തെ ചില്ല് പൂര്‍ണമായി തകര്‍ന്നു. ഇന്ന് വൈകുന്നേരം ആറോടെ പട്ടുവം ആശാരിവളവിലാണ് സംഭവം. പട്ടുവത്തേക്ക് സര്‍വീസ് നടത്തുന്ന ജെ. കെ. എന്ന ബസിന് നേരെയാണ് ആക്രമം നടന്നത്. ബസിലെ യാത്രക്കാരനായിരുന്ന … Read More

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക-ജോയിന്റ് കൗണ്‍സില്‍

പിലാത്തറ: 2013 ഏപ്രില്‍ മുതല്‍ സിവില്‍ സര്‍വ്വീസില്‍ നടപ്പിലാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റ്യാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതി പുന:സ്ഥാപിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ കല്യാശേരി മേഖല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റി അംഗം എന്‍.യമുന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജീവനക്കാര്‍ക്ക് ലഭിക്കേണ്ടുന്ന … Read More

ചൂടുകാലത്ത് എന്തൊക്കെ കഴിക്കണം-എന്തൊക്കെ വര്‍ജിക്കണം-ബാബുവൈദ്യര്‍ സംസാരിക്കുന്നു.

       രണ്ടുപേര്‍ കൂടിച്ചേരുന്നിടത്തെല്ലാം ചര്‍ച്ച ഇന്നത്തെ ചൂടിനെക്കുറിച്ചാണ്, ചൂടുകാലത്ത് എന്തൊക്കെ കഴിക്കണം, കഴിക്കാതിരിക്കേണ്ടത് ഏതൊക്കെയാണ് എന്ന് ഓര്‍മ്മിപ്പിക്കുകയാണ് പ്രശസ്ത പാരമ്പര്യ വൈദ്യനും വൈദ്യകുലപതിയുമായ ഉദിനൂര്‍ എം.ബാബുവൈദ്യര്‍- ഈ കഠിന ചൂടില്‍ ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന നിര്‍ജലീകരണം തടായാന്‍ ഭക്ഷണത്തില്‍ … Read More

തളിപ്പറമ്പ് ബസ്റ്റാന്റിന് മുന്നിലെ ബൈക്ക് വേലിയില്‍ പൊറുതിമുട്ടി യാത്രക്കാര്‍

തളിപ്പറമ്പ്: ഇരുചക്രവാഹനവേലി കൊണ്ട് പൊറുതിമുട്ടി തളിപ്പറമ്പുകാര്‍. നഗരസഭാ ബസ്റ്റാന്റിലെ ഷോപ്പിംഗ് കോംപ്ലക്സിന് മുന്നിലാണ് ഈ വാഹനവേലി. ദീര്‍ഘദൂര ബസുകള്‍ നിര്‍ത്തുന്ന ഇവിടെ ബസിറങ്ങുന്നവരും കയറുന്നവരും ഈ വേലിയില്‍ കുരുങ്ങി ഒരുപോലെ ബുദ്ധിമുട്ടുകയാണ്. രാവിലെ ഇവിടെ പാര്‍ക്ക് ചെയ്തുപോകുന്ന ഇരുചക്രവാഹനങ്ങള്‍ പലതും തിരിച്ചെടുത്തുകൊണ്ടുപോകുന്നത് … Read More

നിരത്തുപാലത്ത് 10 ഏക്കര്‍, കാര്യപ്പറമ്പില്‍ 2 ഏക്കര്‍ കത്തിനശിച്ചു.

തളിപ്പറമ്പ്: മയ്യില്‍ നിരത്ത്പാലത്ത് വന്‍തീപിടുത്തത്തില്‍ ഉദ്ദേശം 10 ഏക്കര്‍ സ്ഥലത്തെ കുറ്റിക്കാടുകളും പുല്‍മേടുകളും കത്തിനശിച്ചു. തീ പിടിച്ച സ്ഥലം വാഹനത്തില്‍ എത്താന്‍ പറ്റാത്ത കുന്നിന്റെ മുകള്‍ഭാഗത്തായതിനാല്‍ കാല്‍നടയായി സ്ഥലത്തെത്തിയാണ് തളിപ്പറമ്പ് അഗ്‌നി രക്ഷാ സേന തീയണച്ചത്. വീടുകളില്‍ നിന്നും വെള്ളം എത്തിച്ചും … Read More