സീതീസാഹിബ് എച്ച്.എസ്.എസ്. മാനേജര്‍ നിയമനം ഹൈക്കോടതി സ്‌റ്റേ ചെയ്തു-

കൊച്ചി: സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാനേജരായി ജുമാഅത്ത് കമ്മറ്റി എക്‌സിക്യൂട്ടീവ് ഓഫീസര്‍കെ.ഷംസൂദ്ദീനെ നിയമിച്ച നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇന്ന് രാവിലെയാണ് കോടതി ഇത് സ്‌റ്റേ ചെയ്ത് ഉത്തരവിട്ടത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. മുസ്ലിം ലീഗ് നേതാവ് പി.കെ.സുബൈറായിരുന്നു നേരത്തെ മാനേജരായി … Read More

വിജേഷ് കോയമ്പത്തൂരിലെന്ന് പോലീസ്-

പരിയാരം: കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷിച്ചുതുടങ്ങിയ മണ്ടൂര്‍ കോക്കാട്ടെ വിജയന്റെ മകന്‍ പി.വിജേഷ്(30) കോയമ്പത്തൂരില്‍ ഉള്ളതായി സൂചന. തിങ്കളാഴ്ച്ച രാവിലെ 7.15 ന് വീട്ടില്‍ നിന്നും ജോലിസ്ഥലത്തേക്ക് പോയ വിജേഷ് വീട്ടിലെത്തിക്കാണാത്തതിനെ തുടര്‍ന്ന് പിതാവ് പരിയാരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തലശേരിയിലെ … Read More

പിറന്നാളാഘോഷമില്ല-തുക ജീവകാരുണ്യത്തിന്

മാതമംഗലം: പിറന്നാള്‍ ആഘോഷത്തിന് കരുതിയ തുക ഭിന്നശേഷിയുള്ളവരുടെ സ്വാശ്രയ സംഘത്തിന് നല്കി കുടുംബത്തിന്റെ മാതൃകാപരമായ ഇടപെടല്‍. കണ്ടോന്താറിലെ കൂടച്ചി മാധവിയമ്മയുടെ മകന്‍ സുഭാഷിന്റെ മകള്‍ ദേവാഞ്ജനയുടെ പിറന്നാളാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള അവസരമായി കുടുംബാംഗങ്ങള്‍ കണ്ടത്. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് കഴിഞ്ഞ 4 … Read More

അനധികൃത ക്വാര്‍ട്ടേഴ്‌സുകളില്‍ നിന്ന് കക്കൂസ് മാലിന്യം- നാളെ പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും.

തളിപ്പറമ്പ്: പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം തളള്ളിയ സംഭവത്തില്‍ ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു. പട്ടുവത്തെ പെരുങ്കുന്നപ്പാല വീട്ടില്‍ വി.മനോജിനെതിരെയാണ്(44) കേസെടുത്തത്. മാലിന്യം കടത്തിയ കെ.എല്‍ 58-ഡി-4287 ഗുഡ്‌സ് ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലാണ് നാട്ടുകാര്‍ ഓട്ടോറിക്ഷ പിടികൂടിയത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളില്‍ … Read More

വാനരവസൂരി കേന്ദ്രസംഘം നാളെ പരിയാരത്ത്

പരിയാരം: വാനരവസൂരി ബാധിച്ച് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന രോഗിയെ പരിശോധിക്കാനും ചികില്‍സ സംബന്ധിച്ച് കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച പ്രത്യേക സംഘം നാളെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തും. രാവിലെ തിരുവനന്തപുരത്ത് എത്തുന്ന സംഘം തിരുവനന്തപുരം … Read More

ഇന്‍ഡിഗോ ബസ് ഇനി ഗോവണ്ട–

കോഴിക്കോട്: ആറുമാസത്തെ നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. കുടിശികയുള്ള നികുതിയും അതിന്റെ പിഴയും ഉള്‍പ്പെടെ നാല്പതിനായിരത്തോളം രൂപയാണ് ഇന്‍ഡിഗോ അടക്കേണ്ടത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ബസാണ് പിടിച്ചെടുത്തിരിക്കുന്നത്. അറ്റകുറ്റപ്പണിക്ക് … Read More

കവികള്‍ക്ക് ഉത്തരവാദിത്തം ഏറുന്നു: സാറാ ജോസഫ്

തൃശൂര്‍: സാമൂഹ്യമായ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ എഴുത്തുകാര്‍ക്ക് ആ സംഘര്‍ഷങ്ങള്‍ ഏറ്റെടുക്കാതെ നിവൃത്തിയില്ലെന്ന് പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ്. മാധവന്‍ പുറച്ചേരിയുടെ കവിതാ സമാഹാരം ഉച്ചിര പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കുടുംബം കെട്ടിപ്പടുക്കുന്നതിന് വേണ്ടി സ്ത്രീകള്‍ സഹിച്ച … Read More

എന്നെ അവര്‍ നിരോധിച്ചെങ്കില്‍ അവരെ ഞാനങ്ങ് നിരോധിച്ചു.

കണ്ണൂര്‍: തനിക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡിഗോയ്ക്ക് കത്തയച്ചതായി ഇ.പി. ജയരാജന്‍. നിങ്ങള്‍ ചെയ്തത് തെറ്റാണെന്നും തിരുത്തണമെന്നുമാണ് തന്റെ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും കോണ്‍ഗ്രസിലെ ചില എം.പിമാര്‍ കത്തയച്ചതിനെ തുടര്‍ന്നാണ് ഇന്‍ഡിഗോ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. താന്‍ … Read More

ഫര്‍ണിച്ചര്‍ കടയില്‍ കയറി ആക്രമം രണ്ടുപേര്‍ക്കെതിരെ കേസ്-

തളിപ്പറമ്പ്: ഫര്‍ണിച്ചര്‍ ഷോപ്പില്‍ കയറി ഉടമയെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ കേസെടുത്തു. കരിമ്പം ബ്ലോക്ക് ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍കോ ഫര്‍ണിച്ചര്‍ കടയില്‍ അതിക്രമിച്ചു കയറി പാര്‍ട്ണറായ ചവനപ്പുഴ കണ്ണങ്കീല്‍ വീട്ടില്‍ നിസാറിനെ(31) മര്‍ദ്ദിക്കുകയും കടയിലെ 45,000 രൂപ … Read More

സി.പി.എം ബ്രാഞ്ച് അംഗത്തെ ഭീഷണിപ്പെടുത്തിയ അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: സി.പി.എം ബ്രാഞ്ച് കമ്മറ്റി അംഗത്തെ ബൈക്കില്‍ സഞ്ചരിക്കവെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇന്നലെ രാീവിലെ ഒന്‍പതിന് ജോലിസ്ഥലത്തേക്ക് പോകവെയാണ്  കുറ്റ്യേരിബ്രാഞ്ച് അംഗം മേമടത്തില്‍ വീട്ടില്‍ എം.ഷൈജുവിനെ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അഫ്‌സലിന്റെ നേതൃത്വത്തിലുള്ള … Read More