രാത്രിയിലും കുത്തിയിരിപ്പ് സമരം തുടരുന്നു- ക്രസന്റ്‌കോളേജിലെ ബി എഡ് അവസാന വര്‍ഷ ബിരുദവിദ്യാര്‍ത്ഥികള്‍

പഴയങ്ങാടി:മാടായി പാറയിലെ ക്രസന്റ് കോളേജിലെ അവസാന വര്‍ഷ ബി എഡ് ബിരുദ വിദ്യാര്‍ത്ഥികള്‍ രാത്രിയിലും കുത്തിയിരിപ്പ് സമരം തുടരുന്നു. സര്‍ട്ടിക്കറ്റുകള്‍ നല്‍കാതെ അധികൃതര്‍ തടഞ്ഞു വെച്ചതിനെ തുടര്‍ന്നാണ് സമരം. കോളേജില്‍ നിന്ന് പഠിച്ചിറങ്ങിയ നൂറോളം വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകളാണ് തടഞ്ഞു വെച്ചത്. ഫീസ് … Read More

വ്യാപാരിമിത്രാ സഹായ പദ്ധതിയുമായി പരിയാരം വ്യാപാരി വ്യവസായി സമിതി.

പരിയാരം: കേരളാ വ്യാപാരി വ്യവസായി സമിതി പരിയാരം വില്ലേജ് കണ്‍വെന്‍ഷനും വ്യാപാരിമിത്രാ പദ്ധതി ഉദ്ഘാടനവും പരിയാരം സന്‍സാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പരിയാരം വില്ലേജ് കമ്മറ്റി പ്രസിഡന്റ് കെ.രമേശന്‍ അധ്യക്ഷത വഹിച്ചു. … Read More

ചിറകുകള്‍ സമ്മര്‍ക്യാമ്പ് സംഘടിപ്പിച്ചു-സദാശിവന്‍ ഇരിങ്ങല്‍ ഉദ്ഘാടനം ചെയ്തു.

പരിയാരം: പരിയാരത്തെ നവമാധ്യമക്കൂട്ടായ്മയായ ‘ചിറകുകള്‍ ‘ സംഘടിപ്പിച്ച കുട്ടികളുടെ സമ്മര്‍ക്യാമ്പ് എഴുത്തുകാരന്‍ സദാശിവന്‍ ഇരിങ്ങല്‍ ഉദ്ഘാടനം ചെയ്തു. പി.ധനേഷ് അധ്യക്ഷത വഹിച്ചു. വി.ഗോപിനാഥന്‍ മാസ്റ്റര്‍, ജീവാനന്ദ് മാസ്റ്റര്‍, ശോഭിത്ത് പരിയാരം തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇ.സി.മല്ലിക … Read More

ലോറി ഡ്രൈവേഴസ്-ക്ലീനേഴ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് ഏരിയാ സമ്മേളനം മെയ്-25 ന്

–തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ ലോറി ഡ്രൈവേഴ്‌സ്-ക്ലീനേഴ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് ഏരിയാ കണ്‍വെന്‍ഷന്‍ മെയ് 25 ന് ബുധനാഴ്ച്ച(നാളെ) തളിപ്പറമ്പ് കുറുമാത്തൂര്‍ താഴെചൊറുക്കളയിലെ വെള്ളാരംപാറ അല്‍ഹിദായ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10 മണിക്ക് മുന്‍ എം.എല്‍.എ സി.കെ.പി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു തളിപ്പറമ്പ് … Read More

നിബിന്‍മാത്യു എന്ന അക്കായി കാപ്പ പ്രകാരം ജയിലിലായി-

പയ്യാവൂര്‍: കാപ്പാ നിയമപ്രകാരം യുവാവിനെ ജയിലിലടച്ചു. പയ്യാവൂര്‍ പോലീസ് പരിധിയില്‍ ഏറ്റുപാറയിലെ പാത്തിക്കല്‍ ഹൗസില്‍ നിബിന്‍ മാത്യു എന്ന അക്കായി (28)നെയാണ് പയ്യാവൂര്‍ പോലീസ് എസ്.എച്ച്.ഒ കെ.ഉഷാദേവി അറസ്റ്റ് ചെയ്തത്. പയ്യാവൂര്‍, ഉളിക്കല്‍, കുടിയാന്‍മല പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ മയക്കുമരുന്ന് കേസുള്‍പ്പെടെ … Read More

ശ്രീശാസ്താ മാധ്യമപുരസ്‌ക്കാരം മംഗളം തളിപ്പറമ്പ് ലേഖകന്‍ കരിമ്പം.കെ.പി.രാജീവന്‍ ഏറ്റുവാങ്ങി.

തളിപ്പറമ്പ്: ശ്രീശാസ്താ മാധ്യമപുരസ്‌ക്കാരം മംഗളം ദിനപത്രം തളിപ്പറമ്പ് ലേഖകന്‍ കരിമ്പം.കെ.പി.രാജീവന് മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എം.ആര്‍.മുരളി സമ്മാനിച്ചു. പാലകുളങ്ങര ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിലാണ് പുരസ്‌ക്കാരം സമ്മാനിച്ചത്. പാലകുളങ്ങര ധര്‍മ്മശാസ്താ ക്ഷേത്രം ഭരണസമിതി ചെയര്‍മാന്‍ കെ.സി.മണികണ്ഠന്‍നായര്‍ അധ്യക്ഷത വഹിച്ചു. എക്‌സിക്യുട്ടീവ് … Read More

14 വര്‍ഷത്തിനു ശേഷം പിടികിട്ടാപ്പുള്ളി പിടിയില്‍

പരിയാരം: 40 ലക്ഷം രൂപ സര്‍ക്കാറിലേക്ക് അടക്കാതെ വഞ്ചിച്ച പ്രതിയെ 14 വര്‍ഷത്തിന് ശേഷം പിടികൂടി. പെരുമ്പാവൂരിലെ അബ്ദുള്‍ഖാദറിനെയാണ് (68) തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. 2004 മുതല്‍ പ്രതി പരിയാരത്ത് ഭാവന എന്റര്‍പ്രൈസസ്  എന്ന പേരില്‍ ബിനാമി രജിസ്‌ട്രേഷന്‍ … Read More

കുറ്റ്യേരിപ്പുഴയില്‍ മരിച്ചത് കരിപ്പൂല്‍ കോളനിയിലെ പ്രഭാകരന്‍(62)

.പരിയാരം: വയോധികനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുളിമ്പറമ്പ് കരിപ്പൂല്‍ കോളനിയിലെ പ്രഭാകരന്‍ (62)നെ ആണ് ഇന്ന് ഉച്ചയോടെ കുറ്റ്യേരി പുഴയില്‍ പാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. നന്ദിനിയാണ് ഭാര്യ. മകന്‍: പ്രനേഷ് … Read More

ഇരുമ്പ്കുട വേണം–കോര്‍ട്ട്‌റോഡിലൂടെ നടക്കാന്‍

  തളിപ്പറമ്പ്: നൂറുകണക്കിന് കാല്‍നടയാത്രികര്‍ക്ക് ഭീഷണിയായി ഒരു കെട്ടിടം. കോര്‍ട്ട് റോഡില്‍ പഴയ ജയ ഹോട്ടല്‍ കെട്ടിടമാണ് ഏതു സമയത്തും വീഴുമെന്ന അവസ്ഥയിലാണുള്ളത്. നിത്യവും നിരവധി യാത്രക്കാര്‍ കടന്നു പോകുന്ന റോഡിന്റെ ഫുട്പാത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ കെട്ടിടത്തില്‍ നിന്ന് പഴയ … Read More

അള്ളാംകുളത്തിന്റെ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് സ്‌നേഹോപഹാരം നല്‍കി

തളിപ്പറമ്പ്: സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ ജില്ലാ ഫുട്‌ബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തളിപ്പറമ്പ് അള്ളാംകുളം വാര്‍ഡ് 12 നിവാസികളും സര്‍ സയ്യദ് ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളുമായിരുന്ന മുഹമ്മദ് ഫര്‍സീന്‍, ഫിസാന്‍ ജാബിര്‍, ടി.എച്ച്. ഉസ്മാന്‍ എന്നിവര്‍ക്കുള്ള വാര്‍ഡിന്റെ സ്‌നേഹോപഹാരം വാര്‍ഡ് കൗണ്‍സിലറും … Read More