പെണ്‍കുട്ടിക്ക് പീഡനം-യുവതി പോക്‌സോ പ്രകാരം അറസ്റ്റില്‍.

തളിപ്പറമ്പ്: പ്രായപൂര്‍ത്തി എത്താത്ത പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവതി പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍. പുളിമ്പറമ്പ് തോട്ടാറമ്പിലെ സ്‌നേഹാ മെര്‍ലിന്‍(25)നെയാണ് തളിപ്പറമ്പ് പോലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. നേരത്തെ സി.പി.ഐ നേതാവ് കോമത്ത് മുരളീധരനെ തളിപ്പറമ്പ് ടൗണില്‍ വെച്ച് ആക്രമിച്ച … Read More

വീട്ടുകാര്‍ തീരുമാനിച്ച വിവാഹത്തിന് സമ്മതിക്കാതെ വേറെ വിവാഹം കഴിച്ചതിന് യുവതിയെ മര്‍ദ്ദിച്ചതായി പരാതി.

പയ്യന്നൂര്‍: വീട്ടുകാര്‍ തീരുമാനിച്ച വിവാഹത്തിന് സമ്മതിക്കാതെ വേറെ വിവാഹം കഴിച്ചതിന് യുവതിയെ മര്‍ദ്ദിച്ചതായി പരാതി. ഇപ്പോള്‍ പയ്യന്നൂര്‍ തായിനേരിയില്‍ താമസിക്കുന്ന ദിവോരാജിന്റെ ഭാര്യ കരിവെള്ളൂര്‍ കുതിരുമ്മലിലെ ചെമ്മഞ്ചേരി വീട്ടില്‍ എ.പി.അനുശ്രീയാണ്(23)പയ്യന്നൂര്‍ പോലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. ഫിബ്രവരി 16 ന് … Read More

തൃച്ചംബരത്ത് വെള്ളക്കെട്ട്-ഭക്തജനങ്ങള്‍ ദുതിതത്തിലായി.

തളിപ്പറമ്പ്: അവിചാരിതമായി പെയ്ത കനത്ത മഴയില്‍ തൃച്ചംബരം ക്ഷേത്രം പടിഞ്ഞാറേ നടയില്‍ കനത്ത വെള്ളക്കെട്ട്. ഉല്‍സവത്തിനെത്തിയ നൂറുകണക്കിനാളുകള്‍ക്ക് ഇത് ദുരിതമായി. വരാന്‍പോകുന്ന കാവര്‍ഷം ഈ പ്രദേശത്തെ എങ്ങനെ ബാധിക്കുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ഇത് മാറി. അശാസ്ത്രീയമായ നിര്‍മ്മാണ പ്രവൃത്തിയാണ് വെള്ളക്കെട്ടിന് … Read More

തളിപ്പറമ്പ് സി.എച്ച് സെന്റര്‍ ഫണ്ട് സമാഹരണം;മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു-ഫണ്ട് സമാഹരണം മാര്‍ച്ച് 14 മുതല്‍ ജൂണ്‍ 14 വരെ

തളിപ്പറമ്പ്: തളിപ്പറമ്പ് സിഎച്ച് സെന്ററിന്റെ പ്രവര്‍ത്തന വിപുലീകരണ ഫണ്ട് സമാഹരണ ക്യാമ്പയിന്റെ ഭാഗമായി ഡിജിറ്റല്‍ ആപ്പ് പുറത്തിറക്കി. ആപ്പിന്റെ ഉദ്ഘാടനം ഒരു ലക്ഷത്തി ഒരു രൂപ നല്‍കി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. സി.എച്ച്.സെന്ററിന് കീഴില്‍ നിര്‍മ്മിക്കുന്ന ശിഹാബ് … Read More

കിണറില്‍ വീണ് പരിക്കേറ്റയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങുന്നതിനിടയില്‍ കാല്‍വഴുതി കിണറ്റില്‍ വീണയാളെ തളിപ്പറമ്പ് അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. പെരുന്തലേരി പന്നിത്തടത്തെ രാമചന്ദ്രന്‍ പാലാടത്ത് (56)ആണ് 50 അടി ആഴവും 2 അടി വെള്ളവുമുള്ള സ്വന്തം കിണര്‍ വൃത്തിയാക്കുന്നതിനിറങ്ങുന്നതിനിടയില്‍ കിണറില്‍ അകപ്പെട്ടത്. കാലിന് പരിക്കേറ്റതിനാല്‍ മുകളിലോട്ട് കയറാന്‍ … Read More

പന്നിയൂരിലെ ഷംഷീറും പാപ്പിനിശേരിയിലെ ഹസീബും എം.ഡി.എം.എയുമായി അറസ്റ്റില്‍.

വളപട്ടണം: പോലീസ് മയക്കുമരുന്ന് വേട്ട തുടരുന്നു, കാറില്‍ എം.ഡി.എം.എയുമായി സഞ്ചരിച്ച രണ്ടുപേര്‍ വളപട്ടണം പോലീസിന്റെ പിടിയിലായി. പന്നിയൂര്‍  കാരാക്കൊടി ചപ്പന്റകത്ത് പുതിയപുരയില്‍ സി.പി.ഷംഷീര്‍(41), പാപ്പിനിശേരി ചുങ്കത്തെ തോണിയന്‍ പുതിയപുരയില്‍ ടി.പി.മുഹമ്മദ് ഹസീബ്(27) എന്നിവരെയാണ് വളപട്ടണം എസ്.ഐ ടി.എം.വിവിന്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ  … Read More

വ്യാപാരികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.

തളിപ്പറമ്പ്: ലഹരി നമുക്ക് വേണ്ടേ വേണ്ട എന്ന മുദ്രാവാക്യം ഉയര്‍ത്തി വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത്‌വിംഗിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ ലഹരിവിരുദ്ധ പ്രതി്ജ്ഞ നടത്തി. യൂത്ത്‌വിങ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്ത് എല്ലാ യൂണിറ്റുകളിലും പ്രതിഷേധ സായാഹ്ന കൂട്ടായ്മ സംഘടിപ്പിച്ചതിന്റെ ഭാഗമായിട്ടാണ് തളിപ്പറമ്പ് … Read More

വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണവും കവര്‍ന്നു.

ചന്തേര: വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണവും കവര്‍ച്ച ചെയ്തതായി പരാതി. തെക്കെ തൃക്കരിപ്പൂര്‍ കക്കുന്നത്തെ ചാലക്കോട് വീട്ടില്‍ സി.ജിതിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മാര്‍ച്ച് 9 ന് രാത്രി 8 നും 11.30 നും ഇടയിലാണ് കവര്‍ച്ച നടന്നതെന്ന് കരുതുന്നു. വീടിന്റെ … Read More

കുട്ടി ഡ്രൈവര്‍ പിടിയില്‍ ആര്‍.സി.ഉടമ ഷീബക്കെതിരെ പോലീസ് കേസ്

ചന്തേര: കുട്ടി ഡ്രൈവര്‍ സ്‌ക്കൂട്ടറോടിച്ചു, ആര്‍.സി ഉടമ ഷീബക്ക് പണികിട്ടി. ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്നലെ വൈകുന്നേരം 6 ന് ഇന്‍സ്‌പെക്ടര്‍ കെ.പ്രശാന്തിന്റെ  നേതൃത്വത്തില്‍  നടന്ന പട്രോളിംഗിനിടെയാണ് കുട്ടി ഡ്രൈവര്‍ കുടുങ്ങിയത്. ചെറുവത്തൂര്‍ കൊവ്വല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദിന് സമീപം … Read More

കൈവിരലില്‍ കുടുങ്ങിയ മോതിരം മുറിച്ച് മാറ്റി.

തളിപ്പറമ്പ്: ജോലിക്കിടയില്‍ കൈവിരലില്‍ കുടുങ്ങിയ മോതിരം അഗ്നിരക്ഷാസേന മുറിച്ചുനീക്കി. ഏഴാംമൈലില്‍ പഴയ വീട് പൊളിക്കുന്നതിനിടയില്‍ കൂളിച്ചാലിലെ മാടാളന്‍ അബ്ബാസ്(48) എന്നയാളുടെ മോതിരം ഇട്ട കൈ വിരളില്‍ ചുറ്റിക കൊണ്ട് അടിച്ച് മോതിരം ചളുങ്ങി വിരലില്‍ കുടുങ്ങി പോകുകയായിരുന്നു. സ്വകാര്യ വാഹനത്തില്‍ തളിപ്പറമ്പ് … Read More