ആറളം ഫാമില്‍ 22 കോടിയുടെ ആനമതില്‍ നിര്‍മ്മിക്കും

ആറളം: ആറളം ഫാമിലെ വന്യജീവി ആക്രമണത്തിന് പരിഹാരമായി പട്ടികവര്‍ഗ വികസന വകുപ്പ് അനുവദിച്ച 22 കോടി രൂപ വിനിയോഗിച്ച് ആനമതില്‍ നിര്‍മ്മിക്കാന്‍ ഫാമില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ തീരുമാനം. കൂടുതല്‍ തുക ആവശ്യമെങ്കില്‍ അനുവദിക്കും. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ വകുപ്പ് … Read More

അനധികൃത വളം–പിടിവീഴുമെന്ന് മുന്നറിയിപ്പ്

കണ്ണൂര്‍: ജില്ലയില്‍ അനധികൃത വളം വില്‍പ്പന വര്‍ധിക്കുന്നതിനെതിരെ കൃഷി വകുപ്പിന്റെ മുന്നറിയിപ്പ്. കൃഷി വകുപ്പിന്റെ ലൈസന്‍സില്ലാതെ സ്വകാര്യ വ്യക്തികള്‍, സ്വാശ്രയ സംഘങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, നഴ്‌സറികള്‍ തുടങ്ങിയവയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന ലൈസന്‍സ് മാത്രം ഉപയോഗിച്ച് വളം … Read More

ഒത്തുപിടിച്ചാല്‍ റൂറല്‍ പോലീസ് മേധാവിയുടെ ഓഫീസ് ഉള്‍പ്പെടെ തളിപ്പറമ്പിലെത്തും.

തളിപ്പറമ്പ്: ഒത്തുപിടിച്ചാല്‍ റൂറല്‍ പോലീസ് മേധാവിയുടെ ഓഫീസ് ഉള്‍പ്പെടെ തളിപ്പറമ്പിലെത്തും. ഉദ്യോഗസ്ഥഭരണ നേതൃത്വത്തിന്റെ ഉറച്ച തീരുമാനമാണ് ഇതിനാവശ്യമെന്ന് പോലീസിലെ ചില ഉന്നതര്‍ ഉള്‍പ്പെടെ പറയുന്നു. റൂറല്‍ പോലീസ് മേധാവിയുടെ ഓഫീസ് ഉഴികെയുള്ള റൂറല്‍ ജില്ലാ പോലീസിന്റെ പ്രധാന ഓഫീസുകള്‍ തളിപ്പറമ്പ് പോലീസ് … Read More

വളപട്ടണം അപകടം പരുക്കേറ്റ യുവാവ് മരിച്ചു.

വളപട്ടണം: വാഹനാപകടത്തില്‍ പരിക്കേറ്റ പത്രം ഏജന്റ് മരിച്ചു. കീരിയാട്ടെ ആയാര്‍ ആഷിഖാണ്(44) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് വളപട്ടണം മിനി സ്‌റ്റേഡിയത്തിനടുത്തുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്നു. ഇന്ന് ഉച്ചയോടെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പരേതനായ കെ.കെ.എല്‍ കരീമിന്റെ മകനായ ആഷിഖ് … Read More

11 വയസുള്ള കുട്ടിക്ക് നേരെ ലൈംഗികാതിക്രമം-പോക്‌സോ കേസില്‍ വയോധികന്‍ അറസ്റ്റില്‍

ധര്‍മ്മടം: 11 വയസുള്ള ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് 69 വയസുള്ള വയോധികനെ അറസ്റ്റ് ചെയ്തു. ധര്‍മ്മടം ചീരോത്ത് പള്ളിക്ക് സമീപത്തെ സിറാജുദ്ദീനെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പ്രതിയുടെ കടയില്‍ സാധനം വാങ്ങാന്‍ വന്ന അവസരത്തില്‍ പലതവണയായി കുട്ടിക്ക് നേരെ … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-(4-2-2-2022)

അഴീക്കോട്, ചിറക്കല്‍, വളപട്ടണം പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണത്തില്‍ ക്രമീകരണം   കണ്ണൂര്‍ വാട്ടര്‍ സപ്ലൈ സ്‌കീമില്‍ നിന്നുള്ള കുടിവെളള ഉപഭോഗം വളരെയധികം കൂടിയതിനാല്‍ അഴീക്കോട്, ചിറക്കല്‍, വളപട്ടണം പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി വാട്ടര്‍ അതോറിറ്റി കണ്ണൂര്‍ സബ് ഡിവിഷന്‍ … Read More

കോടതിയില്‍ ഹാജരാകാതെ മുങ്ങിനടന്ന പ്രതി അറസ്റ്റില്‍-

തളിപ്പറമ്പ്: പൊതുസ്ഥലത്ത് മാലിന്യം തള്ളിയ സംഭവത്തില്‍ കേടതില്‍ ഹാജരാകാതെ മുങ്ങിനടന്ന പ്രതിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. 2018 ല്‍ ദേശീയപാതയോരത്ത് കുപ്പത്ത് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ പ്രതിയായ പെരുവാമ്പ ഓടമുട്ടിലെ മാണിയാട്ട് വീട്ടില്‍ മനോജിനെയാണ്(39) തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ ഇന്നലെ … Read More

മാതമംഗലം നീലിയാര്‍ ഭഗവതിക്ഷേത്രം കളിയാട്ടത്തിന് നാളെ തുടക്കമാവും

പരിയാരം: മാതമംഗലം നീലിയാര്‍ ഭഗവതി ക്ഷേത്രം കളിയാട്ടം നാളെ ആരംഭിക്കും. എട്ടിന് സമാപിക്കും. 4 ന് രാത്രി എട്ടിന് കളിയാട്ടം തുടങ്ങല്‍.  5 നും 6 നും രാത്രി നീലിയാര്‍ ഭഗവതി തോറ്റം, ഊര്‍പ്പഴശ്ശി, വേട്ടയ്‌ക്കൊരു മകന്‍ തെയ്യത്തിന്റെ തോറ്റം. അടയ്ക്കാ തൂണുകളുടെ … Read More

കാഴ്ച്ചക്കാരനല്ല, അഗ്നിരക്ഷാ ദൗത്യവുമായി നാടിന്റെ സ്വന്തം എം.എല്‍.എ-

പഴയങ്ങാടി: മാടായിപ്പാറയില്‍ തീപിടുത്തം നിയന്ത്രിക്കാന്‍ എം.എല്‍.എ നേരിട്ടിറങ്ങി. പാറക്കുളത്തിനോട് ചേര്‍ന്നുള്ള ക്ഷേത്ര ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ട ഗുരുസമാധി സ്ഥലത്താണ് ഇന്ന് (ബുധനാഴ്ച) പകല്‍ പന്ത്രണ്ടരക്ക് തീപ്പിടുത്തമുണ്ടായത്. കൊടുംചൂടിലും ഉഷ്ണക്കാറ്റിലും തീ ആളിപ്പടരുകയായിരുന്നു. നാട്ടുകാരും മറ്റും തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് വിവരമറിഞ്ഞ് സ്ഥലം എം.എല്‍.എ … Read More

സത്യസന്ധതയുടെ യഥാര്‍ത്ഥ അവകാശി എസ്.ഐ ടി.രഞ്ജിത്ത്

തളിപ്പറമ്പ്: ഇന്ന് രാവിലെ പുഷ്പഗിരിയില്‍ വെച്ച് വീണുകിട്ടിയ 50,000 രൂപ ഉടമക്ക് തിരിച്ചുകിട്ടിയ സംഭവത്തില്‍ യഥാര്‍ത്ഥ ചിത്രം പുറത്തുവന്നു. വളപട്ടണം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് സബ് ഇന്‍സ്‌പെക്ടര്‍ മാവിച്ചേരി സ്വദേശിയായ ടി.രഞ്ജിത്തിനാണ് പണം വീണുകിട്ടിയത്. രാവിലെ സ്റ്റേഷനിലേക്ക് പോകേണ്ട തിരക്കിനിടയില്‍ പണം … Read More