കുറുമാത്തൂര്‍ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു; അതിരിയാട് യൂണിറ്റ് ജേതാക്കള്‍

കുറുമാത്തൂര്‍: എസ് എസ് എഫ് മുപ്പത്തിരണ്ടാമത് കുറുമാത്തൂര്‍ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു. ശനിയാഴ്ച്ച വൈകുന്നേരം സലീം മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ് എസ് എഫ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി മിദ്‌ലാജ് സഖാഫി സന്ദേശ പ്രഭാഷണം നടത്തി. രണ്ട് ദിവസങ്ങളിലായി അതിരിയാട് നടന്ന … Read More

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ സ്ത്രീ പോലീസ് പിടിയില്‍.

ചന്തേര: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ സ്ത്രീ പോലീസ് പിടിയില്‍. വലിയപറമ്പ് മാവിലാകടപ്പുറം ഒരിയാറയിലെ അഞ്ജലി നിവാസില്‍ നാരായണിയുടെ മകള്‍ എം.ഗീതാഞ്ജലിയെയാണ് (40) ചന്തേര ഇന്‍സ്‌പെക്ടര്‍ കെ.പ്രശാന്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്ന് ഉച്ചക്ക് ശേഷം രണ്ടിന് മാവിലാകടപ്പുറം ഗവ.എല്‍.പി സ്‌ക്കൂളിന് … Read More

സി.പി.മുഹമ്മദ്കുഞ്ഞി അനുസ്മരണം സംഘടിപ്പിച്ചു.

തളിപ്പറമ്പ്: സബര്‍മതി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവപ്രവര്‍ത്തകനും സബര്‍മതി പബ്ലിക് ലൈബ്രറി പ്രവര്‍ത്തക സമിതി അംഗവുമായിരുന്ന സി.പി.മുഹമ്മദ്കുഞ്ഞിയുടെ അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി സെക്രട്ടറി പയ്യരട്ട നാരായണന്‍ അധ്യക്ഷത വഹിച്ചു. സബര്‍മതി പ്രസിഡന്റും  ഡി.സി.സി ജന.സെക്രട്ടറിയുമായ ഇ.ടി.രാജീവന്‍ അനുസ്മരണ … Read More

തോമാപുരം പള്ളിയുടെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണം കവര്‍ച്ച ചെയ്തു-

ചിറ്റാരിക്കാല്‍: നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണം കവര്‍ച്ച ചെയ്ത മോഷ്ടാവിന്റെ പേരില്‍ പോലീസ് കേസെടുത്തു. പള്ളിക്കുന്ന് സ്വദേശി രാജേഷിന്റെ പേരിലാണ് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തത്. തോമാപുരം സെന്റ് തോമസ് ഫൊറോന പള്ളിയുടെ നേര്‍ച്ചപ്പെട്ടിയാണ് കുത്തിത്തുറന്നത്. പള്ളിയുടെ മുന്‍വശം റോഡരികിലായി സ്ഥാപിച്ചതായിരുന്നു നേര്‍ച്ചപ്പെട്ടി. 6000 … Read More

കൂടുതല്‍ സ്വര്‍ണ്ണവും പണവും വേണം-യുവതിയെ പീഡിപ്പിച്ച ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്.

പരിയാരം: കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ പരിയാരം പോലീസ് കേസെടുത്തു. കടന്നപ്പള്ളി ചെറുവിച്ചേരിയിലെ മനോഹരന്റെ മകള്‍ കളരിക്കല്‍ വീട്ടില്‍ കെ.ശ്രുതിയുടെ(30)പരാതിയിലാണ് കേസ്. ഭര്‍ത്താവ് കാസര്‍ഗോഡ് പിലിക്കോട്ടെ കൊത്തോളിയില്‍ വടക്കേവീട്ടില്‍ വിപിന്‍ലാല്‍(34)അച്ഛന്‍ പത്മനാഭന്‍, അമ്മ … Read More

സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സമ്മേളനത്തിന് ആവേശോജ്വല തുടക്കം-നാളെ (തിങ്കള്‍)സമാപിക്കും.

തളിപ്പറമ്പ്: സി.പി.ഐ ഇരുപത്തിയഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള തളിപ്പറമ്പ് മണ്ഡലം സമ്മേളനത്തിന് ഉജ്വല തുടക്കം. ചിറവക്കില്‍ പ്രത്യേകം സജമാക്കിയ എ.ആര്‍.സി.മാസ്റ്റര്‍ നഗറില്‍ ആവേശം അലതല്ലിയ അന്തരീക്ഷത്തില്‍ മുതിര്‍ന്ന അംഗം ഒറക്കന്‍ കുഞ്ഞമ്പു പതാക ഉയര്‍ത്തിയതോടെയാണ് ദ്വിദിന സമ്മേളനത്തിന് ആരംഭം കുറിച്ചത്. സി.ലക്ഷ്മണന്‍, … Read More

തളിപ്പറമ്പ് മദ്‌റസതുത്തൗഹീദ് ഇരുപതാം വാര്‍ഷികം-സര്‍ഗ്ഗമേള സംഘടിപ്പിച്ചു

തളിപ്പറമ്പ്: ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന മദ്‌റസതുത്തൗഹീദ് ഇരുപതാം വാര്‍ഷികാത്തൊടനുബന്ധിച്ച് മദ്‌റസാ സര്‍ഗ്ഗമേള സംഘടിപ്പിച്ചു. തളിപറമ്പ് നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ.സൈനുല്‍ ആബിദ് അധ്യക്ഷത വഹിച്ചു. … Read More

പയ്യന്നൂര്‍തെരു മൈത്രി ക്ലബ്ബ് 30-ാം വാര്‍ഷികം 19 ന്.

പയ്യന്നൂര്‍: പയ്യന്നൂര്‍ തെരു മൈത്രി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മുപ്പതാം വാര്‍ഷികാഘോഷവും കണ്ണന്‍ ഗുരുക്കള്‍ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും 19 ന് പയ്യന്നൂര്‍തെരുവില്‍ വെച്ച് നടക്കും. കേരള ഫോക്‌ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ വൈകുന്നേരം 6 30-ന് തെരു … Read More

കൊല്ലുമെന്ന് ഭീഷണി- ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്.

തളിപ്പറമ്പ്: വിവാഹസമയത്ത് ലഭിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി തിരിച്ചുകൊടുക്കാതെ ശാരീരിക-മാനസിക പീഡനങ്ങള്‍ക്കിരയാക്കിയ ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ കേസെടുത്തു. തലവില്‍ അടിയപ്രത്ത് വീട്ടില്‍ എ.പി.ഷാജിയുടെ(49)പേരിലാണ് ഭാര്യ സുഷമയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 2006 ഏപ്രില്‍ 19 ന് വിവാഹിതരായി ഭര്‍തൃവീട്ടിലും നാടുകാണിയിലെ വാടകവീട്ടിലും … Read More

ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

പരിയാരം:പാണപ്പുഴയില്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയില്‍. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കരഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര്‍ പുഹാന്‍ (46)നെയാണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസില്‍ ഏല്‍പിച്ചത്.