കഞ്ചാവുമായി രണ്ട് യുവാക്കള്‍ കുടിയാന്‍മല പോലീസിന്റെ പിടിയിലായി.

നടുവില്‍: കഞ്ചാവുമായി രണ്ട് യുവാക്കള്‍ കുടിയാന്‍മല പോലീസിന്റെ പിടിയിലായി. മണ്ടളം നടുപുരയില്‍ വീട്ടില്‍ ബിജുവിന്റെ മകന്‍ രാഹുല്‍ ബിജു(24), നടുവില്‍ ആശുപത്രിക്ക് സമീപം വയലിനകത്ത് വീട്ടില്‍ അസീസിന്റെ മകന്‍ വി.എ.മിഥിലാജ്(25) എന്നിവരെയാണ് കുടിയാന്‍മല ഇന്‍സപെക്ടര്‍ എം.എന്‍.ബിജോയി ഇന്നലെ പട്രോളിങ്ങിനിടയില്‍ പിടികൂടിയത്.

സ്വകാര്യബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം, മുന്നുപേര്‍ക്കെതിരെ കേസ്.

മയ്യില്‍: സ്വകാര്യബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം, മുന്നുപേര്‍ക്കെതിരെ കേസ്. കെ.എല്‍-13 യു 3265 ഡ്രൈവര്‍ പുല്ലൂപ്പി കെ.എ.മന്‍സിലില്‍ കെ.പി.ജസീറിനാണ്(30) പരിക്കേറ്റത്. ഇയാളെ കണ്ണൂലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 8.45 ന് പുല്ലൂപ്പിക്കടവ് പാര്‍ക്കിന് സമീപം ബസ് തിരിക്കവെ റോഡില്‍ പാര്‍ക്ക് … Read More

വെള്ളൂര്‍ പുത്തന്‍കുടി തറവാട് കളിയാട്ടം മെയ്-17.18 തീയതികളില്‍-25 വര്‍ഷങ്ങള്‍ക്ക് ശേഷം

പയ്യന്നൂര്‍: കാല്‍നൂറ്റാണ്ടിന് ശേഷം വെള്ളൂര്‍ പുതിയതെരു പുത്തന്‍കുടി തറവാട് കളിയാട്ട മഹോല്‍സവം മെയ് 17, 18 തിയ്യതികളില്‍ നടക്കും. 17 ന് ശനിയാഴ്ച രാവിലെ 8.30 ന് സ്ഥലശുദ്ധിയും ഗണപതി ഹോമവും നടക്കും. വൈകീട്ട് കാല്‍ നൂറ്റാണ്ടിനു ശേഷം കൊണ്ടാടുന്ന കളിയാട്ട … Read More

പയ്യന്നൂര്‍ താലൂക്ക് ആശുപത്രി 106-ാം വാര്‍ഷികാഘോഷം

പയ്യന്നൂര്‍: പയ്യന്നൂര്‍ താലൂക്ക് ആശുപത്രി സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആശുപത്രിയുടെ 106-ാം വാര്‍ഷികം സൗഖ്യസ്പര്‍ശം-2025 ഉദ്ഘാടനം ടി.ഐ.മധുസൂതനന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.പി.എം ജ്യോതി അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ-സാന്ത്വന പരിചരണ രംഗങ്ങളിലെ ഇടപെടലുകള്‍ക്കുള്ള 2025 ലെ കെ.വി.ആര്‍ ഫൗണ്ടേഷന്‍ പുരസ്‌കാര … Read More

ഇസ്രായേല്‍ വിസ തട്ടിപ്പ്-ഏരുവേശി സ്വദേശിയുടെ 3,70,700 രൂപ നഷ്ടപ്പെട്ടു.

ഏരുവേശ്ശി: ഇസ്രായേലിലേക്ക് ജോബ് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 3,70,700 രൂപ തട്ടിയെടുത്തതായി പരാതി, തിരുവനന്തപുരം സ്വദേശിക്കെതിരെ കേസ്. തിരുവനന്തപുരം സെന്റ് ആന്‍ഡ്രൂസ് ലിറ്റില്‍ഫ്‌ളവര്‍ വീട്ടില്‍ ജോണ്‍സണ്‍ സ്റ്റീഫന്റെ പേരിലാണ് കേസ്. ഏരുവേശി വളയംകുണ്ടിലെ നെല്ലിക്കാത്തടത്തില്‍ ബിനു ജോസഫിന്റെ(46)പരാതിയിലാണ് കേസ്. 2023 … Read More

വാസുദേവപുരം ശ്രീകൃഷ്ണക്ഷേത്രം ശ്രീകോവില്‍ പുനര്‍നിര്‍മ്മാണത്തിന് കുറ്റിയടിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് ടി.ടി.കെ ദേവസ്വത്തില്‍ പെട്ട ശ്രീ രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ വാസുദേവപുരം ശ്രീകൃഷ്ണക്ഷേത്ര നവീകരണത്തിന്റെ ഭാഗമായി ശ്രീകോവില്‍ പുനര്‍നിര്‍മ്മാണത്തിനുള്ള കുറ്റിയടിക്കല്‍ വെള്ളിയാഴ്ച (കൊല്ലവര്‍ഷം1200 മേടം 26) രാവിലത്തെ ശുഭമുഹുര്‍ത്തത്തില്‍ സുരേന്ദ്രന്‍ വിശ്വകര്‍മ്മന്റെ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര ആചാരവിധി പ്രകാരം നിര്‍വഹിച്ചു. ടി.ടി.കെ … Read More

ടി.വി ചന്ദ്രമതി ടീച്ചര്‍ മെമ്മോറിയല്‍ കുട്ടികളുടെ വായനവീട്ടില്‍ പഞ്ചദിന അവധിക്യാമ്പ്

തൃച്ചംബരം: ടി.വി ചന്ദ്രമതി ടീച്ചര്‍ മെമ്മോറിയല്‍ കുട്ടികളുടെ വായനവീട്ടില്‍ പഞ്ചദിന അവധിക്യാമ്പ് നടന്നു. മെയ്-3 ന് ആരംഭിച്ച ക്യാമ്പ് ഏഴിന് സമാപിച്ചു. സയന്‍സ് ഡെമോണ്‍സ്‌ട്രേഷന്‍, മാത്തമാറ്റിക്‌സ്, ലിറ്ററേച്ചര്‍ ഡേ, ആര്‍ട് ആന്റ് ക്രാഫ്റ്റ് ഡേ, കള്‍ച്ചറല്‍ ഡേ എന്നിങ്ങനെയായിരുന്നു ക്യാമ്പില്‍ പരിപാടി … Read More

വെള്ളം സര്‍വ്വത്ര-കുടിക്കാന്‍ തരില്ല-പൂമംഗലം മഴൂരുകാര്‍ക്ക്-

പൂമംഗലം: വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥകാരണം വെള്ളമില്ലാതെ കുറുമാത്തൂര്‍ പഞ്ചായത്തിലെ രണ്ടു പ്രദേശങ്ങള്‍-മഴൂര്‍-പൂമംഗലം പ്രദേശത്താണ് വാട്ടര്‍ അതോറിറ്റി ശുദ്ധജല വിതരണം മാസങ്ങളായി മുടങ്ങിയിരിക്കുന്നത്. റോഡ്പണിയുടെ പേരില്‍ മഴൂര്‍, പള്ളിവയല്‍, പൂമംഗലം ഭാഗങ്ങളില്‍ വെളളം വിതരണം നിലച്ചിട്ട് ആഴ്ചകളായിട്ടും ഇതേവരെ പുനസ്ഥാപിച്ചിട്ടില്ല. കിണറുകളിലെ വെള്ളം … Read More

ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് നെരുവമ്പ്രം സെന്റ് ഫ്രാന്‍സിസ് അസ്സീസി ഇടവകയുടെ അനുസ്മരണബലി.

നെരുവമ്പ്രം: കാലം ചെയ്ത ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കായി നെരുവമ്പ്രം സെന്റ് ഫ്രാന്‍സീസ് അസ്സീസി ഇടവക ദേവാലയ യിന്റെ നേതൃത്വത്തില്‍ അനുസ്മരണ ബലിയും, അനുസ്മരണ റാലിയും, പുഷ്പാര്‍ച്ചനയും നടത്തി. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പരിപാടിക്ക് ഇടവക വികാരി ഫാ മാത്യൂ … Read More

കഞ്ചാവ് സിഗിരറ്റ് വലിച്ച അഞ്ചുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: സുഹൃത്തിന്റെ ബന്ധുവിന്റെ വിവാഹത്തിന് എത്തിയ സംഘത്തിലെ അഞ്ചുപേര്‍ക്കെതിരെ കഞ്ചാവ് സിരിരറ്റ് വലിച്ചതിന് കേസ്. പത്തനംതിട്ട റാന്നി സെന്റ് തേമസ് കോളേജിന് സമീപത്തെ കണ്ടിയന്റകത്ത് വീട്ടില്‍ ജോയല്‍ ജോജന്‍(22), കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ നോര്‍ത്തില്‍ അഞ്ചുമനക്കല്‍ വീട്ടില്‍ ഫൈസല്‍ എ.നിസാം(23), റാന്നി … Read More