വാക്കുകള്‍ വിനയായി കെ.സി.വിജയന്‍ ഡി.സി.സി ജന.സെക്രട്ടെറി സ്ഥാനം രാജിവെച്ചു.

തളിപ്പറമ്പ്: ഡി.സി.സി ജന.സെക്രട്ടെറി കെ.സി.വിജയന്‍ സ്ഥാനം രാജിവെച്ചു. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനെക്കുറിച്ച് ശ്രീകണ്ഠാപുരം ലീഡേഴ്‌സ് ഗ്രൂപ്പില്‍ നടത്തിയ രൂക്ഷമായ വിമര്‍ശനം വിവാദമായതിനെ തുടര്‍ന്നാണ് രാജി. 57 വര്‍ഷമായി കോണ്‍ഗ്‌സില്‍ പ്രവര്‍ത്തിച്ചുവരുന്ന തനിക്ക് കണ്ണൂര്‍ ജില്ലയില്‍ … Read More

നരാധമന് 77 വര്‍ഷം കഠിനതടവും 2.5 ലക്ഷം പിഴയും ശിക്ഷ

തളിപ്പറമ്പ്: എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത പ്രതിക്ക് 77 വര്‍ഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ. നുച്ചിയാട് മണിപ്പാറ മല്ലിശ്ശേരിവീട്ടില്‍ പത്മനാഭനയൊണ്(54)തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2021 ആഗസ്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 2022 ലെ … Read More

പൊളിച്ചു നീക്കാന്‍ നോട്ടീസ് നല്‍കിയ അപകടകെട്ടിടത്തിന് അറ്റകുറ്റപ്പണി-ഒത്താശ നല്‍കുന്നത് നഗരസഭയിലെ രാഷ്ട്രീയ ഉന്നതന്‍

.തളിപ്പറമ്പ്: നഗരസഭ പൊളിച്ചു നീക്കാന്‍ നോട്ടീസ് നല്‍കിയ അപകടകെട്ടിടം അറ്റകുറ്റപ്പണി നടത്തി നിലനിര്‍ത്താന്‍ നീക്കം. തളിപ്പറമ്പ് ദേശീയ പാതയോരത്തെ നാലു നില കെട്ടിടം നിലനിര്‍ത്താനാണ് ഗൂഡനീക്കം നടത്തുന്നത്. ഇതിന്റെ ഭാഗമായി അറ്റകുറ്റപ്പണിക്ക് ശ്രമം തുടങ്ങിക്കഴിഞ്ഞു. ഏത് സമയത്തും ഇടിഞ്ഞു വീഴാന്‍ സാധ്യതയുള്ളതിനാലാണ് … Read More

എം.ഡി.എം.എക്കാരി ഫര്‍സാന തളിപ്പറമ്പില്‍ പോലീസ് പിടിയില്‍

തളിപ്പറമ്പ്: എം.ഡി.എം.എയുമായി മംഗളൂരു സ്വദേശിയായ യുവതി പിടിയില്‍. മംഗളൂരു പഞ്ചിമൊഗറു ഉറുണ്ടാഡി ഗുഡ്ഡെ 9/17 എ യില്‍ താമസക്കാരിയും അഹമ്മദ് മന്‍സൂറിന്റെ ഭാര്യയുമായ ഫര്‍സാന(32)നെയാണ് തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശന്‍, ജൂനിയര്‍ എസ്.ഐ വി.രേഖ, എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. … Read More

ജയില്‍ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ പോലീസ് പിടികൂടി.

കണ്ണൂര്‍: ജയില്‍ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ പോലീസ് പിടികൂടി. തളാപ്പിലെ ഒരു ആളൊഴിഞ്ഞ വീടിന് സമീപം കുറ്റിക്കാട്ടില്‍ഒളിച്ച ഗോവിന്ദച്ചാമി പോലീസിനെ കണ്ട് കിണറില്‍ ചാടുകയായിരുന്നു. കിണറില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.

പോക്‌സോ കേസില്‍ ഒന്നാംപ്രതിക്ക് തടവും പിഴയും, അച്ഛനും അമ്മയും ഉള്‍പ്പെടെ മൂന്നു പ്രതികളെ വെറുതെവിട്ടു.

തളിപ്പറമ്പ്: പോക്‌സോ കേസില്‍ ഒന്നാംപ്രതിക്ക് അഞ്ച് വര്‍ഷവും ഒരു മാസവും കഠിനതടവും 21,000 പിഴയും ശിക്ഷ. മൂന്ന് കൂട്ടുപ്രതികളെ വെറുതെവിട്ടു. ഉളിക്കല്‍ വട്യാംതോടിലെ തെരുവപ്പുഴ വീട്ടില്‍ സോണി ജേക്കബ്ബിനെയാണ്(41) തളിപ്പറമ്പ്അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. രണ്ടാംപ്രതിയും സോണിയുടെ പിതാവുമായ … Read More

കണ്ണൂര്‍ നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട- 6.020 കിലോഗ്രാം കഞ്ചാവ് സഹിതം യുവാവ് അറസ്റ്റില്‍.

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ യു.അക്ഷയ് തളാപ്പ് ഇരട്ടക്കണ്ണന്‍ പാലം ഭാഗത്ത് നടത്തിയ റെയ്ഡില്‍ ബീഹാറില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തുന്ന തേപ്പ് തൊഴിലാളിയും … Read More

തൃച്ചംബരത്ത് തേവലക്കര ആവര്‍ത്തിക്കുമോ എന്ന ഭീതിയില്‍ നാട്ടുകാര്‍

തളിപ്പറമ്പ്:  തൃച്ചംബരംറോഡില്‍ തേവലക്കര സംഭവം ആവര്‍ത്തിക്കുമോ എന്ന ഭയത്തില്‍ നാട്ടുകാര്‍. ഇവിടെ തൃച്ചംബരം ക്ഷേത്രത്തിലേക്കുള്ള റോഡില്‍ കെ.എസ്.ഇ.ബിയുടെ പോസ്റ്റ് ചെരിഞ്ഞുനില്‍ക്കുകയാണ്. ജീവന്‍ പ്രകാശ് ഓഡിറ്റോറിയത്തിന് തൊട്ടടുത്ത പൂജാ സ്റ്റോറിന് മുകളില്‍ ആല്‍മരക്കൊമ്പ് പടര്‍ന്നു നില്‍ക്കുന്ന മരത്തിന് സമീപം തന്നെയാണ് വൈദ്യുതിലൈന്‍ കടന്നുപോകുന്നത്. … Read More

സുള്ള്യ സ്വദേശി കണ്ണൂരില്‍ കുളത്തില്‍ മുങ്ങിമരിച്ചു

.കണ്ണൂര്‍: കര്‍ണ്ണാടക സുള്ള്യ സ്വദേശിയായ യുവാവ് കണ്ണൂര്‍ പള്ളിക്കുന്നില്‍ കുളിച്ചുകൊണ്ടരിക്കെ മുങ്ങി മരിച്ചു. ദക്ഷിണ കാനറ സുള്ള മാടപ്പാറ ബാലികല വീട്ടില്‍ ബി.എന്‍.ആസ്തിക് രാഘവ്(19)നെയാണ് ഇന്ന് ഉച്ചക്ക് 1.30 ന് പള്ളിക്കുന്ന് തയ്യിലെ കുളത്തില്‍ സബപാഠികളുമായി കുളിച്ചുകൊണ്ടിരിക്കെ മുങ്ങിമരിച്ചത്.

കുഞ്ഞുമായി പുഴയില്‍ ചാടിയ റീമയുടെ മൃതദേഹം കിട്ടി, ഭര്‍തൃമാതാവ് പ്രേമയുടെ പീഡനമെന്ന് ബന്ധുക്കള്‍

പഴയങ്ങാടി: മുന്നുവയസുള്ള കുഞ്ഞുമായി ചെമ്പല്ലിക്കുണ്ട് പുഴയില്‍ ചാടിയ അമ്മയുടെ മൃതദേഹം കണ്ടെത്തി. വയലപ്ര ആര്‍.എം.നിവാസില്‍ എം.വി.റീമ (25) മൃതദേഹമാണ് കണ്ടെത്തിയത്. മകന്‍ അമല്‍രാജിനെയും എടുത്ത് റീമ പുഴയിലേക്ക് ചാടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെയാണ് സംഭവമുണ്ടായത്. സ്‌കൂട്ടറില്‍ കുഞ്ഞുമായി വന്ന് പുഴയിലേക്ക് … Read More