നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകന്‍ ഉള്‍പ്പടെ നാല് വിദ്യാര്‍ത്ഥികളെ സമൂഹവിരുദ്ധര്‍ മര്‍ദ്ദിച്ച് പരിക്കേൽപ്പിച്ചു

തളിപ്പറമ്പ്: നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകന്‍ യദുശാന്ത് ഉള്‍പ്പെടെ നാലു വിദ്യാര്‍ത്ഥികളെ സമൂഹവിരുദ്ധര്‍ ഹെല്‍മെറ്റ് ഉപയോഗിച്ച് മര്‍ദ്ദിച്ചതായി പരാതി. ഋഷഭ്, വിവേക്, അര്‍ജുന്‍ എന്നിവരെയാണ് മര്‍ദ്ദിച്ചത്. പരിക്കേറ്റ ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. തളിപ്പറമ്പ് … Read More

നിധീഷ്ബാബുവിന്റെ കൊലപാതകം പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന.

പയ്യാവൂര്‍: കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. ഇന്ന് ഉച്ചക്ക് 12.നാണ് അജ്ഞാതസംഘം കാഞ്ഞിരക്കൊല്ലി ആമിനപ്പാലത്തെ വീട്ടിലെത്തി മഠത്തേടത്ത് വീട്ടില്‍ നിധീഷ്ബാബുവിനെ(38) വെട്ടിക്കൊലപ്പെടുത്തിയത്. തടസം പിടിക്കാനെത്തിയ ഭാര്യ ശ്രുതിയുടെ(28)കൈയില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇവര്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ … Read More

പയ്യാവൂരില്‍ അരുംകൊല ദമ്പതികള്‍ക്ക് വെട്ടേറ്റു- ഭര്‍ത്താവ് മരിച്ചു- ഭാര്യക്ക് ഗുരുതരം

പയ്യാവൂര്‍: കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം ദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഭര്‍ത്താവ് തല്‍ക്ഷണം മരിച്ചു. ഭാര്യക്ക് ഗുരുതരം. കാഞ്ഞിരക്കൊല്ലി മഠത്തേടത്ത് വീട്ടില്‍ ബാബുവിന്റെ മകന്‍ നിധീഷ്(31), ഭാര്യ ശ്രുതി(28)എന്നിവരെയാണ് വെട്ടിയത്. ശ്രുതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് 12.45 നാണ് സംഭവം. നിധീഷിന്റെ … Read More

കാണാതായ മൂന്ന് വയസുകാരി കല്യാണിയുടെ മൃത?ദേഹം ചാലക്കുടി പുഴയില്‍ നിന്നു കണ്ടെത്തി

കൊച്ചി: തിരുവാങ്കുളത്തു നിന്നു കാണാതായ മൂന്ന് വയസുകാരി കല്യാണിയുടെ മൃത?ദേഹം ചാലക്കുടി പുഴയില്‍ നിന്നു കണ്ടെത്തി. മറ്റക്കുഴി കിഴിപ്പള്ളിയില്‍ സുഭാഷിന്റെ മകളാണ് മരിച്ചത്. എട്ടര മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ആറം?ഗ സ്‌കൂബ ടീമാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി … Read More

മദ്ധ്യവയസ്‌ക്കനെ മരത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി.

മയ്യില്‍: മദ്ധ്യവയസ്‌ക്കനെ മരത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി. കാനാട് സ്വദേശികളായ കൃഷ്ണന്റെയും നാരായണിയുടെയും മകന്‍ കുറ്റിയാട്ടൂര്‍ കുറുവോട്ടുമൂലയിലെ വി.സുജേഷന്‍ (48) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം  അഞ്ചോടെയായിരുന്നു സംഭവം. മരത്തിലും ഏണിയിലുമായി കുടുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ട സുജേഷനെ ഉടന്‍ തന്നെ … Read More

തീരാദു:ഖമായി മകളുടെ അകാലമരണം പിതാവ് തൂങ്ങിമരിച്ചു.

മൊറാഴ: മകളുടെ അപകടമരണത്തിലും അമ്മയുടെ അസുഖത്തിലും മനംനൊന്ത് യുവാവ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു. മൊറാഴ മുതുവാനിയിലെ എ.ജെ.ഭവന്‍ ഹൗസില്‍ ആന്‍സണ്‍ ജോസ്(32)ആണ് മരിച്ചത്. ജോസ്-ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: സൂര്യ. ഇന്ന് ഉച്ചക്ക് ഒന്നോടെയാണ് ബെഡ്‌റൂമിലെ ഫാനില്‍ ബെഡ്ഷീറ്റ് ഉപയോഗിച്ച് തൂങ്ങിമരിച്ച … Read More

നാലരകിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍.

തളിപ്പറമ്പ്: നാലരകിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. പൂമംഗലത്ത് വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കിംഗ് നായക്കാണ്(23)പോലീസിന്റെ പിടിയിലായത്. ഇന്ന് വൈകുന്നേരം ചവനപ്പുഴ പുതിയകണ്ടത്ത് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ വാഹനപരിശോധനക്കിടയിലാണ് പള്‍സര്‍ ബൈക്കിലെത്തിയ ഇയാള്‍ കുടുങ്ങിയത്. ഷോള്‍ഡര്‍ ബേഗില്‍ … Read More

സി.പി.എം അക്രമം തുടരുന്നു പരിയാരം ഇന്ദിരാഭവന്‍ കൊടിമരവും ജനല്‍ചില്ലുകളും തകര്‍ത്തു.

പരിയാരം: കടന്നപ്പള്ളി പുത്തൂര്‍ക്കുന്നില്‍ കോണ്‍ഗ്രസ് ഓഫീസായ ഇന്ദിരാഭവന് നേരെ അക്രമം, കൊടിമരവും ജനല്‍ച്ചില്ലുകളും ഒരു സംഘം അടിച്ചുതകര്‍ത്തു. ഇന്ന് രാവിലെയാണ് അക്രമം നടന്നത് പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടത്. മതില്‍കെട്ടിനകത്ത് കയറിയാണ് ഓഫീസിന് മുന്നിലെ കൊടിമരവും ജനല്‍ചില്ലുകളും തകര്‍ത്തത്. നേരത്തെയും ഈ ഓഫീസിനെതിരെ … Read More

മലപ്പട്ടം തളിപ്പറമ്പിലേക്ക് കോണ്‍ഗ്രസ് നേതാവ് എസ്.ഇര്‍ഷാദിന്റെ വീടിന് നേരെ സി.പി.എം ആക്രമം-കാറും സ്‌ക്കൂട്ടറും ജനല്‍ചില്ലുകളും തകര്‍ത്തു.

തളിപ്പറമ്പ്: മലപ്പട്ടത്തെ കോണ്‍ഗ്രസ്-സി,പി.എം സംഘര്‍ഷം തളിപ്പറമ്പിലേക്ക് പടരുന്നു. കോണ്‍ഗ്രസ് നേതാവ് എസ്.ഇര്‍ഷാദിന്റെ വീടിന് നേരെ അക്രമം, കാറും സ്‌ക്കൂട്ടറും വീടിന്റെ അഞ്ച് ജനല്‍ ചില്ലുകളും അക്രമിസംഘം അടിച്ച് തകര്‍ത്തു. ഇന്നലെ രാത്രി 11.40 നായിരുന്നു സംഭവം. കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം വൈസ് … Read More

മലപ്പുറം കാളികാവില്‍ യുവാവിനെ പുലി കടിച്ചുകൊന്നു.

മലപ്പുറം: മലപ്പുറം കാളികാവില്‍ യുവാവിനെ പുലി കടിച്ചുകൊന്നു. ടാപ്പിങ്ങിനിടെ ഉള്‍ക്കാട്ടിലേക്ക് കടിച്ചുകൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ടാപ്പിങ് തൊഴിലാളിയായ ഗഫൂറാണ് മരിച്ചത്. പുലര്‍ച്ചെയാണ് ടാപ്പിങ് തൊഴിലാളികള്‍ക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായത്. ഗഫൂറിന്റെ കഴുത്തില്‍ കടിച്ച് പുലി ഉള്‍ക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. … Read More