ഡോ.സൈറു ഫിലിപ്പ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍.

പരിയാരം: വിവാദങ്ങള്‍ക്കിടയില്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പുതിയ പ്രിന്‍സിപ്പലിനെ നിയമിച്ചുകൊണ്ട് ഗവ.ഉത്തരവിട്ടു. കോട്ടയം ഗവ.മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസറായ ഡോ.സൈറു ഫിലിപ്പിനെയാണ് പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് റഗുലര്‍ സ്ഥാനകയറ്റം നല്‍കി പരിയാരത്ത് നിയമിച്ചിരിക്കുന്നത്. ഇവര്‍ 28 ന് ചുമതയയേല്‍ക്കും. … Read More

നവീന്‍ബാബുവിനെ ആക്ഷേപിക്കുന്ന പ്രസംഗദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത് ദിവ്യതന്നെ.

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിനെ ആക്ഷേപിക്കുന്ന പ്രസംഗ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പി പി ദിവ്യ തന്നെയെന്ന് റവന്യൂ വകുപ്പിന്റെ അന്വേഷണത്തിലെ കണ്ടെത്തല്‍. യാത്രയയപ്പ് ചടങ്ങിലെ പരിപാടി കണ്ണൂരിലെ ഒരു പ്രാദേശിക ചാനല്‍ മാത്രമാണ് റെക്കോര്‍ഡ് ചെയ്തത്. ചടങ്ങില്‍ ദിവ്യയുടെ പ്രസംഗം ചാനല്‍ … Read More

കണ്ടോളൂ കേട്ടോളൂ-പക്ഷെ, ഒന്നും പറയരുത്-മകന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് അമ്മക്ക് ഭീഷണി.

പരിയാരം: സ്വകാര്യ കോളേജിന് വേണ്ടി കുന്നിടിക്കുന്നതിനെതിരെ മകന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിരോധത്തിന് അമ്മയെ സംഘം ചേര്‍ന്ന് വീട്ടില്‍കയറി ഭീഷണിപ്പെടുത്തിയതിന് സി.പി.എം പ്രാദേശികനേതാക്കള്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. മനോജ്, ആദര്‍ശ്, സജിത്ത് എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് ഏഴുപേര്‍ക്കും എതിരെയാണ് … Read More

പ്രമുഖ തന്ത്രിവര്യന്‍ കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട്(89) നിര്യാതനായി.

കണ്ണാടിപ്പറമ്പ്: പ്രമുഖ തന്ത്രിവര്യന്‍ കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട്(89) നിര്യാതനായി. കണ്ണാടിപ്പറമ്പ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, ചെറുതാഴം ഹനുമാരമ്പലം, കൊയിലാണ്ടി പൊയില്‍ കാവ്, മാവിലാകാവ്, പടുവിലാക്കാവ്, കാപ്പാട്ട് കാവ്, മുഴപ്പിലങ്ങാട് ഭഗവതി ക്ഷേത്രം, നെല്ലിയോട് ഭഗവതി ക്ഷേത്രം, ചേലേരി സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം, നണിയൂര്‍ ദുര്‍ഗ്ഗ … Read More

തനിച്ച് താമസിക്കുന്ന വയോധിക തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: തനിച്ച് താമസിക്കുന്ന വയോധിക തൂങ്ങിമരിച്ചു. ആന്തൂര്‍ തളിയില്‍ കടവത്ത് വളപ്പില്‍ ടി.പത്മിനിയാണ്(72)മരിച്ചത്. വീട്ടിലെ വര്‍ക്ക് ഏരിയയിലെ ഷീറ്റിന്റെ കമ്പിയിലാണ് ഇന്ന് ഉച്ചക്ക് 1.30 ന് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ കെട്ടറുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

റൊട്ടി ചുടുമ്പോള്‍ തുപ്പലോട് തുപ്പല്‍-ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍.

ലഖ്നൗ: റൊട്ടി ചുടുന്നതിനിടെ അതില്‍ തുപ്പിയ ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍. യുപിയിലെ ബാരാബങ്കിയിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരിച്ചതിന് പിന്നാലെയാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഹോട്ടല്‍ അടച്ചതായി പൊലീസ് അറിയിച്ചു. ഇര്‍ഷാദ് എന്നയാളാണ് … Read More

ആറ് ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയെടുത്ത് വഞ്ചന നടത്തിയതായി പരാതി.

തളിപ്പറമ്പ്; കോളേജ് നടത്തിപ്പുകാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് നാലംഗസംഘം രണ്ടുപേരുടെ അഡ്മിഷന്‍ കാണിച്ച് വിദ്യാഭ്യാസ ലോണെടുത്ത് വഞ്ചിച്ചതായി പരാതി. തളിപ്പറമ്പ് കാക്കാഞ്ചാലിലെ ആയിഷാസില്‍ ജംഷീന(42), ഏഴാം മൈലിലെ ഇക്കരക്കാട്ട് പുതിയ പുരയില്‍ എ.പി.ഇബ്രാഹിം(53) എന്നിവരാണ് തട്ടിപ്പിന് ഇരയായത്. ബംഗളൂരു സ്വദേശികളായ അമല്‍, ലിജോ ജേക്കബ്, … Read More

ദിവ്യയെ ഞാന്‍ ക്ഷണിച്ചില്ല, യോഗത്തിന് മുമ്പ് ദിവ്യയുടെ ഫോണ്‍വന്നു-കളക്ടര്‍ അരുണ്‍ കെ.വിജയന്‍.

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയെ താന്‍ ക്ഷണിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍. യോഗത്തിന് മുമ്പ് ദിവ്യയുടെ ഫോണ്‍ കോള്‍ തനിക്ക് വന്നിരുന്നു. അതെല്ലാം അന്വേഷണത്തിന്റെ ഭാഗമായി വിശദീകരിച്ചിട്ടുണ്ട്. എനിക്കറിയാവുന്നതെല്ലാം പറഞ്ഞിട്ടുണ്ട്. … Read More

മാധ്യമപ്രവര്‍ത്തകന്‍ ദേവരാജന്റെ ശവസംസ്‌ക്കാരം ഇന്ന് ഉച്ചക്ക് ശേഷം.

പഴയങ്ങാടി: ഇന്നലെ എരിപുരത്തെ വാടകമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ട പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ എരിപുരം ചെങ്ങല്‍ പഴയ ജെ.ടി.എസിന് സമീപത്തെ പി.എം.ദേവരാജന്റെ(49)മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം സംസ്‌ക്കരിക്കും. ഇന്നലെ വൈകുന്നേരമാണ് ദേവരാജനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച … Read More

പീഡനക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.

തൃശൂര്‍: പീഡനക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. രാത്രി ഏഴ് മണിയോടെ അറസ്റ്റ് ചെയ്തെങ്കിലും അറസ്റ്റ് വിവരം പൊലീസ് പുറത്തു വിട്ടില്ല. ആലുവ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് മുകേഷിനെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് … Read More