എല്ലാമേഖലയിലും ബാലസൗഹൃദഅന്തരീക്ഷം സൃഷ്ടിക്കണം: ബാലസംഘം

പിലാത്തറ: കുട്ടികള്‍ ഇടപെടുന്ന സര്‍വമേഖകളിലും ബാലസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കണമെന്ന് ബാലസംഘം കണ്ണൂര്‍ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. നവജാതശിശുക്കളെയടക്കം കൊന്നൊടുക്കുന്ന ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നും വയനാട് ഉരുള്‍പ്പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കുളപ്പുറം ഇഎംഎസ് വായനാശാല ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച്ച തുടങ്ങിയ സമ്മേളനം … Read More

സി.എച്ച്.സെന്റര്‍ കുടുംബസംഗമം ചൊവ്വാഴ്ച്ച തളിപ്പറമ്പില്‍

പരിയാരം: സി.എച്ച് മുഹമ്മദ്‌കോയ മെമ്മോറിയല്‍ ചാരിറ്റബില്‍ സൊസൈറ്റി(സി.എച്ച്,സെന്റര്‍)സംഘടിപ്പിക്കുന്ന ഫാമിലി മീറ്റ് ഒക്ടോബര്‍ എട്ടിന് ചെവ്വാഴ്ച്ച രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ ഏഴാംമൈല്‍ ഹജുമൂസ് ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടെറി പി.എം.എ.സലാം ഉദ്ഘാടനം ചെയ്യും. … Read More

റിട്ട.എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പരിയാരം: റിട്ട.എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പിലാത്തറ സി.എം.നഗറിലെ ഇടമന  രവീന്ദ്രനെയാണ്(72)താമസിക്കുന്ന വീടിന് പിറകിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഭാര്യ: പരേതയായ സീത. മക്കള്‍: സൂരജ് കിരണ്‍, സരിന്‍രാജ്.    

എം.ടിയുടെ വീട്ടിലെ മോഷണം: പാചകക്കാരിയും ബന്ധുവും അറസ്റ്റില്‍.

കോഴിക്കോട്: സാഹിത്യകാരന്‍ എം ടിയുടെ വീട്ടിലുണ്ടായ മോഷണത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. എം ടിയുടെ വീട്ടിലെ പാചകക്കാരിയായ ശാന്ത, ഇവരുടെ അകന്ന ബന്ധു പ്രകാശന്‍ എന്നിവരെയാണ് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചു വര്‍ഷമായി എംടിയുടെ വീട്ടിലെ പാചകക്കാരിയാണ് ശാന്ത. പല തവണയായി ശാന്ത … Read More

പ്രസാദ് മന്ത്രീ ഈ റോഡ് വഴി തന്നെ വരണേ-മന്ത്രിയെ തീയ്യന്നൂര്‍ വഴി എത്തിക്കാന്‍ നീക്കം.

തളിപ്പറമ്പ്: പ്രസാദ് മന്ത്രീ ഈ റോഡ് വഴി തന്നെ വരണേ-നാളെ പന്നിയൂര്‍ കൃഷി വിജ്ഞാനകേന്ദ്രത്തിലെ ബയോ കണ്‍ട്രോള്‍ ലബോറട്ടറി ഉദ്ഘാടനത്തിന് എത്തുന്ന സംസ്ഥാന കൃഷിമന്ത്രി പി.പ്രസാദ് 12 വര്‍ഷമായി പൊട്ടിത്തകര്‍ന്നുകിടക്കുന്ന റോഡ് കാണാതിരിക്കാന്‍ മന്ത്രിയുടെ വഴി തിരിച്ചുവിടുന്നു. രാവിലെ എട്ടിന് നടക്കുന്ന … Read More

സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങള്‍ കാടുമൂടി കിടക്കുന്നതിന് പരിഹാരം കാണാന്‍ ഗ്രാമപഞ്ചായത്തുകള്‍ മുന്‍കൈയെടുക്കണം ആര്‍.ഡി.ഒ.

നിര്‍ദ്ദേശം താലൂക്ക് വികസനസമിതി യോഗത്തില്‍ തളിപ്പറമ്പ്: സ്വകാര്യവ്യക്തിയുടെ സ്ഥലങ്ങള്‍ കാടുമൂടികിടക്കുന്നത് പൊതുജനങ്ങള്‍ക്ക് ശല്യമായി മാറുന്നത് തടയാന്‍ ഗ്രാമപഞ്ചായത്തുകള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് തളിപ്പറമ്പ് താലൂക്ക് വികസനസമിതിയോഗം ആവശ്യപ്പെട്ടു. നിടിയേങ്ങ വില്ലേജ് പരിധിയിലെ ഐച്ചേരിയില്‍ ഇത്തരത്തില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലം കാടുകയറികിടക്കുന്നതിനാല്‍ പന്നിശല്യം … Read More

യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തിലെ അഞ്ചു പേര്‍ റിമാന്‍ഡില്‍.

പഴയങ്ങാടി: സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിലെ അഞ്ചു പേര്‍ അറസറ്റില്‍. നാറാത്ത് ആലിങ്കീല്‍ സ്വദേശി പുറക്കണ്ടി വഴപ്പില്‍ പി.വി.മാജിദിനെയാണ്(36) മയ്യില്‍ സ്വദേശികളായ ഇ.വൈഷ്ണവ്(23), കെ.ശ്രീരാഗ്(26), കെ.വി.അബ്ദുസമദ്(30), കെ.റജുല്‍(32) പുതിയങ്ങാടി സ്വദേശി കെ.ഷാഹിദ്(32) എന്നിവരുടെ നേതൃത്വത്തില്‍ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. ഇവരെ പഴയങ്ങാടി എസ് … Read More

ചിത്രലേഖക്ക് ഇനി ഓട്ടോറിക്ഷ വേണ്ട. ഓട്ടോറിക്ഷ കത്തിച്ചതിനെ തുടര്‍ന്ന്‌സിപിഎമ്മുമായി പോരാടിയ കണ്ണൂരിലെ ചിത്രലേഖ (48) അന്തരിച്ചു.

കണ്ണൂര്‍: ഓട്ടോറിക്ഷ കത്തിച്ചതിനെ തുടര്‍ന്ന് സിപിഎമ്മുമായി പോരാടിയ കണ്ണൂരിലെ ചിത്രലേഖ (48) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് നാളുകളായി ചികിത്സയിലായിരുന്നു. 2004ല്‍ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. 2005ലും 2023ലും ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് തീയിട്ടിരുന്നു. നിത്യവൃത്തിക്ക് വേണ്ടി ആദ്യം പയ്യന്നൂര്‍ … Read More

സ്വര്‍ണം പൊട്ടിക്കല്‍ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി.

പഴയങ്ങാടി: ഗള്‍ഫില്‍ നിന്ന് സ്വര്‍ണ്ണം കൊണ്ടുവന്നുവെന്ന് കരുതി യുവാവിന അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മമര്‍ദ്ദിച്ചതായി പരാതി. നാറാത്ത് ആലിങ്കീലിലെ പുറക്കണ്ടി വളപ്പില്‍ പി.വി.മാജിദിനാണ്(30)മര്‍ദ്ദനമേറ്റത്. വൈഷ്ണവ്, സമദ്, എന്നിവരും കണ്ടാലറിയാവുന്ന മൂന്നുപേരുമാണ് ഇന്നലെ രാവില 8.30 ന് മഞ്ചപ്പാലം എന്ന സ്ഥലത്തുനിന്നും മാജിദിനെ … Read More

എം.ടിയുടെ വീട്ടില്‍ മോഷണം: 26 പവന്‍ നഷ്ടപ്പെട്ടു.

കോഴിക്കോട്: സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 26 പവന്‍ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം … Read More