പ്രസാദ് മന്ത്രീ ഈ റോഡ് വഴി തന്നെ വരണേ-മന്ത്രിയെ തീയ്യന്നൂര്‍ വഴി എത്തിക്കാന്‍ നീക്കം.

തളിപ്പറമ്പ്: പ്രസാദ് മന്ത്രീ ഈ റോഡ് വഴി തന്നെ വരണേ-നാളെ പന്നിയൂര്‍ കൃഷി വിജ്ഞാനകേന്ദ്രത്തിലെ ബയോ കണ്‍ട്രോള്‍ ലബോറട്ടറി ഉദ്ഘാടനത്തിന് എത്തുന്ന സംസ്ഥാന കൃഷിമന്ത്രി പി.പ്രസാദ് 12 വര്‍ഷമായി പൊട്ടിത്തകര്‍ന്നുകിടക്കുന്ന റോഡ് കാണാതിരിക്കാന്‍ മന്ത്രിയുടെ വഴി തിരിച്ചുവിടുന്നു.

രാവിലെ എട്ടിന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായി മന്ത്രി പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തിലെ കൃഷിവദ്ഞാന കേന്ദ്രം കാമ്പസിലെത്തുന്നത് തീയ്യന്നൂര്‍ വഴിയാണ്.

2012 ന് ശേഷം ടാര്‍ ചെയ്യാതെ കാല്‍ നടയാാത്രപോലും അസാധ്യമായ റോഡിലൂടെയാണ് 800 മീറ്ററോളം സഞ്ചരിച്ച് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെയെത്തുന്നത്.

വര്‍ഷം തോറും കാര്‍ഷിക സര്‍വകലാശാല ബജറ്റില്‍ റോഡ് നവീകരണത്തിനായി പണം വകയിരുത്താറുണ്ടെങ്കിലും നടത്താറില്ല.

ലോകപ്രശസ്തമായ കുരുമുള് ഗവേഷണ കേന്ദ്രത്തിലേക്കുള്ള റോഡിന്റെ ശോചനീയവസ്ഥ മന്ത്രി കാണാതിരിക്കാനാണ് തീയന്നൂര്‍ വഴി മന്ത്രിയെ ഇങ്ങോട്ട് കൊണ്ടു വരുന്നതെന്നാണ് ഒരു വിഭാഗം തൊഴിലാളികള്‍ പരാതിപ്പെടുന്നത്.

റോഡ് പ്രശ്‌നം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.