വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം: കെ.എസ്.റിയാസ്.

തളിപ്പറമ്പ്: തളിപ്പറമ്പിലെ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി വ്യാപാരി നേതാവ് കെ.എസ്.റിയാസ് വീണ്ടും തളിപ്പറമ്പ്താലൂക്ക് വികസന സമിതി യോഗത്തിലെത്തി.

പാര്‍ക്കിംഗ് പ്രശ്‌നത്തില്‍ പോലീസ് തുടരുന്ന സമീപനങ്ങളിലും കഴിഞ്ഞ ദിവസം നഗരസഭാ അധികൃതര്‍ സ്വീകരിച്ച അനധികൃത കയ്യേര്‌റം ഒഴിപ്പിക്കലില്‍ തുടര്‍ നടപടികളില്ലാത്തതും വികസനസമിതിയില്‍ സജീവ ചര്‍ച്ചയായി മാറി.

തളിപ്പറമ്പ് താലൂക്ക് വികസന സമിതിയയെ ചലനാത്മകമാക്കി മാറ്റുന്ന വിധത്തില്‍ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും പ്രശ്‌നങ്ങല്‍ സജീവമായി അവതരിപ്പിച്ചിരുന്ന വ്യാപാരി നേതാക്കള്‍ പ്രസ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകാത്തതിനെ തുടര്‍ന്ന് ഏതാനും മാസങ്ങളായി വികസനസമിതിയില്‍ സജീവമായിരുന്നില്ല.

ഇന്നലെ നടന്ന വികസനസമിതി യോഗത്തില്‍ പങ്കെടുത്ത പ്രസിഡന്റ് കെ.എസ്.റിയാസും ട്രഷറര്‍ ടി.ജയരാജനും തങ്ങളുടെ പ്രശ്‌നങ്ങള്‍ അതിന്റെ പ്രാധാന്യത്തോടെ തന്നെ അവതരിപ്പിച്ചു.

പ്രശ്‌നത്തില്‍ ഇടപെട്ട ആര്‍.ഡി.ഒയും തഹസില്‍ദാറും ഉള്‍പ്പെടെയുള്ളവര്‍ ഗൗരവത്തോടെ തന്നെ വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണുമെന്ന് സമിതിമുമ്പാകെ ഉറപ്പുനല്‍കിയിട്ടുണ്ട്.