ഒരു പിടി അരി–ഇന്നേക്ക് 51 വര്‍ഷം തികയുന്നു-

            ശ്രീ ശാരദാ ആര്‍ട്‌സിന്റെ ബാനറില്‍ ടി.മോഹന്‍ നിര്‍മ്മിച്ച് പി.ഭാസ്‌ക്കരന്‍ ഗാനരചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമയാണ് ഒരു പിടി അരി. ജോസഫ് ആനന്ദന്റെ കഥക്ക് തോപ്പില്‍ഭാസിയാണ് തിരക്കഥയും സംഭാണവും എഴുതിയത്. ക്യാമറ-കരുണാകരന്‍, എഡിറ്റിംഗ് കെ.ശങ്കുണ്ണി. 1974 ഫിബ്രവരി ഒന്നിന് ഇന്നേക്ക് … Read More

ഗംഭീര കാഴ്ച്ചാനുഭവമായി രേഖാചിത്രം

           ആക്ഷന്‍ ത്രില്ലറുകളും അന്വേഷണാത്മക ത്രില്ലറുകളുമാണ്  മലയാള സിനിമയില്‍ കൂടുതലായി വരുന്നത്. ബ്രഹ്മാണ്ഡ പാനിന്ത്യന്‍ സിനിമകളും മലയാളക്കരയെ വരിഞ്ഞുമുറുക്കുന്നു. അതിനിടെ ചെറുതുംവലുതമായ നിരവധി സിനിമകള്‍ വന്നുപോകുന്നു. ഇതില്‍ നല്ല സിനിമകള്‍ ഉണ്ടാകാമെങ്കിലും പലപ്പോഴും ചര്‍ച്ചപോലുമാകാതെ സിനികള്‍ കടന്നുപോകുന്നു. ഭരതന്‍, പത്മരാജന്‍, ഐ.വി.ശശി, … Read More

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 44 വര്‍ഷം തികയുന്നു.

        മലയാളസിനിമയുടെ ഗതി മാറ്റിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 44 വര്‍ഷം തികയുന്നു. ഈ സിനിമയില്‍ നരേന്ദ്രന്‍ എന്ന വില്ലനെ അവതരിപ്പിച്ച മോഹന്‍ലാല്‍ സംവിധാനം ചെയ്ത ആദ്യത്തെ സിനിമ ബറോസ് ഇന്ന് റിലീസ് … Read More

ആനക്കഥയുടെ 46 വര്‍ഷങ്ങള്‍–

ആനക്കഥകള്‍ക്ക് മലയാള സിനിമയില്‍ പഞ്ഞമേയില്ല. ആന വളര്‍ത്തിയ വാനമ്പാടി, ആനപ്പാച്ചന്‍, ഗുരുവായൂര്‍ കേശവന്‍, സമ്മാനം, സിന്ദുരച്ചെപ്പ് തുടങ്ങി ആനയെ കേന്ദ്രീകരിച്ച് നിരവധി സിനിമകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. ഏറെ ത്രില്ലടിപ്പിച്ച ഒരു ആനക്കഥയാണ് ആന. 1983 ഡിസംബര്‍ 2 നാണ് ആന റിലീസ് ചെയ്തത്. … Read More

ശത്രുസംഹാരം-ഇന്ന് 46-ാം വര്‍ഷം

  പ്രേംനസീറും ജയനും മുഖ്യവേഷത്തില്‍ അഭിനയിച്ച സിനിമയാണ് 1978 ഡിസംബര്‍-ഒന്നിന് 46 വര്‍ഷം മുമ്പ് റിലീസ് ചെയ്ത ശത്രുസംഹാരം. ബ്ലാക്ക് ആന്റ് വൈറ്റില്‍ പുറത്തിറങ്ങിയ സിനിമ അന്നത്തെകാലത്ത് ഒരു അനുഭവം തന്നെയായിരുന്നു. ഇത്തരമൊരു സിനിമ ഇന്ന് റിലീസ് ചെയ്താലും സൂപ്പര്‍ഹിറ്റാവുമെന്ന് പറയാം. … Read More

കുളിരുകോരുന്ന പാട്ടുകളുടെ 36 വര്‍ഷം-അനുരാഗി-@36.

ഒന്‍പത് വര്‍ഷത്തെ പിണക്കത്തിന് ശേഷം ഐ.വി.ശശിയും ആലപ്പി ഷെരീഫും ഒത്തുചേര്‍ന്ന സിനിമയാണ് 1988 നവംബര്‍-12 ന് 36 വര്‍ഷംമുമ്പ് റിലീസ് ചെയ്ത അനുരാഗി എന്ന സിനിമ. ചെറുപുഷ്പം ഫിലിംസിന്റെ ബാനറില്‍ ജോസ്‌കുട്ടി നിര്‍മ്മിച്ച സിനിമയില്‍ മോഹന്‍ലാല്‍, സോമന്‍, ഉര്‍വ്വശി, സരിത, പപ്പു, … Read More

ചാള്‍സ് അയ്യമ്പിള്ളിയുടെ ചക്രവര്‍ത്തിനി @ 47.

ചാള്‍സ് അയ്യമ്പിള്ളി സംവിധാനം ചെയ്ത് 1977 നവംബര്‍-10 ന് റിലീസ് ചെയ്ത സിനിമയാണ് ചക്രവര്‍ത്തിനി. സിനിമ റിലീസായിട്ട് ഇന്നേക്ക് 47 വര്‍ഷം തികയുന്നു. വിന്‍സെന്റ്, എം.ജി.സോമന്‍, കെ.പി.ഉമ്മര്‍, അടൂര്‍ഭാസി, ബഹദൂര്‍, ആലുംമൂടന്‍, സുകുമാരി, സുമിത്ര, ജയകുമാരി, സോഫിയ, മല്ലികസുകുമാരന്‍ എന്നിവരാണ് പ്രധാന … Read More

പി.പി.ഗോവിന്ദന്റെ സന്ധ്യാരാഗം- ഇന്ന് 45 വര്‍ഷം

വടക്കേ മലബാര്‍ മേഖലയില്‍ നിന്നും ആദ്യമായി പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച് സ്വര്‍ണ്ണമെഡലോടെ തിരക്കഥയിലും സംവിധാനത്തിലും വിജയം നേടിയ പിലാത്തറ മണ്ടൂര്‍ സ്വദേശി പി.പി.ഗോവിന്ദന്‍ ചെയ്ത  ഫീച്ചര്‍ സിനിമയാണ് സന്ധ്യാരാഗം. 1977 ല്‍ സരിത, 1979 ല്‍ ഹൃദയത്തില്‍ നീമാത്രം എന്നീ … Read More

ഞാന്‍ ഞാന്‍ മാത്രം. @-46.

     മഞ്ഞിലാസിന്റെ ബാനറില്‍ എം.ഒ.ജോസഫ് നിര്‍മ്മിച്ച് ഐ.വി.ശശി സംവിധാനം ചെയ്ത സിനിമയാണ് ഞാന്‍ ഞാന്‍ മാത്രം. മധു, സോമന്‍, ജോസ്, ജയഭങാരതി, സീമ, ബഹദൂര്‍, ശങ്കരാടി, പപ്പു, ഗോവിന്ദന്‍കുട്ടി, സുമിത്ര, ആറന്‍മുള പൊന്നമ്മ എന്നിവരാണ് പ്രധാന വേഷങ്ങളില്‍. ജോണ്‍പോളിന്റെ കഥക്ക് തോപ്പില്‍ഭാസിയാണ് … Read More

കണ്ണൂരുകാരുടെ ആദ്യത്തെ സിനിമ നിര്‍മ്മാണ സംരംഭം പെങ്ങള്‍ @ 56.

ഉദയയും നീലയും ഉള്‍പ്പെടെ തേക്കന്‍ കേരളത്തില്‍ സജീവമായ സിനിമാ നിര്‍മ്മാണ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് കണ്ണൂരിലെ ആദ്യത്തെ സിനിമ നിര്‍മ്മാണ കൂട്ടായ്മ 1957 ല്‍ രൂപീകരിക്കപ്പെട്ടത്. കണ്ണൂര്‍ സ്വദേശികളായ മൂന്നുപേര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സിനിമയാണ് പെങ്ങള്‍. റെനോന്‍ഡ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ … Read More