ഭാരത് ജോഡോയാത്ര-വിളംബരഘോഷയാത്ര നടത്തി.

തളിപ്പറമ്പ്: ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ത്ഥം തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ വിളംബര ഘോഷയാത്ര നടത്തി. വാദ്യഘോഷങ്ങളോടെ നടന്ന പരിപാടക്ക് എം.വി.രവീന, എം.എന്‍.പൂമംഗലം, കെ.രമേശന്‍, സി.വി.സോമനാഥന്‍, കെ. നബീസബീവി. വി.രാഹുല്‍, പ്രജീഷ് കൃഷ്ണന്‍, രാഹുല്‍ ദാമോദരന്‍, മാവില പത്മനാഭന്‍, … Read More

അഞ്ച് രൂപയുടെ സ്ഥാനത്ത് ഇന്ന് 650 രൂപ-തൊഴിലില്ലാത്തവരോടുള്ള കൊലച്ചതിയെന്ന് വി.രാഹുല്‍.

തളിപ്പറമ്പ്: അഞ്ചുരൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പിന് പകരം 650 രൂപ. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനാണ് ഇത്തരത്തില്‍ ഭാരിച്ച തുക ഈടാക്കുന്നത്. കേരള സര്‍ക്കാര്‍ അപേക്ഷകള്‍ എല്ലാം ഓണ്‍ലൈന്‍ ആക്കിയതോടുകൂടി ജോലി അന്വേഷിക്കുന്ന യുവതി യുവാക്കള്‍ ഫീസ് നല്‍കി മുടിയേണ്ട സ്ഥിതിയാണെന്ന് യൂത്ത് … Read More

ആയിഷ ഹിബയേയും മറ്റ് ഉന്നത വിജയികളേയും അനുമോദിക്കും.

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ റാങ്ക് നേടിയ കണ്ണൂര്‍ ഗവ: വനിതാ ഐ.ടി.ഐയിലെ സി കെ ആയിഷ ഹിബയെയും ഉന്നത വിജയികളെയും ശനിയാഴ്ച വനിത ഐ ടി ഐ യില്‍ നടക്കുന്ന ചടങ്ങില്‍ അനുമോദിക്കും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ് … Read More

പറശ്ശിനിക്കടവ് പാലം നവീകരണത്തിന് ഭരണാനുമതിയായി

തളിപ്പറമ്പ്:പറശ്ശിനിക്കടവ് പാലം നവീകരണത്തിന് 45 ലക്ഷം രൂപയുടെ ഭരണാനുമതിയായി. നിലവില്‍ പാലത്തിന്റെ ഉപരിതല ഭാഗത്തെ ടാറിങ് ഇളകി കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന് എത്രയും വേഗം നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവരോട് തളിപ്പറമ്പ് എം എല്‍ എ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ … Read More

ഹീരാഭവന്‍ നാളെ പാലുകാച്ച്-സുരേഷ്‌ഗോപി എത്തും.

പരിയാരം: പ്രധാനമമന്ത്രിയുടെ അമ്മയുടെ പേരില്‍ വീട്, സുരേഷ്‌ഗോപി നാളെ താക്കോല്‍ദാനം നിര്‍വ്വഹിക്കും. പ്രധാനമന്ത്രിയുടെ അമ്മയുടെ പേരില്‍ ഹീരാഭവന്‍ എന്ന പേരില്‍ ശ്രീസ്ഥ വീരഞ്ചിറയിലാണ് സുരേഷ്‌ഗോപി വീടുവെച്ച് നല്‍കുന്നത്. ഇതിന്റെ താക്കോല്‍ദാന കര്‍മ്മം നാളെ രാവിലെ 8.30 ന് സുരേഷ്‌ഗോപി രഞ്ജിത ദീപേഷിന് … Read More

തളിപ്പറമ്പിനെ ഉല്‍സവ ലഹരിയിലാഴ്ത്തി ജീവകലാകേന്ദ്രത്തിന്റെ സാംസ്‌ക്കാരിര ഘോഷയാത്ര

തളിപ്പറമ്പ്: തളിപ്പറമ്പിനെ ഉല്‍സവ ലഹരിയിലാഴ്ത്തി ജീവകലാകേന്ദ്രത്തിന്റെ സാംസ്‌ക്കാരിര ഘോഷയാത്ര. ഓണാഘോഷ സമാപസമാപനത്തോടനുബന്ധിച്ചാണ് ഇന്ന് വൈകുന്നേരം തളിപ്പറമ്പ് നഗരത്തില്‍ ജീവകലാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സാംസ്‌ക്കാരിക ഘോഷയാത്ര നടന്നത്. തളിപ്പറമ്പിലെ കലാസാംസ്‌കാരിക മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ജീവ കലാകേന്ദ്രം ഈ വര്‍ഷം തളിപ്പറമ്പിലും സമീപ … Read More

രണ്ട് വനിതാ ജീവനക്കാരെ സസ്‌പെന്റ് ചെയ്തു

.തളിപ്പറമ്പ്: സി.പി.എം നിയന്ത്രണത്തിലുള്ള രണ്ട് പ്രമുഖ സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാര്‍ക്കെതിരെ ശിക്ഷാനടപടി. ലോക്കല്‍ കമ്മറ്റിയുടെ നിയന്ത്രണത്തിലുള്ള തളിപ്പറമ്പ് വനിതാ സഹകരണ സംഘം സെക്രട്ടെറി മഞ്ജുള, ഏരിയാ കമ്മറ്റിയുടെ കീഴിലുള്ള തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ റിസ്പഷനിസ്റ്റ് കവിത എന്നിവരെയാണ് പ്രാഥമിക നടപടിയായി സസ്പെന്റ് … Read More

2 കഞ്ചാവ് വലിയന്‍മാര്‍ എക്‌സൈസ് പിടിയില്‍

തളിപ്പറമ്പ്: മയ്യില്‍ കേന്ദ്രീകരിച്ച് എക്‌സൈസിന്റെ മിന്നല്‍ പരിശോധന-20 ഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ അഷ്‌റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തില്‍ ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് മയ്യില്‍ കേന്ദ്രീകരിച്ച് ഇന്ന് നടത്തിയ മിന്നല്‍ … Read More

സപ്തംബര്‍-14 ന് തളിപ്പറമ്പില്‍ സാംസ്‌ക്കാരിക ഘോഷയാത്ര.

തളിപ്പറമ്പ്: സപ്തംബര്‍ 14 ന് തളിപ്പറമ്പ് നഗരത്തില്‍ ജീവകലാകേന്ദ്രത്തിന്റെ സാംസ്‌ക്കാരിക ഘോഷയാത്ര. തളിപ്പറമ്പിലെ കലാ-സാംസ്‌കാരിക മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ജീവ കലാകേന്ദ്രം ഈ വര്‍ഷം തളിപ്പറമ്പിലും സമീപ പ്രദേശങ്ങളിലെയും വിവിധ കലാ സാംസ്‌കാരിക സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഓണാഘോഷപരിപാടികളുടെ സമാപനദിനത്തില്‍ വിവിധ … Read More

അഞ്ച് ആടുകള്‍ക്ക് നായകടി, നാലെണ്ണം ചത്തു.

തളിപ്പറമ്പ്: തെരുവ്‌നായ ആക്രമം തുടരുന്നു, പന്നിയൂര്‍ കാരാക്കൊടിയില്‍ അഞ്ച് ആടുകളെ നായ കടിച്ച് കൊന്നു. കൊക്കരകത്ത് റംലയുടെ ആടുകളാണ് ഇന്നലെ നായകടിയേറ്റ് ചത്തത്. ഈ ഭാഗത്ത് വളര്‍ത്തുമൃഗങ്ങളെ പുറത്തിറക്കാന്‍ ഇപ്പോള്‍ ആളുകള്‍ ഭയപ്പെടുകയാണ്. അടിയന്തിര നടപടികള്‍ വേണമെന്ന ആവശ്യം ശക്തമാണ്.