കെ.സുധാകരന്‍ എം.പിക്കെതിരെ കേസ്–കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

തളിപ്പറമ്പ്: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപിക്കതിരെ അന്യായമായി കേസെടുത്ത പിണറായിയുടെ പോലീസിന്റെ തെറ്റായ നടപടിക്കെതിരെ തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ഇ.ടി. രാജീവന്‍ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് … Read More

മാസശമ്പളം കൃത്യമായി നല്‍കണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍-ഡി.എം.ഇക്ക് നിവേദനം നല്‍കി.

പരിയാരം: മാസശമ്പളം കൃത്യമായി നല്‍കണമെന്നാവശ്യപ്പെട്ട് എന്‍.ജി.ഒ അസോസിയേഷന്‍ ഭാരവാഹികള്‍ മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ.റംല ബീവിയേയും ജോയന്റ് ഡയറക്ടറെയും സന്ദര്‍ശിച്ച് നിവേദനങ്ങള്‍ നല്‍കി. മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ പൊതുവായ വിഷയങ്ങളും ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് തടഞ്ഞ് വെച്ച ആനുകൂല്യങ്ങള്‍ അനുവദിക്കേണ്ട വിഷയങ്ങളെയും … Read More

പാലകുളങ്ങരയില്‍ സപ്താഹവേദിയില്‍ ഭക്തജനത്തിരക്ക്

തളിപ്പറമ്പ്: പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടന്നുവരുന്ന ശ്രീമദ് ഭാഗവത സപ്താഹം മൂന്നാം ദിനം സമാപിച്ചു. സപ്താഹയജ്ഞം മൂന്നാം ദിവസത്തേക്ക് കടന്നതോടെ ഭക്തജനങ്ങളുടെ വലിയ പങ്കാളിത്തമാണ് അനുഭവപ്പെടുന്നത്. കാലത്ത് 6 മണിക്ക് വിഷ്ണു സഹസ്രനാമത്തോടെ യജ്ഞം ആരംഭിച്ചു. ഋഷഭോപദേശം, ഭരതചരിതം, നരകവര്‍ണ്ണന, അജാമിളോപാഖ്യാനം, … Read More

തെക്കെ കുന്നുമ്പ്രം— സി.പി.എം സീറ്റ് നിലനിര്‍ത്തി–ഭൂരിപക്ഷം കുറഞ്ഞു-

മുഴപ്പിലങ്ങാട്: ഉപതിരഞ്ഞെടുപ്പ് നടന്ന ആറാം വാര്‍ഡ് എല്‍.ഡി.എഫ്. നിലനിര്‍ത്തി. സി.പി.എമ്മിലെ രമണി ടീച്ചര്‍ 37 വോട്ടിനാണ് യു.ഡി.എഫ്.ലെ പി.പി.ബിന്ദുവിനെ പരാജയപ്പെടുത്തിയത്. ഇതോടെ പഞ്ചായത്ത് ഭരണം സംബന്ധിച്ച ആശങ്ക ഒഴിവായി. വിധി എതിരായിരുന്നുവെങ്കില്‍ ഭരണ മാറ്റം ഉറപ്പായതിനാല്‍ തിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ കേന്ദ്രങ്ങള്‍ … Read More

വൈ.എം.സി.എ കാരുണ്യസ്പര്‍ശവും ആര്‍ച്ച് ബിഷപ്പിന് സ്വീകരണവും നാളെ

തളിപ്പറമ്പ്: വൈ.എം.സി.എ കണ്ണൂര്‍ സബ് റീജിയന്‍ കാരുണ്യസ്പര്‍ശം-2022 ന്റെ ഭാഗമായി പാലിയേറ്റീവ് കിടപ്പ് രോഗികള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണവും തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ഡോ. ജോസഫ് പാബ്ലാനിക്ക് സ്വീകരണവും ഡയാലിസിസ് ഫണ്ട് കൈമാറ്റവും നാളെ(മെയ്-19) ന് പുഷ്പഗിരി വൈ.എം.സി.എ ഓഡിറ്റോറിയത്തില്‍ … Read More

ഓര്‍മ്മച്ചെപ്പ് 89:സതീര്‍ത്ഥ്യ സംഗമം സംഘടിപ്പിച്ചു.

മാതമംഗലം: ഓര്‍മ്മച്ചെപ്പ് -89 സതീര്‍ത്ഥ്യ സംഗമം മാതമംഗലം സി. പി നാരായണന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. 1989 SSLC ബാച്ച് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളാണ് 33 വര്‍ഷത്തിന് ശേഷം ഒത്തുചേര്‍ന്നത്. പ്രശസ്ത കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മാധവന്‍ പുറച്ചേരി പരിപാടി … Read More

മനുഷ്യന്റെ ഒരുമയും സമാധാനവുമാണ് മുഖ്യ അജണ്ടയെന്ന് ചിന്തിച്ച വ്യക്തിത്വമായിരുന്നു എന്‍.സി.മമ്മൂട്ടി മാസ്റ്റര്‍-

തളിപ്പറമ്പ്: മനുഷ്യന്റെ ഒരുമയാണ് പ്രധാന കാര്യമെന്നും, സമാധാനമാണ് മുഖ്യ അജണ്ടയെന്നും ചിന്തിച്ച വ്യക്തിയാണ് എന്‍.സി.മമ്മുട്ടി മാസ്റ്ററെന്ന് യുവകലാസാഹിതി സംസ്ഥാന സെക്രട്ടരി എ.പി.അഹമ്മദ് മാസ്റ്റര്‍ പറഞ്ഞു. യുവകലാസാഹിതി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എന്‍.സി.മമ്മൂട്ടി മാസ്റ്റര്‍ അനുസ്മരണവും, കഥാ-നാടക പുരസക്കാര സമര്‍പ്പണവും ഉദ്ഘാടനം … Read More

നിറഞ്ഞ ഭക്തജന സാന്നിധ്യത്തില്‍ സപ്താഹം രണ്ടാം ദിനം സമാപിച്ചു.

തളിപ്പറമ്പ്: പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടന്നുവരുന്ന ശ്രീമദ് ഭാഗവത സപ്താഹം രണ്ടാം ദിനം നിറഞ്ഞ ഭക്തജന സാന്നിധ്യത്തില്‍ സമാപിച്ചു. രാവിലെ 6 മണിക്ക് വിഷ്ണു സഹസ്രനാമത്തോടെ യജ്ഞം ആരംഭിച്ചു. കപിലോപദേശം, ദക്ഷയാഗം, ധ്രുവചരിതം, പ്രഥു ചരിതം, പുരജ്ഞാനോപാഖ്യാനം, ഭദ്രകാളി അവതാരം എന്നിവയായിരുന്നു … Read More

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശത്തോടെ തെക്കേ കുന്നുമ്പ്രം-ഒരുമണിയോടെ 55 ശതമാനം പോളിങ്ങ്-

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തില്‍ ഇടത് മുന്നണിക്കും, യു.ഡി.എഫിനും അഭിമാന പോരാട്ടമായ ആറാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചു. ഉച്ചക്ക് 1 മണിക്ക് 55% പോളിങ്ങ് രേഖപ്പെടുത്തി. രാവിലെ പുരുഷന്മാരുടെ നീണ്ട ക്യൂ രൂപപ്പെട്ടെങ്കില്‍ 11 മണിയോടെ … Read More

തീര്‍ത്ഥാടക ടൂറിസം പദ്ധതിയില്‍ ചെറുകിട ക്ഷേത്രങ്ങളേയും ഉള്‍പ്പെടുത്തണം-കെ.സി.മണികണ്ഠന്‍ നായര്‍.

തളിപ്പറമ്പ്: ഇന്നലെ നടന്ന തളിപ്പറമ്പ് വികസന സെമിനാറില്‍ ചര്‍ച്ചചെയ്യപ്പെട്ട കാര്യങ്ങള്‍ നാടിന് ഗുണപ്രദമാണെങ്കിലും തീര്‍ത്ഥാടക ടൂറിസം പദ്ധതി പറശിനിക്കടവ്, തളിപ്പറമ്പ്, തൃച്ചംബരം, കാഞ്ഞിരങ്ങാട് ക്ഷേത്രങ്ങളില്‍ ഒതുങ്ങിപ്പോകുന്നത് ഈ രംഗത്തെ വികസനത്തെ പിറകോട്ടടിപ്പിക്കുമെന്ന് പാലകുളങ്ങര ദേവസ്വം ഭരണസമിതി ചെയര്‍മാനും ആധ്യാത്മിക പ്രവര്‍ത്തകനുമായ കെ.സി.മണികണ്ഠന്‍ … Read More