ബ്ലോക്ക് പഞ്ചായത്തുകള്‍ പ്രവാസികളുടെ സമ്മേളനം വിളിച്ചു ചേര്‍ത്ത് പദ്ധതി ആവിഷ്‌ക്കരിക്കണം ഡോ.പി.പി.ബാലന്‍

തളിപ്പറമ്പ്: ബ്ലോക്ക് പഞ്ചായത്തുകള്‍ പ്രവാസികളുടെ സംരംഭക സമ്മേളനം വിളിച്ചു ചേര്‍ത്ത് പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്ന് കില മുന്‍ ഡയരക്ടര്‍ ഡോ. പി.പി. ബാലന്‍. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക ടൂറിസം വികസനത്തിനും ബ്ലോക്ക് പഞ്ചായത്തുകളും … Read More

പെരിങ്ങോത്ത് ചീട്ടുകളിസംഘം പോലീസ് പിടിയിലായി.

പെരിങ്ങോം: ചീട്ടുകളിസംഘം പോലീസ് പിടിയിലായി. വെള്ളോറ പെരുമ്പടവിലെ അബ്ദുല്‍ മുത്തലിബ്(29), അന്‍വര്‍ ഹുസൈന്‍(34) വെള്ളക്കടവിലെ ലാലെ(22), ആസാലി(32)എന്നിവരെയാണ് വെള്ളോറ കരിപ്പാല്‍റോഡിലെ പാലത്തിന് കീഴില്‍വെച്ച് പുള്ളിമുറി ചീട്ടുകളിയില്‍ ഏര്‍പ്പെട്ടിരിക്കെ ഇന്നലെ രാത്രി 11.30 ന് പെരിങ്ങോം എസ്.ഐ പി.ജില്‍സ്‌കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഡ്രൈവര്‍ … Read More

പൊതുമരാമത്ത് കരാറുകാരന്‍ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു.

പിലാത്തറ: പൊതുമരാമത്ത് കരാറുകാരന്‍ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു. ചന്തപ്പുരയിലെ പുതിയവീട്ടില്‍ പി.വി.വിനയന്‍(50)നെയാണ് ശനിയാഴ്ച്ച രാത്രി പത്തരക്ക് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. പരേതനായ പൊതുമരാമത്ത് കരാറുകാരന്‍ പി.വി.നാരായണന്‍-കമലാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: രന്യശ്രീ. … Read More

പാച്ചേനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പുന:പ്രതിഷ്ഠാ കലശ മഹോല്‍സവത്തിന് തുടക്കമായി.

പാച്ചേനി: പാച്ചേനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പുന:പ്രതിഷ്ഠാ കലശ മഹോല്‍സവം ആരംഭിച്ചു, മാര്‍ച്ച് രണ്ടിന് സമാപിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇ.ടി.രാജീവന്‍ അധ്യക്ഷത വഹിച്ചു. കൂവോട് കൃഷ്ണന്‍ ജോത്സ്യര്‍, ഗിരീഷ് പൂക്കോത്ത്, വാര്‍ഡ് അംഗം … Read More

മുസ്ലിം യൂത്ത് ലീഗ് ഇഫ്തിറാഹ ഇഫ്താര്‍ ടെന്റിന് തുടക്കമായി

തളിപ്പറമ്പ്: മുസ്ലിം യൂത്ത്‌ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റി കഴിഞ്ഞ മൂന്ന് വര്‍ഷമായി വൈറ്റ് ഗാര്‍ഡ് തളിപ്പറമ്പിന്റെ സഹകരണത്തോടെ നടത്തി വരുന്ന ഇഫ്തിറാഹ ഇഫ്താര്‍ ടെന്റിന് തുടക്കമായി. വഴിയാത്രകാര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും കടകളിലെ ജീവനക്കാര്‍ക്കും വളരെ ഉപകാരപ്രദമായ രീതിയിലാണ് ടെന്റ് ഒരുക്കിയിട്ടുള്ളത്. റമദാന്‍ … Read More

സ്റ്റീല്‍വളകൊണ്ട് മൂക്കിടിച്ച് തകര്‍ത്തതായി പരാതി.

തളിപ്പറമ്പ്: ന്യൂഇയര്‍ ആഘോഷത്തിനിടയിലെ ഏറ്റുമുട്ടലിന്റെ പ്രതികാരം, സ്റ്റീല്‍ വളകൊണ്ട് യുവാവിന്റെ മൂക്കിടിച്ച് തകര്‍ത്തതിന് ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു. പന്നിയൂര്‍ കാരാക്കൊടിയിലെ കാവിലെ വളപ്പില്‍ കെ.വി.ജിഷ്ണു(26)വിനാണ് പരിക്കേറ്റത്.  പന്നിയൂര്‍ കാലിക്കടവിലെ രഞ്ജിത്തിന്റെ പേരിലാണ് കേസ്. 15 ന് പുലര്‍ച്ചെ 12 നാണ് കേസിനാസ്പദമായ … Read More

മുക്കാല്‍കിലോയിലേറെ കഞ്ചാവ് ബംഗാളി പോലീസ് പിടിയില്‍

പിടിയിലാവുന്നത് മൂന്നാം തവണ തളിപ്പറമ്പ്: മുക്കാല്‍ കിലോഗ്രാമിലധികം കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി തളിപ്പറമ്പില്‍ പോലീസ് പിടിയിലായി. മുര്‍ഷിദാബാദ് സ്വദേശിയും ഇപ്പോള്‍ കുറ്റിക്കോല്‍ പാറാട് എളോട്ട് മഹാവിഷ്ണുക്ഷേത്രത്തിന് സമീപം താമസക്കാരനുമായ ബിന്ദനാഥ് മണ്ഡല്‍(38)നെയാണ് റൂറല്‍ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സേനയായ … Read More

ടിപ്പര്‍ലോറി നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു.

തളിപ്പറമ്പ്: ടിപ്പര്‍ലോറി നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. തിരുവട്ടൂര്‍ അരിപ്പാമ്പ്രയില്‍ ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. കാഞ്ഞിരങ്ങാട് സ്വദേശി അനൂപിനാണ്(27)പരിക്കേറ്റത് ഇയാളെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ലോറി മരത്തില്‍ തടഞ്ഞനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ലോറിയുടെ കാബിനില്‍ … Read More

കൂവോട് പത്തായച്ചിറ അണക്കെട്ട് നവീകരണം പൂര്‍ത്തിയായി –

തളിപ്പറമ്പ്: 69 വര്‍ഷം മുമ്പ് നിര്‍മ്മിച്ച പത്തായച്ചിറ അണക്കെട്ട് നവീകരണം പൂര്‍ത്തിയായി. കുറ്റിക്കോല്‍, കീഴാറ്റൂര്‍, പാറാട് പ്രദേശങ്ങളിലെ കൃഷിഭൂമിയും നൂറുകണക്കിന് വീടുകളിലെ കിണറുകളും ഉപ്പുവെള്ളം കയറുന്നതില്‍ നിന്ന് സംരക്ഷിക്കുന്നതിനായി 1957-ല്‍ വി.ആര്‍. കൃഷ്ണയ്യര്‍ തറക്കല്ലിട്ട് നിര്‍മ്മിച്ചതാണ് കൂവോട് പത്തായച്ചിറ അണക്കെട്ട്. കാലപ്പഴക്കം … Read More

തൃച്ചംബരം ഉത്സവാഘോഷം ബ്രോഷര്‍ പ്രകാശനം

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവഘോഷ കമ്മിറ്റിയുടെ വിവിധ പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന ബ്രോഷര്‍ പ്രകാശനം ചെയ്തു. ക്ഷേത്രനടയില്‍ വച്ച് ബ്രോഷര്‍ കമ്മിറ്റി ചെയര്‍മാന്‍ എ.രവി, ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ്കുമാറിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ഉത്സവാഘോഷ കമ്മിറ്റി ചെയര്‍മാന്‍ സി.സുരേന്ദ്രന്‍ നമ്പ്യാര്‍, സെക്രട്ടറി … Read More