ലോഡ്ജില്‍ താമസിക്കാത്തതിന് ഭാര്യയെ മര്‍ദ്ദിച്ചു, ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു.

പയ്യന്നൂര്‍: ലോഡ്ജില്‍ താമസിക്കാന്‍ തയ്യാറാകാത്ത വിരോധത്തിന് ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു. രാമന്തളി വടക്കുമ്പാട്ടെ ഒളിയങ്കര വീട്ടില്‍ എ.അഷറഫിന്റെ(55)പേരിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ഇന്ന് ഉച്ചക്ക് 12.15 ന് പയ്യന്നൂര്‍ കൊറ്റിയിലെ ഒളിയങ്കര ലോഡ്ജിലെ 103-ാം നമ്പര്‍മുറിയില്‍ വെച്ച് … Read More

കഞ്ചാവ് സിഗിരറ്റ് വലിച്ചതിന് രണ്ടു പേർക്കെതിരെ കേസ്.

പെരിങ്ങോം: കഞ്ചാവ് സിഗിരറ്റ് വലിച്ചതിന് രണ്ടു പേർക്കെതിരെ കേസ്. പെരിങ്ങോം എസ്.ഐ.കെ.ഖദീജയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി 7 ന് നടത്തിയ പട്രോളിങ്ങിനിടെയാണ് കഞ്ചാവ് വലിക്കാർ പിടിയിലായത്. ചിറ്റാരിക്കാൽ ആയി ന്നൂരിലെ വാണിശ്ശേരിൽ വീട്ടിൽ വി.ടി.ചാക്കോ മകൻ ബിപിൻ ജോയി(33)നെ അരവഞ്ചാൽ കോലാച്ചിക്കുണ്ട് … Read More

ചിറവക്കിലെ വ്യാപാരികള്‍ ഓട്ടോറിക്ഷ പാര്‍ക്കിംഗിന്റെ പേരില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍

തളിപ്പറമ്പ്: ചിറവക്കിലെ വ്യാപാരികള്‍ ഓട്ടോറിക്ഷ പാര്‍ക്കിംഗിന്റെ പേരില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഇന്ന് നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതിയോഗത്തെ അറിയിച്ചു. ഇവിടെ പുതിയ ട്രാഫ്ക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ച് ഗതാഗത തടസം പരിഹരിച്ചുവെങ്കിലും … Read More

ആയുര്‍വേദ തൊഴിലാളി യൂണിയന്‍ കാസര്‍ഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍

തൃക്കരിപ്പൂര്‍: കേരള ആയൂര്‍വ്വേദ തൊഴിലാളി യൂണിയന്‍(സി.ഐ.ടി.യു) കാസര്‍ഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍ തൃക്കരിപ്പൂരില്‍ നടന്നു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ വി.വി ക്രിസ്റ്റോ ഗുരുക്കള്‍ അദ്ധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂര്‍ സൂര്യ കളരി സംഘത്തില്‍ … Read More

പരിയാരത്ത് അക്കാദമിക് രംഗത്തെ അപൂര്‍വ്വ കൂടിക്കാഴ്ച്ച-ബെസ്റ്റ് ടീച്ചര്‍മാര്‍ കണ്ടുമുട്ടി.

പരിയാരം: കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഇന്നലെ അക്കാദമിക് രംഗത്തെ അപൂര്‍വ കൂടിക്കാഴ്ച നടന്നു. പാലിയേറ്റീവ് കെയര്‍-ഗവേഷണ വിഷയത്തിലുള്ള ചര്‍ച്ചക്കായാണ് ഗവ.ആയുര്‍വേദ കോളേജിലെ ഒരു സംഘം കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിനെ കാണാനെത്തിയത്. എന്നാല്‍ ഈ വേദി മെഡിക്കല്‍- ആയുര്‍വേദ … Read More

കെ.മോഹനന് അന്ത്യാഞ്ജലി- അനുസ്മരിച്ച് സര്‍വകക്ഷിയോഗം.

തളിപ്പറമ്പ്: കഴിഞ്ഞ ദിവസം നിര്യാതനായ ആര്‍ എസ് പി. ലെനിനിസ്റ്റ് നേതാവ് കെ. മോഹനനെ സര്‍വ്വകക്ഷി യോഗം അനുസ്മരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സി.സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം.വി ജനാര്‍ദ്ദനന്‍, പി.സുരേഷ്, പി.ഗോപിനാഥ് (സി.പി.എം), ടി.ആര്‍.മോഹന്‍ദാസ്, … Read More

കേരള എന്‍.ജി.ഒ യൂണിയന്‍ സംഘവേദിയുടെ നേതൃത്വത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് മീറ്റ് 2024

പരിയാരം: കേരള എന്‍.ജി.ഒ യൂണിയന്‍ സംഘവേദിയുടെ നേതൃത്വത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് മീറ്റ് 2024 ഡിസംബര്‍ എട്ടാം തീയതി ഞായറാഴ്ച്ച രാവിലെ 9 മണി മുതല്‍ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് സിന്തറ്റിക് ട്രാക്കില്‍ നടക്കും. സംസ്ഥാന ജീവനക്കാര്‍ക്കായി കേരള എന്‍ജിന്‍ സംഘടിപ്പിക്കുന്ന … Read More

പോലീസ് അസോസിയേഷന്‍ പ്രഥമ ശുശ്രൂഷ പരിശീലനം സംഘടിപ്പിച്ചു

തളിപ്പറമ്പ്: കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ കമ്മറ്റി ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ കണ്ണൂരുമായി സഹകരിച്ച് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലനം സംഘടിപ്പിച്ചു. റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാള്‍ ഐപിഎസ് ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ എസ്പി … Read More

പരിയാരം പ്രസ്‌ക്ലബ്ബ് നവീകരിച്ച ഓഫീസ് ഉദ്ഘാടനം ഇന്ന്

പരിയാരം: പരിയാരം പ്രസ്‌ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്യും. ജെ.എസ്.എസ് ടവറിന്റെ ഒന്നാംനിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക. ഉച്ചക്ക് ശേഷം രണ്ടിന് എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ടി.വി.പത്മനാഭന്‍ അധ്യക്ഷത വഹിക്കും. ജീവകാരുണ്യ പ്രവര്‍ത്തനം ലക്ഷ്യമിട്ട് ആരംഭിക്കുന്ന പരിയാരം … Read More

എക്‌സൈസ് വകുപ്പ് യാത്രയയപ്പ് സമ്മേളനം നടത്തി.

കണ്ണൂര്‍: എക്സൈസ് വകുപ്പില്‍ നിന്നും റിട്ടയര്‍ ചെയ്യുന്ന പ്രിവെന്റ്റീവ് ഓഫീസര്‍ എം.രാജീവന്‍, പാര്‍ടൈം സ്വീപ്പര്‍ എം.കെ.ചിത്രസേനന്‍ എന്നിവര്‍ക്ക് കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ കണ്ണൂര്‍ ജില്ല എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല കമ്മിറ്റി യാത്രയയപ്പ് നല്‍കി. കണ്ണൂര്‍ ജില്ല പഞ്ചായത്ത് … Read More