മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിച്ചു.

മുഴപ്പിലങ്ങാട്: ആരോഗ്യമുള്ള ജനതയാണ് നാടിന്റെ വികസനത്തിന് മുതല്‍ കൂട്ടെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി.ഒ.മോഹനന്‍. ആ ലക്ഷ്യത്തിന് വേണ്ടിയാവണം ഇത്തരം മെഡിക്കല്‍ ക്യാമ്പുകള്‍. ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡ് ആരോഗ്യ ശുചിത്വ കമ്മിറ്റി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍ ടി.ഒ.മോഹനന്‍. … Read More

കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിങ് യൂണിറ്റ് അസോസിയേഷന്‍(kifeua) പയ്യന്നൂര്‍ ബ്ലോക്കിന്റെ പ്രിയേഷ് കുടുംബ സഹായ ഫണ്ട് എം വിജിന്‍ എംഎല്‍എ പ്രിയേഷിന്റെ കുടുംബത്തിന് കൈമാറി.

മാതമംഗലം: അകാലത്തില്‍ മരണപ്പെട്ട വെല്‍ഡിംഗ് ഷോപ്പ് ഉടമ പ്രിയേഷിന്റെ കുടുംബത്തിന് സഹപ്രവര്‍ത്തകരുടെ കൈത്താങ്ങ്. കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിങ് യൂണിറ്റ് അസോസിയേഷന്‍(kifeua) പയ്യന്നൂര്‍ ബ്ലോക്കിന്റെ പ്രിയേഷ് കുടുംബ സഹായ ഫണ്ട് എം.വിജിന്‍ എംഎല്‍എ പ്രിയേഷിന്റെ കുടുംബത്തിന് കൈമാറി. എരമം-കുറ്റൂര്‍ സര്‍വീസ് … Read More

ആശാരിവളവിലെ കണ്ണേട്ടന്‍ 90 പാക്കറ്റ് ഹാന്‍സുമായി കുടുങ്ങി.

തളിപ്പറമ്പ്: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി, കടയുടമക്കെതിരെ കേസ്. പട്ടുവം കാവുങ്കല്‍ ആശാരിവളവിലെ കൈരളി ഹൗസില്‍ കെ.കുഞ്ഞിക്കണ്ണനെതിരെയാണ്(67) കേസെടുത്തത്. ഇദ്ദേഹത്തിന്റെ കടയില്‍ നിന്ന് 90 പേക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു. നേരത്തെയും കുഞ്ഞിക്കണ്ണന്റെ കടയില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു. പോലീസും … Read More

വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കി സനദ് സ്വീകരിച്ചവരെ ആദരിച്ചു.

തളിപ്പറമ്പ്: ഫേസ് ടു ഫേസ് കുണ്ടാംകുഴിയുടെ ആഭിമുഖ്യത്തില്‍ പി.ഉമ്മറിന്റെ വസതിയില്‍ നടന്ന കുടുംബസംഗമത്തില്‍ അംഗങ്ങളുടെ മക്കളില്‍ നിന്നും വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കി സനദ് സ്വീകരിച്ച അല്‍ ഹാഫിള് മുഹമ്മദ് ജാസിര്‍ ജബ്ബാര്‍, അല്‍ ഹാഫിള് മുഹമ്മദ് മര്‍വാന്‍ അസീന്‍, അല്‍ ഹാഫിളത്ത് … Read More

ബിജെ.പി പ്രതിഷേധസംഗമം.

തളിപ്പറമ്പ്: നരഭോജികളായ കമ്മ്യൂണിസ്റ്റുകാരെ തിരിച്ചറിയുക, നരബലിക്കെതിരെ പ്രതിഷേധിക്കുകെ എന്നീ മുദ്രാവാക്യമുയര്‍ത്തി ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. ബിജെപി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രമേശന്‍ ചെങ്ങൂനിയുടെ അധ്യക്ഷതയില്‍ സംസ്ഥാന കമ്മിറ്റി അംഗം എ.പി ഗംഗാധരന്‍ പ്രതിഷേധ സംഗമം … Read More

ഈ തോണിക്ക് അവകാശികളുണ്ടോ–?

തളിപ്പറമ്പ്: ഒഴുകിയെത്തിയ തോണിക്ക് അവകാശികളുണ്ടോയെന്ന് നാട്ടുകാര്‍. പട്ടുവം കൂത്താട്ട് ഒരു മാസം മുമ്പാണ് തോണി ഒഴുകിയെത്തിയത്. ചെറിയ കേടുപാടുകളുള്ള തോണി നന്നാക്കിയെടുക്കാന്‍ സാധിക്കുന്നതായതിനാല്‍ നിരവധി അവകാശികളാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ വരുന്നതൊന്നും യഥാര്‍ത്ഥ അവകാശികളല്ലെന്നറിഞ്ഞതോടെ തോണി വിട്ടുനല്‍കാന്‍ അവര്‍ തയ്യാറായിട്ടില്ല. … Read More

എന്‍.ഉറുവാടന്റെ ഓര്‍മ്മ പുതുക്കി സി.പി.ഐ പ്രവര്‍ത്തകര്‍-

പാച്ചേനി: സ്വാതന്ത്ര്യ സമര സേനാനിയും സി.പി.ഐ നേതാവുമായിരുന്നപാച്ചേനിയിലെ എന്‍.ഉറുവാടന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. സി.പി.ഐ കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം വി.വി.കണ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടെറി പി.കെ.മുജീബ്‌റഹ്മാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കല്‍ സെക്രട്ടറി ഇ.സി.മനോഹരന്‍ അധ്യക്ഷത … Read More

കെ.പി.സി.സി അംഗം രജനി രമാനന്ദിനെ അനുമോദിച്ചു-

തളിപ്പറമ്പ്: കാക്കാഞ്ചാല്‍ സുപ്രഭ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദിനെ അനുമോദിച്ചു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ കേരളത്തില്‍ സ്ഥിരാഗംമായി പങ്കെടുക്കുകയും, പുതിയ കെപിസിസി മെമ്പറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത രജനി രമാനന്ദിനെ അനുമോദിക്കാന്‍ ചേര്‍ന്ന … Read More

ചെമ്പംതൊട്ടി ചെറുപുഷ്പം യു.പി.സ്‌കൂള്‍ പുതിയ കെട്ടിട ശിലാസ്ഥാപന കര്‍മ്മം തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നിര്‍വ്വഹിച്ചു.

ചെമ്പംതൊട്ടി: ചെമ്പംതൊട്ടി ചെറുപുഷ്പം യു.പി.സ്‌കൂള്‍ പുതിയ കെട്ടിട ശിലാസ്ഥാപന കര്‍മ്മം തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.ആന്റണി മഞ്ഞളാംകുന്നേല്‍ അദ്ധ്യക്ഷതവഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ.സി.ജോസഫ്, കൗണ്‍സിലര്‍മാരായ കെ.ജെ.ചാക്കോ കൊന്നയ്ക്കല്‍, എം.വി.ഷീന … Read More

പൂഴിവേട്ട ഊര്‍ജ്ജിതമാക്കി കണ്ണപുരം പോലീസ്.

മാട്ടൂല്‍: മണല്‍വേട്ട ശക്തമാക്കി കണ്ണപുരം പോലീസ്. മാട്ടൂല്‍ പാലത്തിന് താഴെ ഭാഗത്തായി അനധികൃതമായി കൂട്ടിയിട്ട 5 ലോഡ് മണല്‍ പോലീസ് പിടിച്ചെടുത്തു. ഇന്‍സ്‌പെക്ടര്‍ എ.അനില്‍കുമാര്‍, എസ്.ഐമാരായ സി.ജി.സാംസണ്‍, രമേശന്‍, എ.എസ്.ഐ ബാബു അപ്പാനി എന്നിവരുടെ നേതൃത്‌നത്തിലാണ് മണല്‍ പിടിച്ചെടുത്തത്. ഇത് നിര്‍മ്മിതികേന്ദ്രക്ക് … Read More