കണ്ണാടിപ്പറമ്പില്‍ വാഹനാപകടം- 2 മരണം

കണ്ണാടിപ്പറമ്പ്:  ആറാം പീടികയില്‍ ഇരുചക്ര വാഹനം വൈദ്യുത തൂണിലിടിച്ച് ഉണ്ടായ അപകടത്തില്‍ അഞ്ച് വയസുകാരിക്കും യുവാവിനും ദാരുണാന്ത്യം. കാട്ടാമ്പള്ളി ഇടയില്‍ പീടിക സ്വദേശികളായ പൊന്നാംകൈ ചിറമുട്ടില്‍ വീട്ടില്‍ പി.സി.അജീര്‍ (26), അജീറിന്റെ ബന്ധു നിയാസിന്റെ മകള്‍ റാഫിയ (5) എന്നിവരാണ് മരിച്ചത്. … Read More

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നാളെ (27-ഏപ്രില്‍) തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.

തളിപ്പറമ്പ്: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നാളെ (27-ഏപ്രില്‍) തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. വൈകുന്നേരം ഏഴോടെയാണ് മുഖ്യമന്ത്രി ക്ഷേത്രത്തിലെത്തുന്നതെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങുനി അറിയിച്ചു.  

കിണറില്‍ വീണ വയോധികയെ രക്ഷപ്പെടുത്തി.

  തളിപ്പറമ്പ്: കിണറില്‍ അകപ്പെട്ടയാളെ അഗ്നിശമനസേന രക്ഷപ്പെടുത്തി. വെള്ളാവില്‍ 35 അടി താഴ്ചയുള്ള കിണറില്‍ അകപ്പെട്ട ആന്തൂര്‍ വീട്ടില്‍ ജാനകിയെയാണ് (70) ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി.വി.പ്രകാശന്റെ നേതൃത്വത്തിലുള്ള ഫയര്‍ ആന്റ് റസ്‌ക്യൂ സംഘം രക്ഷപ്പെടുത്തിയത്. ഫയര്‍ ആന്റ് റസ്‌ക്യൂ … Read More

എസ്.ഐയെയും പോലീസുകാരനെയും ആക്രമിച്ച പ്രതി റിമാന്‍ഡില്‍-

പരിയാരം: എസ്.ഐയെയും പോലീസുകാരനെയും ആക്രമിക്കുകയും മെഡിക്കല്‍ കോളേജ് ക്വാര്‍ട്ടേഴ്‌സില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത യുവാവ് ജയിലിലായി. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഇ-ടൈപ്പ് ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരിയായ സ്റ്റാഫ് നേഴ്‌സ് പേരാവൂരിലെ റീഷ്‌നയുടെ ഭര്‍ത്താവ് മുഴപ്പാലയിലെ പൂക്കാരന്‍ ഹൗസില്‍ ഗംഗാധരന്റെ മകന്‍ ഷമല്‍(36)നെയാണ് … Read More

പ്രായപൂര്‍ത്തിയെത്താത്ത പട്ടികവര്‍ഗ്ഗ പെണ്‍കുട്ടിയെ ബലമായി കെട്ടിപ്പിടിച്ച് ഉമ്മവെച്ച കേസില്‍ യുവാവിന് 5 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്തെ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിന് 5 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. നീലേശ്വരം കിനാനൂര്‍ ചോയ്യംകോട്ടെ വൈക്കത്തുശേരി വി.ജി.ബിജുവിനെയാണ്(48) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്‌മാനാണ് ശിക്ഷ വിധിച്ചത്. 2017 ഫെബ്രുവരി 6 … Read More

ജെ.സി.ബിയും സ്‌കട്ടറും കൂട്ടിയിടിച്ച് മരിച്ച ശശില്‍രാജിന്റെ സംസ്‌ക്കാരം നാളെ

തളിപ്പറമ്പ്: ജെ.സി.ബിയുമായി കൂട്ടിയിടിച്ച് മരിച്ച സ്‌കൂട്ടര്‍ യാത്രക്കാരന്‍ ശശില്‍ രാജിന്റെ മൃതദേഹം നാളെ സംസ്‌ക്കരിക്കും. ഏഴോം കൊട്ടില കള്ള്ഷാപ്പിന് സമീപത്തെ പരേതനായ സി.എച്ച്.രാജന്‍-ഫ്രാന്‍സീന ദമ്പതികളുടെ മകന്‍ ശശില്‍രാജ്(35)ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടിന് കുപ്പ്-മുതുകുട റോഡില്‍ വെച്ചാണ് ശശില്‍രാജ് സഞ്ചരിച്ച സ്‌കൂട്ടര്‍ … Read More

വാഹനാപകടത്തില്‍ പരിക്കേറ്റ കൊട്ടിലയിലെ ശശില്‍രാജ്(35)മരിച്ചു.

തളിപ്പറമ്പ്: ജെ.സി.ബിയുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ഏഴോം കൊട്ടില കള്ള്ഷാപ്പിന് സമീപത്തെ പരേതനായ സി.എച്ച്.രാജന്‍-ഫ്രാന്‍സീന ദമ്പതികളുടെ മകന്‍ ശശില്‍രാജ്(35)ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടിന് കുപ്പ്-മുതുകുട റോഡില്‍ വെച്ചാണ് ശശില്‍രാജ് സഞ്ചരിച്ച സ്‌കൂട്ടര്‍ ജെ.സി.ബിയുമായി കൂട്ടിയിടിച്ചത്. ഇന്ന് … Read More

ബിവറേജസ് ഔട്ട്‌ലെറ്റിന് തീപിടിച്ചു, ലക്ഷങ്ങളുടെ മദ്യശേഖരം കത്തിയെരിഞ്ഞു.-

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ടൗണിലെ ബിവറേജ് ഔട്ട്‌ലെറ്റിന് തീപിടിച്ചു, ലക്ഷങ്ങളുടെ നഷ്ടം. ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് വെങ്കിട്ടയ്ക്കല്‍ ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റിന് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ വെള്ളരിക്കുണ്ട് പോലീസില്‍ അറിയിക്കുകയായിരുന്നു. പെരിങ്ങോത്തുനിന്നും സ്‌റ്റേഷന്‍ … Read More

പ്രധാനമന്ത്രിയെ ചാവേറാക്രമണത്തില്‍ വധിക്കുമെന്ന് കത്തെഴുതിയ ആള്‍ അറസ്റ്റില്‍.

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചാവേര്‍ ആക്രമണത്തില്‍ വധിക്കുമെന്ന് കത്തെഴുതിയ ആല്‍ അറസ്റ്റില്‍. കൊച്ചി സ്വദേശി സേവ്യറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യക്തിവൈരാഗ്യമാണ് കാരണമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. അയല്‍ക്കാരനെ കുടുക്കാനായിരുന്നു ഇത്. കതൃക്കടവില്‍ കാറ്ററിംഗ് സ്ഥാപനം നടത്തുന്നയാളാണ് സേവ്യര്‍. … Read More

ബെന്നിയുടെ മരണം പോലീസ് അന്വേഷണം തുടങ്ങി.

പയ്യാവൂര്‍: ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റ് മരിച്ച അരുവി റിസോര്‍ട്ട് ഉടമ പരത്തനാല്‍ ബെന്നിയുടെ മരണം സംബന്ധിച്ച് പയ്യാവൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അബോധാവസ്ഥയില്‍ കാണപ്പെട്ടു എന്നാണ് പോലീസില്‍ ലഭിച്ച പരാതി. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ ഇന്‍ക്വസ്ര്‌റ് നടപടികള്‍ … Read More