ഡ്രൈവര്‍ കുട്ടി സ്‌കൂട്ടറോടിച്ചു–അമ്മാവന്‍ കുടുങ്ങി.

തളിപ്പറമ്പ്: കുട്ടിഡ്രൈവര്‍മാര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് നടപടികള്‍ തുടരുന്നു. 14 വയസുകാരന്‍ വാഹനമോടിച്ചതിന് ആര്‍.സി.ഉടമസ്ഥനായ അമ്മാവനെതിരൊണ് പോലീസ് കേസെടുത്തത്. വടക്കാഞ്ചേരി വട്ടക്കണ്ടി വീട്ടില്‍ വി.കെ.ഷമീമിനെതിരെയാണ്(30)കേസെടുത്തത്. തളിപ്പറമ്പ് ട്രാഫിക് വിഭാഗം എസ്.ഐ എം.രഘുനാഥിന്റെ നേതൃത്വത്തിലാണ് നടപടികള്‍ സ്വീകരിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ അഞ്ചോളം കേസുകളാണ് ഇത്തരത്തില്‍ … Read More

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ശിക്ഷാ തടവുകാരന്‍ മരിച്ചു

പരിയാരം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ശിക്ഷാ തടവുകാരന്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു. കോഴിക്കോട് കാക്കവയല്‍ ഈങ്ങാപ്പുഴയിലെ തൊടുകയില്‍ പത്മനാഭന്‍(59) ആണ് ഇന്നലെ ഉച്ചയോടെ മരണപ്പെട്ടത്. മാര്‍ച്ച് 25നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയവെയാണ് മരണം. ഭാര്യ: പുഷ്പ. മക്കള്‍: നിധിന്‍,നിഷ. … Read More

ദേശാഭിമാനിയില്‍ നിന്ന് നഗരസഭ ഈടാക്കുന്നത് പ്രതിമാസം വെറും 598 രൂപ വാടക—സൗജന്യമായി കൊടുത്തൂടെയെന്ന് ബി.ജെ.പി കൗണ്‍സിലര്‍ കെ.വല്‍സരാജന്‍

തളിപ്പറമ്പ്:ദേശാഭിമാനിക്ക് മുറി സൗജന്യമായി കൊടുത്തുകൂടേയെന്ന് ബി.ജെ.പി കൗണ്‍സിലര്‍ കെ.വല്‍സരാജന്‍. പരിഹാസമായിട്ടാണ് അദ്ദേഹം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഈ ചോദ്യം ഉന്നയിച്ചത്. തളിപ്പറമ്പ് നഗരസഭ ദേശാഭിമാനിക്ക് ചതുരശ്രയടിക്ക് വെറും അഞ്ച് രൂപ മാത്രം ഈടാക്കി വാടകക്ക് മുറി നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചയില്‍ ഇടപെട്ട് … Read More

ഒറ്റനമ്പര്‍ ലോട്ടറിയുടെ പ്രധാന കണ്ണിയായ പുളിമ്പറമ്പിലെ എ.വി.പ്രദീപന്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: ഒറ്റനമ്പര്‍ ലോട്ടറി വില്‍പ്പനക്കാരന്‍ അറസ്റ്റില്‍. തളിപ്പറമ്പ് പുളിമ്പറമ്പിലെ അത്താഴക്കുന്ന് വളപ്പില്‍ എ.വി.പ്രദീപനെയാണ്(50) പട്ടുവം പറപ്പൂല്‍ പേത്തടത്ത് വെച്ച് തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് രണ്ടരയോടെ ഒറ്റനമ്പര്‍ ലോട്ടറി വില്‍പ്പനക്കിടയിലാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. 7150 രൂപയും … Read More

തളിപ്പറമ്പില്‍ 21 പവന്‍ കവര്‍ച്ച ചെയ്തു.

തളിപ്പറമ്പ്: ഇരുപത്തിയൊന്ന് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തതായി പരാതി. കൂവേരി ഞണ്ടുമ്പലത്തെ ഓലിയന്റകത്ത് വീട്ടില്‍ സുഹറയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മാര്‍ച്ച് 23 നും 26 നും ഇടയിലുള്ള സമയത്ത് കുടുബസമേതം താമസിക്കുന്ന വീട്ടിലെ കിടപ്പുമുറികളില്‍ രണ്ട് ഷെല്‍ഫുകളിലായി സൂക്ഷിച്ചിരുന്ന 9 … Read More

എം.ഡി.എം.എയും കഞ്ചാവും തന്നെ.തളിപ്പറമ്പില്‍ നാലുപേര്‍ പിടിയില്‍

തളിപ്പറമ്പ്: എം.ഡി.എം.എയും കഞ്ചാവുമായി നാല് യുവാക്കളെ എക്‌സൈസ് പിടികൂടി. 80 മില്ലീഗ്രാം എം.ഡി.എം.എയുമായി കെ.പി.ഷാക്കിര്‍(24), പി.മുസ്തഫ(24) എന്നിവരേയും 10 ഗ്രാം കഞ്ചാവ് സഹിതം കെ.അഹദ്(23), എട്ട് ഗ്രാം കഞ്ചാവുമായി കെ.പി.മുഹമ്മദ് അഷര്‍(23) എന്നിവരെയുമാണ് പിടികൂടിയത്. തളിപ്പറമ്പ് ടൗണ്‍, കപ്പാലം, മന്ന എന്നിവിടങ്ങളില്‍ … Read More

ആശുപത്രി കള്ളന്‍ അറസ്റ്റില്‍. പിടിയിലായത് പാപ്പിനിശേരിയിലെ ഷൗക്കത്തലി.

തളിപ്പറമ്പ്: ആശുപത്രികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാള്‍ പോലീസ് പിടിയില്‍. ആശുപത്രികളില്‍ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പണം മോഷ്ടിക്കുന്ന പാപ്പിനിശേരി വെസ്റ്റിലെ പി.ടി.ഷൗക്കത്തലി(34)യെയാണ് ആശുപത്രി അധികൃതര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. ഒരാഴ്ച മുമ്പ് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന രണ്ടുപേരുടെ നാലായിരം രൂപയും പതിനഞ്ചായിരം രൂപയും … Read More

വലിവ് രോഗം കൂടിയത് കൊണ്ട് മാത്രം-കിണറില്‍ ചാടിയ ആള്‍ രക്ഷപ്പെട്ടു.

  തളിപ്പറമ്പ്: ശ്വാസംമുട്ട് രോഗം കാരണം ജീവന്‍ തിരിച്ചുകിട്ടി. കണാരംവയലിലെ മുതിരയില്‍ വീട്ടില്‍ രവീന്ദ്രനാണ്(65) മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. രവീന്ദ്രനെ ഇന്നലെ രാത്രിമുതല്‍ കാണാതായിരുന്നു. റബ്ബര്‍തോട്ടത്തിലെ കിണറില്‍ നിന്നും ശക്തമായ ശബ്ദത്തില്‍ ശ്വാസം വലിക്കുന്നത് കേട്ട് … Read More

പട്ടാപ്പകല്‍ കാട്ടുപന്നി ആക്രമം, മൂന്നുപേര്‍ക്ക് പരിക്ക്.

പരിയാരം: കണ്ടോന്താറില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കാട്ടുപന്നിയുടെ ആക്രമണം. സ്‌കൂട്ടര്‍ യാത്രക്കാരനും വഴിയാത്രക്കാരിക്കും പരിക്കേറ്റു. കടയില്‍ പാഞ്ഞുകയറിയ കാട്ടുപന്നി സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. കണ്ടോന്താറില്‍ രാവിലെ 8.45 നാണ് സംഭവം. ബാങ്ക് ജീവനക്കാരി കടന്നപ്പള്ളി പടിഞ്ഞാറെക്കരയിലെ ടി.പി.സ്മിത, കുറ്റൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് … Read More

അയോഗ്യനായി സഹകരണ വകുപ്പ് കണ്ടെത്തിയ കെ.എന്‍.അഷറഫ് ബാങ്ക് ഡയരക്ടര്‍ സ്ഥാനത്ത് തുടരുന്നത് വിവാദമായി.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: അയോഗ്യനെന്ന് ബന്ധപ്പെട്ട അധികൃതര്‍ക്ക് വ്യക്തമായിട്ടും 17 മാസമായി തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് ഡയരക്ടര്‍ കെ.എന്‍.അഷറഫ് ബേങ്ക് ഡയരക്ടറായി തുടരുന്നത് വിവാദമായി. തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് ഡയരക്ടര്‍ കെ.എന്‍.അഷറഫ് അയോഗ്യനാണെന്ന് വ്യക്തമായതായി സഹകരണ ജോ.രജിസ്ട്രാര്‍. അസി.രജിസ്ട്രാര്‍(ജനറല്‍) 2021 … Read More