നീതിജാഥയുടെ പ്രചരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു.

തളിപ്പറമ്പ്: മാര്‍ക്‌സിറ്റ് ഫാസിസത്തിനെതിരെ എം എസ് എഫ് തളിപ്പറമ്പില്‍ നടത്തുന്ന നീതിജാഥയുടെ പ്രചരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ മന:പൂര്‍വ്വം പ്രകോപനം സൃഷ്ടിച്ചു സംഘര്‍ഷവസ്ഥ സൃഷ്ടിക്കാനാണ് സാമൂഹ്യ വിരുദ്ധരുടെ ശ്രമം. ഇത്തരക്കാര്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധവുമായി മുന്നോട് … Read More

എം.ഡി.എം.എ സഹിതം മണ്ണന്‍ മുഹമ്മദ് റംഷീദ് അറസ്റ്റില്‍

തളിപ്പറമ്പ്: എം.ഡി.എം.എ സഹിതം യുവാവ് അറസ്റ്റില്‍. ഞാറ്റുവയലിലെ മണ്ണന്‍ ഹൗസില്‍ എം. മുഹമ്മദ് റംഷീദിനെയാണ്(24) ഇന്ന് പുലര്‍ച്ചെ മൂന്നോടെ കരിമ്പം ഇ.ടി.സിക്ക് സമീപംവെച്ച് പിടികൂടിയത്. ഇപ്പോള്‍ പൂവ്വം കാര്‍ക്കീലില്‍ താമസിച്ചുവരുന്ന റംഷീദിനെ റൂറല്‍ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമാണ് … Read More

തീപിടുത്തത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടോ-പോലീസ് അന്വേഷണം തുടങ്ങി.

  തളിപ്പറമ്പ്: പോലീസ് ഡംപിംഗ് യാര്‍ഡ് കത്തിയതോ അതോ കത്തിച്ചതോ? സംശയങ്ങള്‍ ബലപ്പെടുന്നു, പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ സംസ്ഥാനത്തെ മുഴുവന്‍ ഞെട്ടിച്ച രീതിയില്‍ തളിപ്പറമ്പ്-ഇരിട്ടി റോഡിലെ വെള്ളാരംപാറയിലെ പോലീസ് ഡംപിംഗ്‌യാര്‍ഡിലുണ്ടായ ഭീകരമായ തീപിടുത്തത്തിന് പിറകില്‍ വലിയ ഗൂഡാലോചന ഉണ്ടായെന്നത് സംബന്ധിച്ച് … Read More

വീണ്ടും തീപടര്‍ന്നു-കത്തിയമര്‍ന്നത് അഞ്ഞൂറ് വാഹനങ്ങള്‍-സമൂഹവിരുദ്ധര്‍ക്ക് പങ്കെന്ന് സൂചന-പോലീസന്വേഷണം തുടങ്ങി.

തളിപ്പറമ്പ്: പോലീസ് ഡംപിംഗ് യാര്‍ഡില്‍ വീണ്ടും തീപിടുത്തം, ഇന്ന് സന്ധ്യക്ക് ഏഴോടെയാണ് കത്തിയമര്‍ന്ന വാഹനങ്ങള്‍ക്കിടയില്‍ നിന്ന് വീണ്ടും തീ പടര്‍ന്നത്. സാമൂഹ്യവിരുദ്ധര്‍ തീവെച്ചതാണെന്ന് സൂചന ലഭിച്ചതിനാല്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വന്‍ തീപിടുത്തത്തില്‍ അഞ്ഞൂറിലേറെ വാഹനങ്ങള്‍ കത്തിനശിച്ചു. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിലെ … Read More

തൃച്ചംബരം സ്വദേശി കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ മരിച്ചു.

തളിപ്പറമ്പ്: തൃച്ചംബരം സ്വദേശി കോയമ്പത്തൂരില്‍ വാഹനാപടത്തില്‍ മരിച്ചു. നടക്കേരത്തെ പി.ടി.സുരേഷ് കുമാര്‍ (59) ആണ് മരിച്ചത്. ഇന്ന് രാവിലെ കോയമ്പത്തൂരില്‍ ബൈക്കില്‍ സഞ്ചരിക്കവെ കാറിടിച്ചായിരുന്നു അന്ത്യം. സി.വി.മാധവവാര്യര്‍-ടി.സാവിത്രി വാര്യസ്യാര്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: സുജ. മകന്‍: ശരത്. സഹോദരങ്ങള്‍: ഗോകുല്‍ ചന്ദ്രന്‍(റിട്ട. … Read More

കോണ്‍ഗ്രസിന്റെ പേപാര്‍ക്കിംഗ് കേന്ദ്രം നടത്തിപ്പ് സി.പി.എംകാരന് നല്‍കിയതായി മണ്ഡലം കമ്മറ്റി യോഗത്തില്‍ വിമര്‍ശനം.

തളിപ്പറമ്പ്: കോണ്‍ഗ്രസ് മന്ദിരത്തിന് സമീപം പുതുതായി ആരംഭിച്ച പേപാര്‍ക്കിംഗ് കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല സി.പി.എം പ്രവര്‍ത്തകന് നല്‍കിയെന്ന പേരില്‍ മണ്ഡലം കമ്മറ്റി യോഗത്തില്‍ ഒച്ചപ്പാടും വാഗ്വാദവും. ഇന്ന് വൈകുന്നേരം നടന്ന മണ്ഡലം കമ്മറ്റിയോഗത്തിലാണ് പ്രശ്‌നം ഉയര്‍ന്നുവന്നത്. നിലവിലുള്ള ബ്ലോക്ക് പ്രസിഡന്റിന്റെ സി.പി.എമ്മുകാരനായ … Read More

മാലമോഷ്ടിക്കാനെത്തിയ അസം സ്വദേശി അറസ്റ്റില്‍.

തളിപ്പറമ്പ്: വീടിന്റെ അസ്ബസ്റ്റോസ് ഷീറ്റ് നീക്കി അകത്തുകടന്ന് മാലമോഷ്ടിക്കാന്‍ ശ്രമിച്ച അസം സ്വദേശിയെ നാട്ടുകാര്‍ പടികൂടി പോലീസിലേല്‍പ്പിച്ചു. അസം കൊക്രാജര്‍ ജില്ലയിലെ ഫക്കീരഗ്രാം മൈനാഗുരിയിലെ മൃണാള്‍ വിശ്വശര്‍മ്മ(26)നെയാണ് സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. കുറ്റിക്കോല്‍ … Read More

ദേശീയപാത നവീകരണം-മെഡിക്കല്‍ കോളേജില്‍ ജലക്ഷാമം

പരിയാരം: റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള പൈപ്പ് മാറ്റി സ്ഥാപിക്കലിനിടെ കുടിവെള്ളപൈപ്പ് പൊട്ടി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വെള്ളക്ഷാമം രൂക്ഷമായി. ഇന്നലെ വൈകുന്നേരമാണ് ദേശീയപാതയോരത്ത് മെഡിക്കല്‍ കോളേജിലേക്കുള്ള കുടിവെള്ള പൈപ്പ്‌ലൈന്‍ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ചന്തപ്പുരയിലെ പമ്പ്ഹൗസില്‍ നിന്നുള്ള പമ്പിങ്ങ് … Read More

കെ.ജെ.യു പത്തനംതിട്ട ജില്ലാ ആക്ടിംഗ് പ്രസിഡന്റിന് പോലീസ് മര്‍ദ്ദനം-പ്രതിഷേധം ശക്തം

പത്തനംതിട്ട: കെ.ജെ.യു പത്തനംതിട്ട ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ജിജു വൈക്കത്തുശ്ശേരിക്കു നെരെ നടന്ന പോലീസ് ആക്രമണത്തില്‍ ഐ ജെ യു പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കെ.ജെ.യു പത്തനംതിട്ട ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ജിജു വൈക്കത്തുശ്ശേരിയെ പൊലീസ് മര്‍ദ്ദിച്ചതില്‍ … Read More

തീകൊളുത്തിയശേഷം കിണറില്‍ചാടി മരിച്ചു.

മാണിയൂര്‍: തീകൊളുത്തിയ ശേഷം കിണറിലേക്ക് ചാടി ആത്മഹത്യ ചെയ്തു. വില്ലേജ് മുക്കിലെ പരേതരായ ഒ.കുഞ്ഞിരാമന്‍ മാസ്റ്ററുടെയും മാധവി ടീച്ചറുടെയും മകള്‍ ലീനാപുരം ഹൗസില്‍ കരിമ്പുങ്കര ലില്ലി (58)യാണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലോടെയായിരുന്നു സംഭവം. അവിവാഹിതയാണ്. കണ്ണൂരില്‍ നിന്നും ഫയര്‍ ആന്റ് … Read More