വീട് തകര്‍ന്നുവീണു-എട്ട്‌ലക്ഷത്തിന്റെ പ്രാഥമിക നഷ്ടം-

തളിപ്പറമ്പ്: കനത്ത മഴയില്‍ വീട് തകര്‍ന്നു. പൂക്കോത്ത് നടയിലെ കെ.വി.ശശിധരന്റെ വീടാണ് ഇന്ന് രാവിലെ തകര്‍ന്നു വീണത്. ദേശീയപാതയില്‍ പൂക്കോത്ത്‌നട എല്‍.ഐ.സി.ഓഫീസിന് സമീപത്തെ വീട്ടില്‍ കുറച്ചു നാളായി ആള്‍ത്താമസം ഉണ്ടായിരുന്നില്ല. രാവിലെ നഗരസഭാ ശുചീകരണ ജോലിക്കാര്‍ പൂക്കോത്ത്‌നടയില്‍ ജോലി ചെയ്യുന്നതിനിടയില്‍ കനത്ത … Read More

ആര്‍.എസ്.എസ് കാര്യാലയത്തിന് നേരെ ബോംബാക്രമണം-

പയ്യന്നൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബാക്രമണം. ബോംബേറില്‍ ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ആക്രമണം ഉണ്ടായത്. ആളപായമില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ആര്‍.എസ്.എസ് ആരോപിച്ചു. ഇന്ന് രാവിലെ 8 മണിക്ക് … Read More

ഇന്ന്-11 ന് തിങ്കളാഴ്ച്ചയും വിദ്യാലയങ്ങള്‍ക്ക് അവധി തളിപ്പറമ്പ് ഡി.ഇ.ഒ ഇന്‍ചാര്‍ജ് കെ.വി.ആശാലത അറിയിച്ചു.

തളിപ്പറമ്പ്: കനത്ത മഴയെ തുടര്‍ന്ന് തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചതായി തളിപ്പറമ്പ് ഡി.ഇ.ഒ-ഇന്‍-ചാര്‍ജ് കെ.വി.ആശാലത അറിയിച്ചു. ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിക്കാന്‍ ഡി.ഇ.ഒ മാരെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ സീതീസാഹിബ് എച്ച്.എസ്.എസില്‍ നടന്നുവരുന്ന സേ … Read More

അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു.

തളിപ്പറമ്പ്: അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ കൂവോട്ടെ കല്ലാവീട്ടില്‍ കെ.വി.വിനോദ്കുമാറാണ്(42) മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ ബാത്ത്‌റൂമില്‍ പോയ വിനോദ്കുമാര്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ഭാര്യ ചെന്നു നോക്കിയപ്പോഴാണ് അകത്ത് വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ … Read More

കാണാതായ വയോധിക വീട്ടില്‍ തിരിച്ചെത്തി.

തളിപ്പറമ്പ്: കാണാതായ വയോധിക തിരിച്ചെത്തി. ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് കാണാതായ കരിമ്പം അള്ളാംകുളം മൈത്രി നഗറിലെ ഇലവുങ്കല്‍ റോസമ്മ ഏബ്രഹാമാണ്(82) ഇന്ന് പുലര്‍ച്ചെ നാലരയോടെ വീട്ടില്‍ തിരിച്ചെത്തിയത്. മാഹി പള്ളിയില്‍ പോയതായാണ് ഇവര്‍ ബന്ധുക്കളെ അറിയിച്ചത്.

വയോധികയെ കാണാതായി-

തളിപ്പറമ്പ്: വയോധികയെ കാണാതായി. കരിമ്പം അള്ളാംകുളത്തെ മൈത്രിനഗറില്‍ ഇലവുംകുന്നേല്‍ വീട്ടില്‍ റോസമ്മ ഏബ്രഹാമിനെയാണ്(82) കാണാതായത്. രാവിലെ 9.45 മുതല്‍ കാണാനില്ലെന്ന് മകന്‍ ഷാജു ഏബ്രഹാം തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി. ചാലക്കുടി പോട്ട ധ്യാനകേന്ദ്രത്തിലേക്ക് പോയതായി സംശയിക്കുന്നുണ്ട്. തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലെ … Read More

ഷോക്കേറ്റ് യുവാവ് മരിച്ചു.

പേരാവൂര്‍: യുവാവിനെ വാഴത്തോട്ടത്തില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുനിത്തല ശ്മശാനം റോഡിലെ തടത്തില്‍ ശ്രീജിലിനെ(25) യാണ് ഷോക്കേറ്റ് മരിച്ച നിലയില്‍ വീടിന് സമീപത്തെ വാഴത്തോട്ടത്തില്‍ കണ്ടത്. പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റതാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു. ടൈല്‍സ് … Read More

ചീട്ടുകളി സംഘം അറസ്റ്റില്‍-61,870 രൂപ പിടിച്ചെടുത്തു-

പെരിങ്ങോം: പണം വെച്ച് ടീട്ടുകളിക്കുകയായിരുന്ന 11 അംഗ സംഘത്തെ പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പെരിങ്ങോം പോലീസ് പരിധിയില്‍ വെള്ളോറ കരിപ്പാല്‍ പാറയില്‍ വെച്ചാണ് എസ്.ഐ യദുകൃഷ്ണന്റെ നേതൃത്വത്തില്‍ ഇവരെ പിടികൂടിയത്. പൂവ്വത്തെ അബ്ദുള്‍റഹ്മാന്‍, പന്നിയൂരിലെ ടി.അഷറഫ്, ചിറ്റാരിക്കാല്‍ … Read More

ബസിടിച്ച് ടാപ്പിങ്ങ് തൊഴിലാളിക്ക് ദാരുണാന്ത്യം-

എന്‍.ഡെന്നീസ്(ചിറ്റാരിക്കല്‍ ബ്യൂറോ) ചിറ്റാരിക്കല്‍: നിയന്ത്രണംവിട്ട കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണ്യാന്ത്യം. ചിറ്റാരിക്കല്‍ കാവുന്തല ഈട്ടിത്തട്ടിലെ കപ്പലുമാക്കല്‍ ജോഷി എന്ന ജോസഫ്(45) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം. മാലോത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് കാവുന്തലയില്‍ നിന്ന് ആളുകളെ കയറ്റി … Read More

പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി-ടി.വിക്രം ഉത്തരമേഖലാ ഐ.ജി.

  തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ആകെ 17 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥാനചലനം. ആംഡ് പോലീസ് ബറ്റാലിന്റെ എഡിജിപിയായിരുന്ന കെ.പത്മകുമാറിനെ പോലീസ് ആസ്ഥാനത്തെ എഡിജിപിയായി് നിയമിച്ചു. പോലീസ് ആസ്ഥാനത്തെ എഡിജിപിയായിരുന്ന മനോജ് എബ്രഹാമിനെ വിജിലന്‍സിന്റെ ചുമതലയുള്ള എഡിജിപിയാക്കി. ക്രൈം … Read More