കാല്‍നടക്കാരുടെ ജീവന്‍ കാത്തു-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ബിഗ് ഇംപാക്ട്-

തളിപ്പറമ്പ്:ഏത് സമയത്തും നടപ്പാതയിലേക്ക് വീഴാന്‍ സാധ്യതയുള്ള ചുമര് പൊളിച്ചുനീക്കിത്തുടങ്ങി. തളിപ്പറമ്പ് താലൂക്ക് ഓഫീസ് ജംഗ്ഷനിലെ നടപ്പാതയില്‍ കാല്‍നട യാത്രക്കാര്‍ക്ക് അപകട ഭീഷണി സൃഷ്ടിക്കുന്ന ചുവരാണ് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ഇന്ന് രാവിലെ മുതല്‍ പൊളിച്ച് നീക്കാന്‍ തുടങ്ങിയത്. ഇതിന്റെ അപകടാവസ്ഥയെ കുറിച്ച് കണ്ണൂര്‍ … Read More

മദ്ധ്യവയസ്‌ക്കന്‍ മരിച്ച നിലയില്‍-മൃതദേഹത്തിന് ഒരാഴ്ച്ചത്തെ പഴക്കം

വലിയ അരീക്കാമല: മാനസിക അസ്വാസ്ഥ്യമുള്ള മധ്യവയസ്‌ക്കനെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. വലിയ അരീക്കാമലയിലെ തേനപ്ലാക്കല്‍ വീട്ടില്‍ ജയിംസിന്റെ(56)മൃതദേഹമാണ് വീട്ടിന് പിറകില്‍ വീണുമരിച്ച നിലയില്‍ കണ്ടത്. ആരുമായും അടുപ്പം കാണിക്കാത്ത ഇയാള്‍ ബന്ധുക്കളെപോലും വീട്ടിലേക്ക് വിലക്കിയിരുന്നു. കഴിഞ്ഞ 13 നാണ് … Read More

പട്ടാപ്പകല്‍ കടയില്‍ നിന്ന് ഒരുലക്ഷം കവര്‍ന്നു-മോഷ്ടാവ് ഓടി.

തളിപ്പറമ്പ്: പട്ടാപ്പകല്‍ കടയിലെ മേശവലിപ്പില്‍ നിന്നും അജ്ഞാതന്‍ ഒരു ലക്ഷം രൂപ കവര്‍ച്ച ചെയ്തു. ചെമ്പേരി പൂപ്പറമ്പിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനമായ കൈതക്കല്‍ സ്റ്റോറിലാണ് ഇന്നലെ വൈകുന്നേരം 5.15ന് കവര്‍ച്ച നടന്നത്. പൂപ്പറമ്പിലെ കൈതക്കല്‍ വീട്ടില്‍ മനോജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലായിരുന്നു … Read More

പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് മരിച്ചു.

പിലാത്തറ: പ്രഭാതസവാരിക്കിറങ്ങിയ മധ്യവയസ്‌ക്കന്‍ വാഹനമിടിച്ച് മരിച്ചു. മണ്ടൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. അവിഞ്ഞിയിലെ കല്ലേന്‍ രാമചന്ദ്രനാണ് (48) മരിച്ചത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഇതുവരെ വാഹനം കണ്ടെത്താന്‍ സാധിച്ചില്ല. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.  

കൊടും ക്രൂരത-തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പില്‍ നായക്കുഞ്ഞുങ്ങളെ വിഷം കൊടുത്തുകൊന്നു.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പില്‍ നാല് നായ കുഞ്ഞുങ്ങളെ വിഷം കൊടുത്തു കൊന്നു. ഇന്ന് വൈകുന്നേരമാണ് മൃഗക്ഷേമ പ്രവര്‍ത്തകര്‍ നായ്ക്കുഞ്ഞുങ്ങളെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ തളിപ്പറമ്പ് വെറ്റിനറി ക്ലിനിക്കില്‍ എത്തിച്ചുവെങ്കിലും നാല് കുഞ്ഞുങ്ങളും ചത്തു. ഇവിടെ ആനിമല്‍ ആന്റ്‌ബേര്‍ഡ്‌സ് … Read More

ദേശീയപാത നിര്‍മ്മാണത്തിനെത്തിയ ക്രെയിന്‍ മോഷ്ടിച്ചു കടത്തി.

തളിപ്പറമ്പ്: ദേശീയപാത നിര്‍മ്മാണപ്രവൃത്തിക്ക് എത്തിച്ച മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ക്രെയിന്‍ മോഷ്ടിച്ചു കടത്തിയതായി പരാതി. 25 ലക്ഷം രൂപ വിലവരുന്ന എ.സി.ഇ കമ്പനിയുടെ 2022 മോഡല്‍ കെ.എല്‍-86 എ-9695 ക്രെയിനാണ് ഇന്നലെ പുലര്‍ച്ചെ 1.08 ന് കുപ്പം ദേശീയപാതയോരത്തു നിന്ന് രണ്ടംഗസംഘം … Read More

വലിയരീക്കമലയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പരിയാരം: വലിയരീക്കമലയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വലിയ അരീക്കമല ഉന്നതി സ്വദേശി ചപ്ലി വീട്ടില്‍ സി.കെ.അനീഷ്(42) ആണ് മരിച്ചത്. തലയ്ക്കും, മുഖത്തും മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ കുടിയാന്മല പൊലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുവായ ചപ്ലി … Read More

പത്തൊന്‍പതാം മൈലില്‍ സ്വകാര്യ ബസിടിച്ച് യുവതി മരണപ്പെട്ടു.

മട്ടന്നൂർ: പത്തൊന്‍പതാം മൈലില്‍ സ്വകാര്യ ബസിടിച്ച് യുവതി മരണപ്പെട്ടു. പത്തൊന്‍പതാം മൈലിലെ പൈതൃകം വീട്ടില്‍ ജീഷ്മ(38) ആണ് മരണപ്പെട്ടത്. റോഡിൻ്റെ എതിർവശത്തേക്ക് നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. മട്ടന്നൂര്‍- ഇരിട്ടി റോഡില്‍ പത്തൊന്‍പതാം മൈലിലാണ് അപകടമുണ്ടായത്. ഇരിട്ടിയില്‍ നിന്നു തലശ്ശേരിയിലേക്ക് … Read More

കാസര്‍കോട് ജില്ലാ പൊലീസ് ആസ്ഥാനത്തെ കാന്റീന്‍ ജീവനക്കാരനായ യുവാവ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ജില്ലാ പൊലീസ് ആസ്ഥാനത്തെ കാന്റീന്‍ ജീവനക്കാരനായ യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിച്ചേരി പെരളത്തെ കെ.പത്മിനിയുടെ മകന്‍ കെ.മനുകൃഷ്ണ(30)നാണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. മാതാവ് പത്മിനിയും മനുവും മാത്രമാണ് വീട്ടില്‍ … Read More

കൊല്ലം സ്വദേശി പഴയങ്ങാടിയിൽ തീവണ്ടിയിൽ നിന്നും വീണ് മരിച്ചു.

പഴയങ്ങാടി: പഴയങ്ങാടിയിൽ തീവണ്ടിയിൽ നിന്നും വീണ് ഒരാൾ മരിച്ചു. കൊല്ലം സ്വദേശി ദിപു (36)വാണ് മരിച്ചത്. ഒന്നരയോടെ വെസ്റ്റ് എക്സ്‌പ്രസിൽ നിന്ന് വീണ്അപകടം. മൃതദേഹംപരിയാരംമെഡിക്കൽ കോളേജിലേക്ക് മാറ്റി