ബാരിക്കേഡുകള്‍ നീക്കി കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

തളിപ്പറമ്പ്: ബാരിക്കേഡുകള്‍ നീക്കം ചെയ്ത് പോലീസ്. പുരാണപ്രസിദ്ധമായ പൂക്കോത്ത്നടയെ ബാരിക്കേഡ്നടയാക്കി മാറ്റിയ പോലീസ് നടപടികകെതിരെ മെയ്-5 ന് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം പൂക്കോത്ത് നടയില്‍ കൂട്ടിയിട്ട മുഴുവന്‍ ബാരിക്കേഡുകളും അവിടെ നിന്ന് … Read More

ആശുപത്രി സംരക്ഷണ നിയമ ഭേദഗതിക്ക് ഓര്‍ഡിനന്‍സ് കൊണ്ടുവരും; പ്രധാന ആശുപത്രികളില്‍ പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കും

  തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തില്‍ ആവശ്യമായ ഭേഗദതി വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമ ഭേദഗതി സംബന്ധിച്ച ഓര്‍ഡിനന്‍സ് അടുത്ത മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവരും. സുരക്ഷ ഉറപ്പാക്കുന്നതിന് പ്രധാന ആശുപത്രികളില്‍ പോലീസ് ഔട്ട്പോസ്റ്റുകള്‍ സ്ഥാപിക്കും. … Read More

പ്രതിയെ ഡോക്ടര്‍ പരിശോധിക്കുമ്പോള്‍ പോലീസ് അടുത്തുവേണ്ടാ എന്നത് സര്‍ക്കാര്‍ ഉത്തരവ്-

തിരുവനനതപുരം: പ്രതിയെ ഡോക്ടര്‍ പരിശോധിക്കുമ്പോള്‍ പോലീസ് അടുത്തുനില്‍ക്കരുതെന്ന് സര്‍ക്കാര്‍ നേരത്ത ഉത്തരവിറക്കിയിരുന്നു. അറസ്റ്റിലായ വ്യക്തികളെ ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധനയ്ക്കു വിധേയമാക്കുമ്പോള്‍ ഒപ്പം വരുന്ന പോലീസുദ്യോഗസ്ഥര്‍ ഡോക്ടറും പ്രതിയും തമ്മിലുള്ള സംസാരം കേള്‍ക്കാതെ ദൂരെ മാറിനില്‍ക്കണമെന്നാണ് ഉത്തരവ്. ഡോക്ടറുമായി പ്രതിയുടെ ആശയവിനിമയത്തിന് സ്വകാര്യത ഉറപ്പുവരുത്താനാണ് … Read More

സാറെ നിങ്ങള്‍ നാട്ടില്‍ നടക്കുന്ന ഉറൂസിനും ഉല്‍സവത്തിനും പോയാല്‍ മതിയോ? നിങ്ങളുടെ മണ്ഡലത്തില്‍ കഴിഞ്ഞ മൂന്ന് കൊല്ലം കഴിഞ്ഞിട്ടും വരാത്ത സ്ഥലമുണ്ട്. നിങ്ങളെ കാണാന്‍ നമ്മള്‍ എവിടെ നേര്‍ച്ച നേരണം?

പരിയാരം: കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തില്‍ യു.ഡി.എഫ് സംവിധാനം ഇല്ലാതായി. കോണ്‍ഗ്രസ് ഒരുഭാഗത്തും മുസ്ലിംലീഗും സി.എം.പിയും മറുഭാഗത്തുമായി സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കുകയാണ്. യു.ഡി.എഫ് ആസൂത്രണം ചെയ്യുന്ന ഒരു പരിപാടിയും കഴിഞ്ഞ ഒരു വര്‍ഷമായി പഞ്ചായത്തില്‍ നടക്കുന്നില്ലെന്ന് മുസ്ലിംലീഗ് നേതാവും ഗ്രാമപഞ്ചായത്തംഗവുമായ ജംഷീര്‍ ആലക്കാട് പറഞ്ഞു. … Read More

പാണപ്പുഴയില്‍ സൗജന്യ വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു.

പാണപ്പുഴ: വോളിബോള്‍ ഗ്രാമമായ പാണപ്പുഴയില്‍ റെഡ്സ്റ്റാര്‍ പാണപ്പുഴയുടെയും, ഇ എം എസ് വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റേയും നേതൃത്വത്തില്‍ നടന്നുവരുന്ന സൗജന്യ സമ്മര്‍ വെക്കേഷന്‍ വോളീബോള്‍ കോച്ചിംഗ് ക്യാമ്പ് പുരോഗമിക്കുന്നു. കോച്ചിംഗ് ക്യാമ്പിന്റെ ഭാഗമായി പരിശീലകരായ ഗോപി മുത്തത്ത്യനും, സഹപരിശീലകനായ അജയന്‍ കാനായിക്കും … Read More

താനൂര്‍ ദുരന്തം- പറശിനിക്കടവിന് പാഠമാവുമോ-

തളിപ്പറമ്പ്: താനൂരിലെ ബോട്ട് ദുരന്തം പറശിനിക്കടവിന് പാഠമാകണം, ലൈഫ് ജാക്കറ്റ് ധിരിക്കാത്തതാണ് താനൂരില്‍ മരണസംഖ്യ ഉയരാനിടയാക്കിയതെന്ന വിമര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ വിനോദ ബോട്ട് യാത്ര കൂടുതലായി നടക്കുന്ന പറശിനിക്കടവ്-വളപട്ടണം പുഴകളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പറശിനിക്കടവില്‍ ഫയര്‍ ആന്റ് … Read More

തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം മെയ്-16 ന് (ചൊവ്വ)രാവിലെ 10.30 ന്.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം മെയ്-16 ന് ചൊവ്വാഴ്ച്ച നടക്കും. നേരത്തെ മെയ് 9 ന് ചൊവ്വാഴ്ച്ച നിശ്ചയിച്ച യോഗം ചില സാങ്കേതിക കാരണങ്ങളാലാണ് മാറ്റിയത്. അന്നേദിവസം രാവിലെ 10.30 ന് താലൂക്ക് ഓഫീസ് സമ്മേളനഹാളിലാണ് വികസനസമിതി യോഗം ചേരുന്നതെന്ന് … Read More

കോണ്‍ഗ്രസ് നേതാവ് ആനന്ദകുമാറിന് അന്ത്യാഞ്ജലി.-കെ.സുധാകരന്‍ എം.പി. ആദരാഞ്ജലിയര്‍പ്പിച്ചു.

  തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതാവ് പി.ആനന്ദകുമാറിന് കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്‍ എം.പി ആദരാഞ്ജലികളര്‍പ്പിച്ചു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിയാണ് കെ.സുധാകരന്‍ ആദരാഞ്ജലികളര്‍പ്പിച്ചത്. കോണ്‍ഗ്രസ് നേതാവും നഗരസഭ വൈസ് ചെയര്‍മാനുമായ കല്ലിങ്കില്‍ പത്മനാഭന്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, കണ്ണൂര്‍ മേയര്‍ ടി.ഒ. മോഹനന്‍, ഡിസിസി … Read More

അയല്‍വാസിയുടെ നായയെ വെട്ടിക്കൊന്നു-

  തൃശൂര്‍: തൃശൂര്‍ വടക്കേക്കാട് വൈലത്തൂരില്‍ യുവാവ് അയല്‍വാസിയുടെ വീട്ടില്‍ കയറി വളര്‍ത്തുനായയെ വെട്ടിക്കൊന്ന സംഭവത്തില്‍ പോലീസ് കേസെടുത്തു. കുട്ടികളുടെ പിറകെ നായ ഓടിയെന്നാരോപിച്ചാണ് വയലത്തൂര്‍ സ്വദേശി അമരീഷിന്റെ വളര്‍ത്തുനായയെ വെട്ടിക്കൊന്നത്. സംഭവത്തില്‍ അയല്‍വാസി ശ്രീഹരി ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം … Read More

പൂക്കോത്ത്‌നടയല്ല, ബാരിക്കേഡ്‌നട-വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ദുരിതനട

തളിപ്പറമ്പ്: പുരാണപ്രസിദ്ധമായ പൂക്കോത്ത്‌നടയെ ബാരിക്കേഡ്‌നടയാക്കി മാറ്റിയ പോലീസ് നടപടി പ്രതിഷേധത്തിനിടയാക്കി. തൃച്ചംബരം ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായിട്ടാണ് കോടതി വിധിയെ തുടര്‍ന്ന് ഗതാഗതം നിയന്ത്രിക്കാനായി പോലീസ് ദേശീയപാതയോരമായ ഇവിടെ ബാരിക്കേഡുകള്‍ സ്ഥാപിച്ചത്. ഉല്‍സവത്തിന് ദേശീയപാതയില്‍ ഗതാഗതം തടയുന്നത് ഒഴിവാക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കുന്നതിനാണ് ഇരുഭാഗത്തും … Read More