തളിപ്പറമ്പ് നഗരസഭയില്‍ ഹരിത കര്‍മ്മസേന പരാതി പരിഹാര സമിതി രൂപീകരിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ ഹരിത കര്‍മ്മസേന പരാതി പരിഹാര സമിതി രൂപീകരിച്ചു. ശുചിത്വമിഷന്റെ നിര്‍ദ്ദേശപ്രകാരമാണ് സമിതി രൂപീകരിച്ചത്. ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി, സി.ഡി.എസ്.മെമ്പര്‍ എം.വി.സൂരജ്, കൗണ്‍സിലര്‍മാരായ കെ.നബീസാബീവി, ഒ.സുഭാഗ്യം, പി.റഹ്മത്ത്ബീഗം, കൃഷി ഓഫീസര്‍ കെ.സപ്‌ന, മൃഗക്ഷേമ വകുപ്പിലെ കെ.വിജിത, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ … Read More

അവസാനത്തെ ലീഗുകാരനുള്ള കാലത്തോളം തീവ്രവാദവിരുദ്ധ പോരാട്ടം തുടരുമെന്ന് കെ.എം.ഷാജി.

തളിപ്പറമ്പ്: അവസാനത്തെ ലീഗുകാരന്‍ ജീവിച്ചിരിക്കുംവരെ തീവ്രവാദത്തിനെതിരെ തീവ്രവാദത്തിനെതിരെ പോരാട്ടം തുടരുമെന്ന് മുസ്ലിംലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എം.ഷാജി. ആദ്യമായി അഴീക്കോട് മല്‍സരിക്കാന്‍ ഇറങ്ങുമ്പോള്‍ തന്നെ തീവ്രവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞ പാര്‍ട്ടിയാണ് മുസ്ലിംലീഗെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് കണ്ണൂര്‍ … Read More

മാലപൊട്ടിച്ച മോഷ്ടാവ് പോലീസിന്റെ വലയിലായതായി സൂചന.

തളിപ്പറമ്പ്: തളിപ്പറമ്പിനെ ഞെട്ടിച്ച മാലപൊട്ടിക്കല്‍ സംഭവത്തില്‍ പ്രതി പോലീസിന്റെ വലയിലായതായി സൂചന. മോഷ്ടാവിനെ കണ്ടെത്താന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പ്രതിയെ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഏറ്റവുമടുത്ത നിമിഷത്തില്‍ തന്നെ പ്രതിയുടെ അറസ്റ്റ് ഉണ്ടാവുമെന്നാണ് വിവരം. കഴിഞ്ഞ സപ്തംബര്‍ 24 ന് വൈകുന്നേരമാണ് ഒരു … Read More

പിലാത്തറയില്‍ ഒക്ടോബര്‍ 10 മുതല്‍ ഗതാഗത പരിഷ്‌ക്കാരം നടപ്പിലാക്കും

പിലാത്തറ: പിലാത്തറ ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് എം.വിജിന്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഒക്ടോബര്‍ 10 മുതല്‍ ഗതാഗത പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കും. പിലാത്തറ ടൗണിലും, മാതമംഗലം റോഡിലും, ദേശീയപാതയിലും അനിയന്ത്രിതമായ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് വലിയ … Read More

സൗഹൃദവും സമന്വയവുമാണ് ലീഗിന്റെ രാഷ്ട്രീയം- പാണക്കാട് സയ്യിദ് മുനവറലി ശിഹാബ്തങ്ങള്‍-

തളിപ്പറമ്പ്: ആശയങ്ങള്‍ക്ക് ദാരിദ്ര്യം അനുഭവിക്കുമ്പോഴാണ് രാഷ്ട്രീയകക്ഷികള്‍ കായികമായി പ്രതിരോധത്തിലേര്‍പ്പെടുന്നതെന്നും, എല്ലായ്‌പ്പോഴും നമ്മുടെ പരിച ആശയങ്ങള്‍ മാത്രമായിരിക്കണമെന്നും മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ്തങ്ങള്‍. തളിപ്പറമ്പ് ബാബില്‍ഗ്രീന്‍സ് ഓഡിറ്റോറിയത്തില്‍ മുസ്ലിം യൂത്ത്‌ലീഗിന്റെ യുവസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More

1500 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍-അഷറഫ് പിടിയില്‍.

പഴയങ്ങാടി: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 1500 പാക്കറ്റുകളോളം പാന്‍മസാലകളുമായി യുവാവ് അറസ്റ്റില്‍. പഴയങ്ങാടി പോലീസും. റൂറല്‍ പോലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പഴയങ്ങാടി മൊട്ടാമ്പ്രം ഭാഗത്തു വെച്ച് മലപ്പുറം ചെമ്മാട്ടെ അഷറഫിനെ പിടികൂടിയത്. അടുത്തില ഭാഗത്തു നടത്തിയ പരിശോധനയില്‍, … Read More

മാധവി ബസിനെതിരെ ആയിരത്തിലേറെ പേരുടെ ഒപ്പുകള്‍ ശേഖരിച്ചതായി ആക്ഷന്‍ കമ്മറ്റി.

തളിപ്പറമ്പ്: മാധവി ബസ് ഉള്‍പ്പെടെ അമിത വേഗതയില്‍ പോകുന്ന സ്വകാര്യ ബസുകളെ നിയന്ത്രിക്കുക, മാധവി ബസ് കൊലപ്പെടുത്തിയ ചുഴലിയിലെ ആഷിത്തിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, രണ്ടും മൂന്നും മിനുട്ടുകളുടെ വ്യത്യാസത്തില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ … Read More

ജനറല്‍ ആശുപത്രിയാവും-45 കോടിയുടെ മികച്ച ആശുപത്രിയാക്കി ഉയര്‍ത്തും- ആവേശം വാനോളമുയര്‍ത്തി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയെ സമീപഭാവിയില്‍ തന്നെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്താനുള്ള നടപടികള്‍ ആവിഷ്‌ക്കരിക്കുമെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ. സംസ്ഥാന സര്‍ക്കാറിന്റെ ആര്‍ദ്രം മിഷന് കീഴില്‍ താലൂക്ക് ആശുപത്രികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നവീകരിച്ച തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ഔട്ട്‌പേഷ്യന്റ് വിഭാഗം ഉദ്ഘാടനം … Read More

15 വര്‍ഷത്തിന് ശേഷം-2500 പ്രതിനിധികള്‍-ചരിത്രമാവാന്‍ യൂത്ത്‌ലീഗിന്റെ യുവസഭ.

തളിപ്പറമ്പ്: മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രതിനിധിസമ്മേളനം യുവസഭയും സി.എച്ച്.അനുസ്മരണവും സെപ്തംബര്‍ 28 ബുധന്‍ രാവിലെ 9 മണി മുതല്‍ തളിപ്പറമ്പ പുഷ്പഗിരി ബാബില്‍ ഗ്രീന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. മണ്ഡലം മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്ഥത്തില്‍ പരിപാടി നടക്കുന്ന തളിപ്പറമ്പിലെ വഴിയോരങ്ങളില്‍ … Read More

നാടിനു വിപത്തായ് ചെങ്കല്‍ കൊള്ള; സമരത്തിനൊരുങ്ങി നാട്ടുകാര്‍.

ആലക്കാട്: ചെങ്കല്‍ ഖനനം ഒരു പ്രദേശത്തിന്റെ മുഴവന്‍ ശാപമായി മാറുന്നതായി ആക്ഷേപം. കണ്ണൂരിലെ മലയോര പ്രദേശമായ പയ്യന്നൂര്‍ താലൂക്കില്‍ ഉള്‍പ്പെട്ട കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ പാണപ്പൂഴ വില്ലേജിലും,എരമം-കുറ്റൂര്‍ ഗ്രാമ പഞ്ചായത്തിലെ വെള്ളോറ വില്ലേജിലും ഉള്‍പ്പെട്ട ആലക്കാട് പാലുവള്ളി, കോയിപ്ര കൂടിച്ചേരുന്ന ഏക്കര്‍ കണക്കിന് … Read More