അവഗണന യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി-നില്‍പ്പ് സമരം നടത്തി.

പരിയാരം: കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്തില്‍ യു.ഡി.എഫ് ജനപ്രതിനിധികളുടെ വാര്‍ഡിനെ അവഗണിക്കുന്നതിനെതിരെ മുന്ന് അംഗങ്ങള്‍ ഭരണ സമിതിയോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. 2022-23 വാര്‍ഷിക പദ്ധതി നിര്‍ദ്ദേശത്തിലും, ഗ്രാമസഭയില്‍ മുന്‍ഗണന വന്നതും , മുന്‍ഗണന നിശ്ചയിച്ചതുമായ രണ്ട്, ആറ്, ഏഴ് വാര്‍ഡുകളിലെ റോഡ് പാടെ … Read More

മീഡിയ ഫോറം അംഗങ്ങള്‍ക്കുള്ള കുട വിതരണം ചെയ്തു.

മട്ടന്നൂര്‍: മട്ടന്നൂരിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മീഡിയ ഫോറം അംഗങ്ങള്‍ക്കുള്ള കുട വിതരണം സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൃഷ്ണകുമാര്‍ കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. സ്‌പോണ്‍സര്‍മാരായ റാറാവീസ് ഫാമിലി റസ്‌റ്റോറന്റ് എം.ഡി യൂസഫ് റാറാവീസ്, ഡയറക്ടര്‍ സി. ലത്തീഫ് എന്നിവര്‍ ചേര്‍ന്ന് കൃഷ്ണകുമാര്‍ കണ്ണോത്തിന് … Read More

ന്നാലും എന്റെ ഡീയ്യോനേ—–രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും സ്‌കൂള്‍ അധികൃതരും അവധിയില്‍ വലഞ്ഞു-

തളിപ്പറമ്പ്: കുട്ടികള്‍ സ്‌കൂളിലെത്തിയ ശേഷമുള്ള ഡി.ഇ.ഒയുടെ അവധി പ്രഖ്യാപനം, രക്ഷിതാക്കള്‍ രോഷാകുലരായി. കനത്ത മഴയെ തുടര്‍ന്ന് തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചതായി തളിപ്പറമ്പ് ഡി.ഇ.ഒ-ഇന്‍-ചാര്‍ജ് കെ.വി.ആശാലത അറിയിച്ചത് രാവിലെ എട്ടരക്ക് ശേഷമാണ്. കാസര്‍ഗോഡും വയനാടും … Read More

ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്.

കണ്ണൂര്‍: കണ്ണൂര്‍ കണ്ണോത്തും ചാലില്‍ നിയന്ത്രണംവിട്ട സ്വകാര്യ ബസ് താഴ്ചയിലേക്ക് വീണ് നാല് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. കനത്ത മഴയില്‍ നിയന്ത്രണംവിട്ടാണ് ബസ് റോഡിന് താഴേക്ക് മറിഞ്ഞത്. കോഴിക്കോടേക്ക് പോവുകയായിരുന്നഹര്‍ഷിത എന്ന ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരുടെ … Read More

കരുണവറ്റാത്ത സമൂഹം ഇവിടെയുണ്ടെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍.

മുഴപ്പിലങ്ങാട്: ജീവിതത്തില്‍ പ്രതിസന്ധി നേരിടുന്നവരെ സഹായിക്കാന്‍ കരുണ വറ്റാത്ത പൊതുസമൂഹമുണ്ടെന്ന് തെളിയിക്കുകയാണ് ഈ നാട്ടിലെ കൂട്ടായ്മയെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. അറത്തില്‍ റോഷിന്‍ കുടുംബ സഹായ കമ്മിറ്റി നിര്‍മ്മിച്ച ‘വിജയം’ വീടിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു … Read More

സുരേഷ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു, ദീപ്തി ടീച്ചര്‍ക്ക് പണം തിരിച്ചുകിട്ടി.

പരിയാരം: ബാങ്ക് ജീവനക്കാരന്റെ ഇടപെലിലൂടെ ഇടപാടുകാരിയായ അധ്യാപികയുടെ നഷ്ടപ്പെട്ട പഴ്‌സും പണവും തിരിച്ചുകിട്ടി. കാസര്‍ഗോഡ് പെരിയയില്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയായ പിലാത്തറ നരീക്കാംവള്ളിയിലെ ഒ.കെ.ദീപ്തിയുടെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. 25,000 രൂപയോളമുണ്ടായിരുന്ന പേഴ്‌സാണ് പെരിയയില്‍ വെച്ച് നഷ്ടപ്പെട്ടത്. ഉടമസ്ഥനെ തിരിച്ചറിയാന്‍ ബാഗില്‍ ആകെയുണ്ടായിരുന്നത് … Read More

കോടതി വിട്ടാലും ഞാന്‍ ബിടൂല്ല- ഫാസിലിനെതിരെകേസ്.

തളിപ്പറമ്പ്: പോലീസ് സ്‌റ്റേഷന് മുന്നില്‍വെച്ച് പ്രതിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതിന് അന്യായക്കാരനെതിരെ പരാതി. തളിപ്പറമ്പ് കപാലികുളങ്ങരയിലെ തുണ്ടി വളപ്പില്‍ ടി.വി.സന്തോഷ്‌കുമാറാണ്  (44) എളമ്പേരംപാറയിലെ കക്കോട്ടകത്ത് വീട്ടില്‍ ഫാസിലിനെതിരെ(35) പരാതി നല്‍കിയത്. സംഭവത്തില്‍ ഫാസിലിനെതിരെ തളിപ്പറമ്പ് പോലീസ് കോടതി നിര്‍ദ്ദേശപ്രകാരം കേസെടുത്തു. ജൂലായ് 2 … Read More

അപകടസ്ഥലത്ത് താല്‍ക്കാലിക സിമന്റ് മതില്‍ സ്ഥാപിച്ചു–കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു.

പരിയാരം: അപകടസ്ഥലത്തെ വെള്ളക്കെട്ടിന് സമീപം താല്‍ക്കാലിക സിമന്റ് മതില്‍ സ്ഥാപിച്ച് ദേശീയപാത അധികൃതര്‍. വ്യാഴാഴ്ച്ച വാഹനാപകടത്തില്‍ സഹോദരങ്ങള്‍ മരണപ്പെട്ട അലക്യംപാലം പെട്രോള്‍പമ്പിന് സമീപമാണ് ഇന്നലെ താല്‍ക്കാലിക സിമന്റ് മതിലുകള്‍ സ്ഥാപിച്ചത്. രാവിലെ ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖര്‍ അപകടസ്ഥലം സന്ദര്‍ശിച്ചിരുന്നു ഈ ഭാഗത്തെ … Read More

വി.അബ്ദുറഹ്മാന്‍ ഫിഷറീസ് വകുപ്പ് മന്ത്രി-സിനിമ വാസവന്-യുവജനകാര്യം റിയാസ്.

തിരുവനന്തപുരം: സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചതോടെ അദ്ദേഹം കൈകാര്യംചെയ്തിരുന്ന വകുപ്പുകള്‍ മൂന്നു മന്ത്രിമാര്‍ക്കായി വീതിച്ചുനല്‍കും. ടൂറിസം-.പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്, സഹകരണരജിസ്‌ട്രേഷന്‍ മന്ത്രി വിഎന്‍ വാസവന്‍, കായിക മന്ത്രി വി അബ്ദുറഹ്മാന്‍ എന്നിവര്‍ക്ക് വകുപ്പുകള്‍ വീതിച്ചുനല്‍കും. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ ഇതുസംബന്ധിച്ച … Read More

ശശികപൂറും നിജീഷും പിടിയില്‍

തളിപ്പറമ്പ് കഞ്ചാവും മദ്യവുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയിലായി. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫും സംഘവും മയ്യില്‍ ഭാഗങ്ങളില്‍ നടത്തിയ പട്രോളിങ്ങില്‍ ആറാംമൈലില്‍ വെച്ചാണ് 10 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ഒഡിഷ സ്വദേശി ശശികപൂര്‍(26), … Read More